LOVE ACTION DRAMA- 15 (Jeevan) 1235

അവൾ അലമാര തുറന്ന് ഒരു നൈറ്റി എടുത്ത്, ടവലുമായി ബാത്‌റൂമിലേക്ക് കയറി…

 

ബാത്‌റൂമിൽ കയറി കതക് അടച്ചിട്ടു അവൾ കിതക്കാൻ തുടങ്ങി…

 

ബാത്‌റൂമിലെ കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കിയവൾ നിന്നു…

 

അത് നോക്കി നിന്നപ്പോൾ അവൾക്ക് വീണ്ടും നാണം വന്ന് മുഖം പൊത്തി…

 

കുറച്ച് കഴിഞ്ഞ് മുഖത്ത് നിന്ന് കൈ മാറ്റി തന്റെ പ്രതിബിംബത്തിനോട് അവൾ പറഞ്ഞു-

 

“അനു… യു ക്യാൻ ഡൂ ഇറ്റ്… നിന്റെ വരുണിനെ കിട്ടാൻ അവന്റെ സ്നേഹത്തിനായി എന്തും നീ ചെയ്യും…”

 

അവൾ വീണ്ടും ആഞ്ഞൊരു ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് ഡ്രെസ്സ് മാറ്റി ഷവറിന്റെ അടിയിൽ നിന്നു…

 

തണുത്ത വെള്ളം ചൂട് പിടിച്ച ശരീരത്തെയും ചിന്തകളേയും അത് തണുപ്പിച്ചു…

 

മനസ്സ് ഒന്ന് തണുത്തപ്പോൾ എന്ത്‌ ചെയ്യാം എന്ന് ചെറിയ ഒരു ഐഡിയ അവൾക്ക് കിട്ടി…

 

കുളി കഴിഞ്ഞ്  ഇടാൻ എടുത്ത നൈറ്റി അവൾ എടുത്ത് വെള്ളത്തിൽ ഇട്ടു…

 

തല കെട്ടി ദേഹം തുടച് ടവൽ എടുത്ത് ഉടുത്തു… അത് മാറിടത്തിന് തൊട്ട് മുകൾ മുതൽ കാൽ മുട്ടിന് മുകളിൽ വരെ എത്തുന്നുണ്ടായിരുന്നുള്ളു…

 

വീണ്ടും അവളുടെ നെഞ്ച് ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി…

 

ബാത്റൂം ഡോർ പതിയെ തുറന്ന് തല വെളിയിൽ ഇട്ട് നോക്കി… വരുൺ ഫോണിൽ കുത്തി കിടപ്പുണ്ട്…

 

അവനെ കണ്ടതും അവൾക്ക് വീണ്ടും നാണം കൂടി… ബാത്റൂം ഡോർ അടച്ചു അതിൽ ചാരി നിന്ന് ശ്വാസമെടുത്തു…

 

അവന്റെ ശ്രദ്ധ ആകർഷിക്കാൻ എന്ത്‌ വേണം എന്നായിരുന്നു അടുത്ത ചിന്ത…

 

വീണ്ടും ഒരു ദീർഘ ശ്വാസം എടുത്ത് അവൾ കതക് തുറന്നു…

 

കതക് തുറന്നതും അതിനൊപ്പം അവൾ ഒന്ന് ചുമച്ചു…

 

ശബ്ദം കെട്ട് വരുൺ ഫോണിൽ നിന്ന് മുഖം ഉയർത്തി നോക്കി…

 

അനുവിന്റെ ഈറൻ അണിഞ്ഞുള്ള നിൽപ്പ് കണ്ടതും അവന്റെ തൊണ്ട വറ്റിപ്പോയി…

 

കണ്ണിമ ചിമ്മാതെ അവൻ അവളെ തന്നെ നോക്കി നിന്ന് പോയി…

 

വരുണിന്റെ നോട്ടം കൂടി കണ്ട് അനുവും പകച്ചു നിന്ന് പോയി… നാണം കൊണ്ട് അവൾ പോലും അറിയാതെ അവളുടെ മുഖം താഴ്ന്നു പോയി…

 

കുറച്ച് സമയം കഴിഞ്ഞാണ് രണ്ട് പേർക്കും ബോധം വന്നത്…

 

വരുൺ പെട്ടന്ന് നോട്ടം പിൻവലിച്ചു… അവൻ സമച്ചിത്തത വീണ്ട് എടുത്ത് മുരടനക്കിക്കൊണ്ട് ചോദിച്ചു-

 

“എന്താ…”

 

എന്താ എന്ന ആ ചോദ്യത്തിൽ അവൻ എന്താ ഉദേശിച്ചത് എന്ന് അനുവിന് മനസ്സിലായില്ല… എങ്കിലും തന്റെ വസ്ത്രത്തെ പറ്റി ആകും എന്ന് അവൾ ഊഹിച്ചു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.