ഓഫീസിൽ എത്തിയ അനു നേരെ കേബിനിലേക്ക് നടന്നു… മറ്റ് സ്റ്റാഫുകൾ വരുന്നതേ ഉണ്ടായിരുന്നുള്ളു…
അത് കൊണ്ട് തന്നെ കുറച്ച് സമയത്തേക്ക് അവൾക്ക് ആശ്വാസം കൊടുത്തു അത്…
ലഞ്ച് ബ്രേക്ക് വരെ കുഴപ്പമില്ലാതെ പിടിച്ചു നിൽക്കാം… ഷാന ഉണ്ടെന്നത് ഒരു ആശ്വാസം…
അത്രയും നാളും ആരും തിരക്കി വരാതെ ഇരുന്നത് പോലും ഷാനയുടെ സഹായം കൊണ്ട് ആണെന്ന് അനുവിന് അറിയാം…
പക്ഷെ അവൾ എന്തൊക്കെയാണ് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത് എന്ന് ഒരു പിടിയുമില്ല…
കാത്ത് കാത്തിരുന്നു ഏറ്റവും ലേറ്റ് ആയി ആണ് ഷാന വന്നത്…
വന്നപ്പോളെ അനുവിന്റെ ക്യാബിനിലേക്ക് ആണ് ആശാട്ടി വന്ന് കയറിയത്…
“എവിടെ ആയിരുന്നു ഷാന നീ… “
“ഞാൻ പതിവ് സമയം തന്നെയാണ് മോളെ വന്നത്… നീയാണ് നേരത്തെ വന്നത്… ഹി… ഹ്ഹി… “
“പോടീ… ഞാൻ നിന്നെ കാത്തിരിക്കുവായിരുന്നു… നീ എന്തൊക്കെയാ അവരോടൊക്കെ പറഞ്ഞു പിടിപ്പിച്ചേക്കുന്നത്… അത് നന്നായി അറിഞ്ഞിട്ട് വേണം ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ…”
“ഞാൻ നിനക്ക് സുഖമില്ലായിരുന്നു… ട്രീറ്റ്മെന്റിനായി ആയുർവേദ ചികിത്സ കേന്ദ്രത്തിൽ ആണെന്ന് തട്ടി വിട്ടു…”
“ആണല്ലേ… ഭാഗ്യം…”
“അതിരിക്കട്ടെ… മോളുടെ അപ്പിയറൻസിൽ മാറ്റമുണ്ടല്ലോ… എന്ത് പറ്റി… “
“നീ അല്ലേ ബുദ്ധി ഉപദേശിച്ചു തന്നത്…”
“അതായിരുന്നോ… ഇതാടി നല്ലത്… അതിരിക്കട്ടെ… വർക്ഔട് ആയോ…”
“ആയോ എന്ന് ചോദിച്ചാൽ എന്താ പറയുക… ഇത്തിരിയൊക്കെ ആയി എന്നാ തോന്നണേ… “
“വിശദമായി പറയെടി…”
അനു എല്ലാം വിശദമായി തന്നെ ഒന്ന് പോലും വിടാതെ പറഞ്ഞു…
“ഓഹോ… അപ്പോൾ ആദ്യ പടി വിജയിച്ചു… ആ ഫുഡ് ഉണ്ടാക്കിയത് എനിക്കും സർപ്രൈസ് ആണല്ലോടി… എന്തായാലും അവന്റെ മനസ്സിൽ പെർമനെന്റ് സീറ്റ് ഉറപ്പിക്കാൻ അത് വലിയ സഹായം ചെയ്യും…”
“ഇനി ഞാൻ എന്ത് വേണമെടി…”
“ഇനിയാണ് അടുത്ത പടിയിലേക്ക് കടക്കേണ്ടത്… വരുൺ വെറുതെ നോക്കിയാൽ പോരാ… ശ്രദ്ധിക്കണം… നിന്നിൽ ആസക്തനാകണം…”
“മനസ്സിലായില്ല…”
“ഡീ നീ വൈശാലി ആകണം എന്ന്… എന്നിട്ട് നിന്റെ ഋഷി സൃങ്കൻ കെട്ടിയോനെ വശീകരിച്ചെടുക്കണം… “
“എങ്ങനെ???…”
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️
Oky..❣️
❤️❤️
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu❣️❣️
❤️❤️
Nokanda varoola