“ദൈവമേ ഇവൾ ഭൂലോക പൊട്ടത്തിയാണല്ലോ…”
“കളിയാക്കാതെ പറഞ്ഞേഡി…”
ഷാന അനുവിന്റെ മാറിടങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു…
“വാശികരണത്തിന് വേണ്ട ഫിറ്റിംഗ്സ് എല്ലാം നിന്റെ ദേഹത്തു തന്നെ ഉണ്ടല്ലോ… അതെല്ലാം എടുത്ത് പ്രയോഗിക്ക്…”
“അയ്യേ… പോടീ… എനിക്ക് വയ്യ…”
“ഡീ പൊട്ടിക്കാളി… ഇതെല്ലാം അവനുള്ളത് തന്നെയല്ലേ… കുറെശ്ശെ കാണിച്ചു കൊടുത്താൽ എന്താ കുഴപ്പം…”
“എന്നാലും…”
“മോളിവിടെ നാണിച്ച് ഇരുന്നോ… കെട്ടിയോനെ വേറെ പെൺപിള്ളേർ കൊണ്ട് പോകത്തെയുള്ളു…”
“ശ്ശോ… ഞാൻ അങ്ങനെയൊക്കെ… എനിക്ക് ആലോചിക്കുമ്പോൾ തന്നെ നാണം വരുന്നെടി…”
“ഹ്ഹി… പെണ്ണാകെ ചുവന്നല്ലോ… അതും ആലോചിച്ചു ഇരിക്കാതെ ജോലി നോക്കെടി… “
“മ്മ്… വീട്ടിൽ ഇരുന്ന് കുറെ ചെയ്ത് വച്ചത് കൊണ്ട് ആശ്വാസമുണ്ട്…”
“അപ്പോൾ ശരി… ഞാൻ എന്റെ പണി നോക്കട്ടെ…”
“ശരിയെടി… ഉച്ചക്ക് കാണാം…”
അനു കുറച്ച് നേരം കൂടെ ഷാന പറഞ്ഞത് ആലോചിച്ചിരുന്ന ശേഷം ജോലിയിൽ ശ്രദ്ധ ഊന്നി…
കുറെ നാളിനു ശേഷം വന്നത് കൊണ്ട് പിടിപ്പത് പണി ഉണ്ടായിരുന്നു… ഉച്ചക്ക് കഴിക്കാൻ സമയമായപ്പോൾ ഷാന വന്ന് വിളിച്ചപ്പോൾ ആണ് അവൾ മോണിറ്ററിൽ നിന്ന് കണ്ണെടുത്തത് തന്നെ…
“മാഡം… കഴിക്കുന്നില്ലേ…”
“അയ്യോ… സമയമായോ… ഇത് ചവറു പോലെ കിടക്കുകയല്ലേ… നീ എനിക്ക് വീട്ടിൽ ആയിരുന്ന ടൈം വളരെ കുറച്ച് മാത്രമേ തന്നിരുന്നുള്ളു അല്ലേ… എന്തായാലും രണ്ട് ദിവസം മിനക്കെട്ട് ഇരുന്ന് തീർക്കണം…”
അനു ബാഗും എടുത്ത് ഷാനയുടെ ഒപ്പം കാഫറ്റിരിയയിലേക്ക് നടന്നു…
ഉണ് കഴിഞ്ഞുള്ള വിശ്രമ വേളയിൽ പലരും അനുവിനോട് കുശലം തിരക്കി… ഷാനയും അവളുടെ ഒപ്പം ഉണ്ടായിരുന്നു…
ഷാന പറഞ്ഞത് തന്നെ പറഞ്ഞ് എല്ലാവരെയും അവർ ഒഴിവാക്കി…
ജോലി തിരക്കായിരുന്നു ആ ദിവസം മുഴുവനും… തിരികെ ഇറങ്ങുമ്പോൾ അനു നന്നായി തളർന്നു പോയിരുന്നു…
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️
Oky..❣️
❤️❤️
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu❣️❣️
❤️❤️
Nokanda varoola