LOVE ACTION DRAMA- 15 (Jeevan) 1235

വരുൺ പെട്ടന്ന് അങ്ങനെ ചെയ്യും എന്ന് അവൾ കരുതിയിരുന്നില്ല…

 

അവൾ ഞെട്ടിപ്പോയിരുന്നു… സന്തോഷം… അതിരില്ലാത്ത സന്തോഷം തോന്നി അവൾക്ക്… അഭിമാനം കൊണ്ട് അവൾക്ക് രോമാഞ്ചം തോന്നി… ചെറുതായി കണ്ണുകൾ പോലും നിറഞ്ഞു…

 

അവന്റെ കയ്യിൽ തന്റെ കൈ ഇരിക്കുന്നു എന്ന ബോധത്തിൽ അവൾ നാണത്താൽ പൂത്തുലഞ്ഞു…

 

അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ പോലും ആകുന്നുണ്ടായിരുന്നില്ല…

 

തല താഴ്ത്തി തന്നെ അവൾ നിന്നു… എന്തിന് വേണ്ടി എന്ന് അറിയാതെ ആ മിഴികൾ പക്ഷെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…

 

വരുൺ പെട്ടന്ന് ആ കൈകൾ വിടുവിച്ചു…

 

ജീവൻ നഷ്ടമായ കണക്ക് ആ കൈകൾ അവളുടെ ദേഹത്തേക്ക് തിരികെ വന്നു ചേർന്നു…

 

അവനും എന്ത്‌ പറയണം എന്ന് മാത്രം അറിയില്ലായിരുന്നു…

 

അവൾ കരയുന്നത് എന്തിനാണ് എന്ന് അവന് മനസ്സിലായില്ല… അവൾക്കും അത് മനസ്സിലായിരുന്നില്ല…

 

പക്ഷെ അനുവിന്റെ മനസ്സിലെ വികാരങ്ങൾ അവന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…

 

ആ സന്തോഷവും ഉയർന്ന ഹൃദയമിടുപ്പും അവന്റെ വാക്കുകളും, സാമീപ്യവും കൊണ്ടായിരുന്നു എന്ന് മാത്രം അവന് മനസ്സിലായി…

 

അവൾ ഭക്ഷണം കഴിച്ചു ക്ലിയോയ്ക്കും കൊടുത്തു…

 

രാത്രിൽ പുറത്ത് നിന്ന് വാങ്ങാം എന്ന് വരുൺ നിർബന്ധിച്ചു എങ്കിലും അനു സമ്മതിച്ചില്ല…

 

ചപ്പാത്തിയും ചിക്കനും വച്ചു നോൺ വെജ്ജും തന്റെ കൈകളിൽ ഭദ്രമാണ് എന്ന് അവൾ അവനെ അറിയിച്ചു…

 

രാത്രിയിൽ നോൺ വെജ് ഉണ്ടായിരുന്നത് കൊണ്ട് ക്ലിയോയ്ക്ക് ഉച്ചക്ക് ഉണ്ടായ ക്ഷീണം പെട്ടന്ന് മാറി 

 

രാത്രി കുറച്ച് വൈകിയാണ് അച്ഛനും അമ്മയും തിരികെ എത്തിയത്…

 

അനുവിന്റെ പാചക കഥകൾ അമ്മയോടും വന്നപ്പോൾ തന്നെ അനു പറഞ്ഞു…

 

അമ്മയും അച്ഛനും എല്ലാം അല്പം രുചിച്ചു നോക്കി… അവർക്കും പൂർണ തൃപ്തി…

 

അന്ന് രാത്രിയിൽ കിടക്കുമ്പോൾ പകൽ നടന്നത് ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ കടന്ന് പോയി…

 

യഥാർത്ഥ പ്രണയം എന്താണ് എന്ന് അനു അറിഞ്ഞുകൊണ്ടിരുന്നു… സുഖവും സന്തോഷവും നോവും നൊമ്പരവും നൽകുന്ന പ്രണയം…

 

വരുണിനെ കാണാതെ ഇരിക്കുന്ന ഓരോ നിമിഷവും അവന്റെ ദേഷ്യവും അവൾക്ക് നോവും നൊമ്പരവും അറിയിച്ചപ്പോൾ, അവന്റെ സാമീപ്യവും അവനിൽ നിന്നു ലഭിക്കുന്ന കെയർ, നല്ല വാക്കുകൾ, പ്രശംസകൾ, നോട്ടം, സ്പർശനം… ഇവയെല്ലാം അവൾക്ക് സുഖവും സന്തോഷവും നൽകി…

 

പ്രണയാതുരയായി അവനിലേക്ക് അലിഞ്ഞു ചേരുവാനായി, മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ അവളുടെ ഉള്ളം കേഴുകയായിരുന്നു…

 

പലപ്പോഴും അവനെ പറ്റി ഓർക്കുമ്പോൾ ഹൃദയത്തിനുണ്ടായിരുന്ന ഭാരം, അവളുടെ ഉള്ളിന്റെ തേങ്ങൽ ആണെന്ന് അവൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു…

 

രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോളും തൊട്ടടുത്തുള്ള പ്രിയതമന്റെ കരലാളനത്തിൽ അമർന്നു, അവന്റെ നെഞ്ചിൽ തല ചായ്ച്ചു, ആ ഹൃദയതാളം കെട്ട് ഉറങ്ങാൻ അവളുടെ മനസ്സ് വെമ്പുകയായിരുന്നു…

 

പ്രണയം, ഇത്ര തീവ്രതയും, ചൂടും, നോവും, ആ നോവിൽ പോലും ഒരുപാട് സുഖവുമുള്ള ഒരു അനുഭൂതി ആണെന്ന സത്യം അവൾ മനസ്സിലാക്കി…

 

**********

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.