ആമുഖം,
എല്ലാവര്‍ക്കും നല്ല ഒരു ഓണം ആയിരുന്നു എന്നു വിശ്വസിക്കുന്നു… സ്ഥിരം പറയുന്ന ഡയലോഗ്…. പ്രതീക്ഷകളും മുന്‍വിധിയും ഇല്ലാതെ വായിക്കുക്ക… ഈ ഭാഗം ലാഗ് ഫീല്‍ ചെയ്യാം… റൊമാന്‍സ് ഉണ്ട് … അതിന്‍റെ ഫീല്‍ ലഭിക്കാന്‍ വിവരണം കൂടിയിട്ടുണ്ട്…. വായിച്ചു കഴിഞ്ഞും മുന്‍വിധി വേണ്ട …. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം…
****************
ലവ് ആക്ഷന്‍ ഡ്രാമ-15
Love Action Drama-15 | Author : Jeevan | Previous Parts
ഷാന പറഞ്ഞ് കൊടുത്ത ആദ്യ ഐഡിയ എങ്ങനെ പരമാവധി നന്നാക്കി വർക്ഔട്ട് ആക്കാൻ ഉള്ള വഴികൾ ആലോചിച്ച് അനുവിന് അന്ന് രാത്രിയിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല…
ഷാനയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നു…
“കാര്യം എന്ത് പറഞ്ഞാലും ഈ ആണുങ്ങൾ മിക്കവാറും സ്ത്രി സൗന്ദര്യ ആരാധകരാണ്….
നീ പരമാവധി സുന്ദരിയായി അവന്റെ മുന്നിൽ നിക്കുക…
കാര്യം വർക്കിൽ ആൾറെഡി നീ ഒരു തോൽവി ആണെങ്കിലും ലുക്കിലെങ്കിലും പിടിച്ചു നിൽക്കണം…
നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് വേറെ ഇല്ലാ എന്ന് അവന് തോന്നണം…
നിന്നെ വേണ്ട എന്ന് വച്ചാൽ അതൊരു വൻ നഷ്ടം ആണെന്ന ചിന്ത അവനിൽ ഉണ്ടാവണം…
ഇത് കൊണ്ട് മാത്രം കാര്യമില്ല… സ്നേഹിക്കുക… എന്ത് പറഞ്ഞാലും സഹിക്കുക… പരിപാലിക്കുക… എന്തിനും കൂടെ ഉണ്ട് എന്ന തോന്നൽ ആദ്യം ഉണ്ടാക്കി എടുക്കുക…
ഇതാണ് ആദ്യ പടി… “
അങ്ങനെ ആലോചിച്ചു ആലോചിച്ചു അനുവിന്റെ മനസ്സിൽ ഒരു പ്ലാൻ രൂപപ്പെട്ടു…
പിറ്റേന്ന് ഒരു ഞായർ ആയിരുന്നു…
അവധി ദിവസങ്ങളിൽ വരുൺ എഴുന്നേൽക്കാൻ അല്പം വൈകാറുണ്ട്…
അന്ന് അനു കൃത്യം ആറു മണിക്ക് എണീറ്റു…
ബാത്‌റൂമിൽ പോയി കുളിച് ഫ്രഷ് ആയി വന്നു… വരുൺ എഴുന്നേൽക്കാതെ ഇരിക്കാനായി പരമാവധി ശബ്ദം കുറച്ചാണ് അവൾ ഓരോ കാര്യങ്ങളും ചെയ്തത്…
കൈ മുട്ട് വരെ എത്തുന്ന കറുത്ത നിറത്തിൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും കല്ലുകളും പതിപ്പിച്ച വെൽവെറ്റ് ബ്ലൗസും, കസവു കരയുടെ മുകളിൽ കറുപ്പിൽ വെള്ളി ഷേഡുള്ള സെറ്റ് സാരിയും അവൾ എടുത്ത് അണിഞ്ഞു…
തലയിൽ തോർത്തും കെട്ടി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നൊന്ന് നോക്കി…
മേക്കപ്പ് കിറ്റ് തുറന്ന് ബ്രഷ് മുഖത്തോടു ചേർക്കാൻ തുടങ്ങിയപ്പോൾ അവൾ ഷാന പറഞ്ഞത് വീണ്ടും ഓർത്തു-
” ചുവരിന് വൈറ്റ് വാഷ് ചെയുന്നത് പോലെ പൂട്ടി അടിച്ചു ഉണ്ടാകുന്ന സൗന്ദര്യം അല്ല ഉദേശിച്ചത്…
നിന്റെ യഥാർത്ഥ സൗന്ദര്യം അവൻ കാണണം… അറിയണം… വളരെ കുറച്ച് മേക്കപ്പ് ഉപയോഗിക്കണം…
ശാലീന സൗന്ദര്യം അവന് പൂർണമായും അറിയാൻ സാധിക്കണം… “
അനു ബ്രഷ് തിരികെ വച്ചു…
കണ്മഷി എടുത്ത് വാലിട്ട് കണ്ണെഴുതി…
കണ്ണുകൾ വിടർത്തി അവൾ കണ്ണടയിൽ ഒന്ന് നോക്കി…
“ഉണ്ടക്കണ്ണി…” എന്ന് പറഞ്ഞവൾ കണ്ണുകളിൽ ദേഷ്യം വരുത്തി…
പെട്ടന്ന് മുത്ത് പൊഴിയുന്ന ചെറു പുഞ്ചിരിയായി അത് മാറി…
വില്ല് പോലെ വളഞ്ഞ അവളുടെ കട്ടി പുരികം വളരെ നേർത്തതായി എഴുതി…
തീരെച്ചെറിയ, കറുത്ത നിറത്തിലുള്ള ഒരു വട്ടപോട്ട് തോട്ടു…
സിന്ധുര ചെപ്പ് തുറന്ന്, തള്ളവിരലും അണി വിരലും ചേർത്തു പിടിച്ചു കൊണ്ട് ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിൽ ചാർത്തി…
തലയിലെ ടവൽ കൊണ്ടുള്ള കെട്ടഴിച്ചു, ഇടതൂർന്ന അവളുടെ മുടി മുന്നിലേക്കിട്ട് അവൾ കണ്ണാടി നോക്കി പുഞ്ചിരിച്ചു…
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow
Oky..
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu
Nokanda varoola