അനുവും ഷാനയും ഒന്നിച്ചാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്…
വരുണിനെ കാത്ത് അനു നിൽകുമ്പോൾ അവളുടെ മുന്നിൽ വണ്ടി കൊണ്ട് നിർത്തിക്കൊണ്ട് ഷാന ഒരു ഉപദേശം കൂടി കൊടുത്തു-
“ഡീ… പിന്നെ ഐഡിയ മറക്കണ്ട… മാക്സിമം അവനെ വശീകരിക്കുക… പക്ഷെ ഒറ്റയടിക്ക് ഒന്നും പാടില്ല… പയ്യെ തിന്നാൽ പനയും തിന്നാം… പിന്നെ അവൻ വേഗം അങ്ങ് വീഴില്ല… പതിയെ പതിയെ വളഞ്ഞു വന്നോളും…”
“മ്മ്… ഞാൻ ശ്രമിക്കാം…”
“ദൈവമേ പെണ്ണ് കുളമാക്കുമോ എന്തോ… ഞാൻ പോണെഡി… ബൈ…”
ഷാന പോയി ഒരു അഞ്ച് മിനിറ്റ് കഴിയുന്നതിനു മുൻപേ വരുൺ അനുവിനെ വിളിക്കാനായി വന്നു…
കാറിൽ കയറിയ അനു ഷാന പറഞ്ഞത് ഓർത്തു… വരുണിനെ വശീകരിക്കാൻ പോകുന്നത് അവൾ ആലോചിച്ചു…
അവൾ വണ്ടി ഓടിച്ചുകൊണ്ടിരുന്ന വരുണിന്റെ മുഖത്തേക്ക് നോക്കി…
അവൾക്ക് നാണം തോന്നി… വരുണിന്റെ മുഖത്തേക്ക് നേരെ നോക്കാൻ പോലും ആകാതെ വിരൽ കടിച്ചു കൊണ്ട് ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു…
ഇടക്ക് ഇടക്ക് നേരെ നോക്കും… പിന്നെയും നാണം കൊണ്ട് പൂത്തുലയും… ചെറുതായി പുഞ്ചിരി പൊഴിച്ചുകൊണ്ട് മുഖം പൊത്തിയിരിക്കും…
കുറച്ച് നേരം അവൾ ഈ പണി തുടർന്നപ്പോൾ വരുണും ശ്രദ്ധിക്കാൻ തുടങ്ങി…
അങ്ങനെ ഒരു തവണ അവൾ നോക്കിയപ്പോൾ വരുൺ റോഡിലേക്ക് നോക്കിയിരുന്ന മുഖം പെട്ടന്ന് വെട്ടിച്ചു അവളുടെ മുഖത്തേക്ക് നോക്കി…
അനു ഞെട്ടിപ്പോയി… നോട്ടം മാറ്റാൻ പോലുമുള്ള സമയം അവൾക്ക് കിട്ടിയില്ല… തീർത്തും പ്രതീക്ഷിക്കാതെയുള്ളത് ആയിരുന്നത് കൊണ്ട് അവൾ അനങ്ങാതെ അവനെ നോക്കി ഇരുന്ന് പോയി…
“നീ എന്തിനാ ഇങ്ങനെ ഒളിച്ചും പാത്തും നോക്കുന്നത്???… വണ്ടിയിൽ കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുവാണല്ലോ… എന്താ ഉദ്ദേശം… “
അത് കെട്ട് അനുവിന്റെ കവിൾ രണ്ടും നാണം കൊണ്ട് ചുവന്ന് തുടുത്തു… അവൾ പെട്ടന്ന് നോട്ടം മാറ്റി ഒന്നും മിണ്ടാതെ നേരെ നോക്കിയിരുന്നു…
ഇതൊക്കെ ആണേലും മനസ്സിൽ അവൾക്ക് ഒരുപാട് ആനന്ദം തോന്നി… അവളുടെ ഉള്ളിൽ ഒരു കുളിർ മഴ പെയ്യുന്നുണ്ടായിരുന്നു…
അനു ഒന്നും മിണ്ടാതെ നോട്ടം മാറ്റുന്നത് കണ്ട വരുൺ തിരികെ ശ്രദ്ധ റോഡിലേക്ക് മാറ്റിക്കൊണ്ട് പിറുപിറുത്തു –
“ഓരോരോ വേഷംകെട്ടലുമായി ഇറങ്ങിക്കോളും…”
അവൾക് അവൻ അത് പറഞ്ഞത് ഇഷ്ടമായില്ല… ഇത്തിരി സങ്കടവും വന്നു…
അവൾ വരുണിനെ നോക്കി കൊച്ച് കുട്ടികൾ പിണങ്ങുമ്പോൾ ചെയുന്നത് പോലെ ചുണ്ട് മലർത്തി കൂർപ്പിച്ചു നോക്കി മുഖം സൈഡിലേക്ക് വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു …
എന്നിട്ട് പിന്നെയും വരുണിനെ ഇടക്ക് ഇടക്ക് വായിനോക്കിക്കൊണ്ടിരുന്നു…
വീട്ടിൽ എത്തി ഡ്രെസ്സ് മാറ്റി അനു അമ്മയെ ഹെല്പ് ചെയ്യാൻ പോയി…
ജോലിയും കഴിഞ്ഞ് ഭക്ഷണം കഴിച്ച് രാത്രിയിൽ കിടക്കാൻ റൂമിൽ എത്തിയപ്പോൾ അനുവിന് ടെൻഷൻ തുടങ്ങി…
വരുൺ ക്ലിയോയുടെ അടുത്ത് ആയിരുന്നു… ഇപ്പോൾ അവളെ പൂട്ടി ഇടാറില്ല… രാത്രിയിൽ അവൾ അവരുടെ റൂമിൽ വരാറില്ല എന്ന് മാത്രം…
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️
Oky..❣️
❤️❤️
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu❣️❣️
❤️❤️
Nokanda varoola