LOVE ACTION DRAMA- 15 (Jeevan) 1235

പിറ്റേന്ന് ഓഫീസിൽ പോകേണ്ടത് കൊണ്ട് പതിവിലും നേരത്തെ അവൾ എഴുന്നേറ്റു…

 

ഓഫീസിലേക്ക് പോയിട്ട് ഒരുപാട് നാൾ ആയിരുന്നത് കൊണ്ട് അവൾക്ക് നല്ല മടി തോന്നിയിരുന്നു… പിന്നെ ഇത്തിരി ടെൻഷനും…

 

അവൾ കുളിച്ച് ഇറങ്ങിയപ്പോളേക്കും വരുൺ എണിറ്റിരുന്നു…

 

കുളിച്ചു വന്ന അനു  വരുൺ വാങ്ങിയ ഒരു ചുരിദാർ എടുത്തിട്ടു…

 

അതും ഒരു പുതു തുടക്കം ആയിരുന്നു അവൾക്ക്… അത് കൊണ്ട് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ആ ഡ്രെസ്സ് ഇട്ട് തന്നെ പോകണം എന്നവൾക്ക് തോന്നി…

 

ഡ്രെസ്സ് മാറി അടുക്കളയിലേക്ക് ഓടി അമ്മയെയും സഹായിച്ചു…

 

വരുൺ അപ്പോളേക്കും കുളിച്ചു വന്നു…

 

അനുവും വരുണും ഒന്നിച്ചിരുന്നു തന്നെ പ്രാതൽ കഴിച്ചു…

 

കഴിച്ച ശേഷം അവൾ റൂമിൽ ചെന്നു മുടി പോണി ടേൽ രീതിയിൽ കെട്ടി വച്ച്, കണ്ണെഴുതി ചെറിയ ഒരു  കറുത്ത പൊട്ടും തൊട്ടു…

 

പഴയത് പോലെ മറ്റ് മേക്കപ്പ് ഒന്നും ചെയ്യാൻ നിന്നില്ല…

 

അവളുടെ മാറ്റം വരുണും ശ്രദ്ധിച്ചിരുന്നു…

 

റെഡി ആയികൊണ്ടിരുന്ന അവൻ അവൾ ചെയുന്നത് എല്ലാം സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു…

 

“പൂതനക്ക് ഇതെന്ത് പറ്റിയോ ആവോ… പുറത്ത് നിന്ന് ആളെ വിളിച്ചു പെന്റിങ് നടത്തിയിരുന്ന ആളാണ്… ദാണ്ടെ ഇപ്പോൾ ചുണ്ടിൽ ഇത്തിരി ലിപ്സ്റ്റിക് പോലും തേക്കുന്നില്ല…?”

 

അവർ ഇറങ്ങി… പോകുന്ന വഴിയിൽ അനുവിന് എന്തോ ടെൻഷൻ ഉള്ളത് പോലെ അവന് തോന്നിയിരുന്നു…

 

“എന്ത്‌ പറ്റി… എന്തേലും അസുഖമുണ്ടോ…” അവൻ ചോദിച്ചു…

 

“കുറെ നാൾ ആയി ലീവ് അല്ലേ… ഇപ്പോൾ പോകുമ്പോൾ ഒരു ടെന്ഷൻ…”

 

“അതാണോ… താൻ ജോലി മറന്നിട്ടില്ലല്ലോ… അപ്പോൾ ടെൻഷൻ വേണ്ട…”

 

“അതല്ല… എല്ലാരേയും ഫേസ് ചെയ്യണ്ടേ… എവിടെ ആയിരുന്നു, എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചാൽ എന്ത്‌ പറയും…”

 

“മ്മ്…” അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല…

 

*******

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.