Category: Short Stories

MalayalamEnglish Short stories

തൃപ്തി 2171

തൃപ്തി Thripthi Author:Ani Azhakathu ആറു മാസം മുമ്പായിരുന്നില്ലേ ആദ്യമായി അയാൾ തന്റെ അടുത്തുവന്നത്. ഒരു തുടക്കക്കാരന്റെ ജാള്യതയോടെ തന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ നില്ക്കുന്ന ആരൂപം ഇപ്പോഴും മനസ്സിൽ വ്യക്തമായി തെളിഞ്ഞു നില്ക്കുന്നു. എത്രയോ തവണ ഇതുപോലെയുള്ള സാഹചര്യത്തിലുടെ താൻ കടന്നു പോയിട്ടുണ്ട്. എത്രയോതരത്തിലുള്ള ആളുകൾ. അവരുടെ വ്യത്യസ്തങ്ങളായ അഭിരുചികൾ. കാഴ്ച്ചപ്പാടുകൾ. ഇവയ്ക്കു മുന്നിൽ തളരാതെ, അവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കണം. എന്നാലെ ഈ മേഖലയിൽ വിജയം നേടാൻ കഴിയൂ. അതെ താൻ തന്റെ മേഖലയിൽ വിജയം […]

മധുരമുള്ള ഓര്‍മ്മകള്‍ 2136

മധുരമുള്ള ഓര്‍മ്മകള്‍ Madhuramulla Ormakal Author: Sunil Tharakan ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ […]

നഷ്ടം 2141

നഷ്ടം Nashtam Author:Pramod K Varma “ഈ സ്ഥലം ഓർമ്മയുണ്ടോ?” തിരികെ ചെന്നിട്ട് ഉടൻ ചെയ്യാനുള്ള കാര്യങ്ങളും അടുത്ത ബിസിനസ് യാത്രയുടെ വിശദമായ ഉള്ളടക്കവും തിരിച്ചും മറിച്ചും ആലോചിച്ചു കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി പുറത്തേക്കു നോക്കി. തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു എങ്കിലും സ്ഥലം ഓർമ്മിക്കാൻ എനിക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. എങ്ങനെ മറക്കാനാണ്? ഇരുപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവളുടെ ഇഷ്ടം ആദ്യമായി ഒരു ചങ്ങാതിയിൽക്കൂടി പറഞ്ഞതും പിന്നെ ഞങ്ങൾ ഒത്തിരി സ്നേഹം പങ്കുവെച്ചതും കൈകോർത്തു നടന്നതും ഒക്കെ ഈ […]

വനിതാ കമ്മീഷന്‍ 2158

വനിതാ കമ്മീഷന്‍ Vanitha Commission Author : Parvathy Balakrishnan ഇന്നും പതിവ് പോലെ പരാതികളുടെ കൂമ്പാരം ഉണ്ട്. പീഡനവും, സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും. അതിനിടയിലാണ് കേസ് കൊടുക്കാൻ വന്ന സ്ത്രീയെ കണ്ടത്, എവിടെയോ കണ്ടു പരിചയമുള്ള പോലെ. ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞ് അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. നിറ കണ്ണുകളോടെ അവർ എന്റെ മുൻപിൽ വന്നു, ഇരിക്കുവാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. “പേരെന്താണ്?” ഞാൻ ചോദിച്ചു. “ശാരദ എന്നാണ് മാഡം. കോട്ടയത്താണ് എന്റെ വീട്”. എവിടെയോ കണ്ടുമറന്ന മുഖമല്ല ഇത്, അതെ […]

പൂന്തോട്ടക്കാരന്‍ 2151

പൂന്തോട്ടക്കാരന്‍ Poonthottakkaran Author: Jagdeesh Kumar അബു കാസിം, ഹൈദരാബാദിൽ നിന്നും വലിയ മോഹങ്ങളും സ്വപ്നങ്ങളുമായി ഖത്തറിലേക്ക് വിമാനം കയറിയ ഒരുപാട് ഇന്ത്യക്കാരിൽ ഒരാളാണ്. നാട്ടിൽ കാര്യമായി പണിയൊന്നുമില്ലാതെ നടന്നപ്പോൾ ഖത്തറിലെ തന്നെ ഒരു സുഹൃത്ത് തരപ്പെടുത്തിക്കൊടുത്ത ഒരു ജോലിയാണ് ഇപ്പോഴുള്ളത്. ഉള്ളതെല്ലാം വിറ്റു  പെറുക്കി കുഞ്ഞു മോളുടെ കാതിൽ കിടന്ന കമ്മൽ പോലും വിറ്റ് കാശ് സ്വരൂപിച്ചാണ് ഇങ്ങോട്ടു കയറിയത്. പൂന്തോട്ടക്കാരനായി ജോലിയിൽ കയറിയിട്ട് വർഷം രണ്ടു കഴിഞ്ഞു. നാട്ടിലേക്ക് ഇതുവരെ പോയിട്ടില്ല. നല്ല ഷർട്ടും […]

പിച്ചകപ്പൂക്കള്‍ 2132

പിച്ചകപ്പൂക്കള്‍ Pichakapookkal Author: Hareesh Babu പ്രിയപ്പെട്ട മനീഷാ ദീദി, വരുവാനുള്ളത്  ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും പുതുവർഷമായിരിക്കട്ടെയെന്ന് ഹൃദയംഗമായി ആശംസിക്കുകയാണ്. പൂർണ്ണ ആരോഗ്യവതിയായി നിർമ്മലമായ ആ പുഞ്ചിരിയോടുകൂടി ദീദി ഞങ്ങളുടെയടുത്തേക്ക് മടങ്ങിവരുന്ന  സുദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദീദിയെക്കുറിച്ച് അജയ് ഇന്നലെയും കൂടി ചോദിച്ചു. ഞങ്ങളുടെയെല്ലാവരുടെയും പ്രാർത്ഥന എന്നുമുണ്ടാകും. ബാൽക്കണിയിൽ ഞങ്ങൾ തന്നെ പരിപാലിച്ച ഒരു കൈകുടന്ന നിറയെ പിച്ചകപ്പൂക്കൾ ഇതിനോടൊപ്പം അയക്കുന്നു. ദീദിക്ക് ഏറെ ഇഷ്ടമുള്ളവയാണല്ലോ അവ. ജീവിതത്തിലെ ഓരോ നിമിഷത്തേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. എന്ന്  ദീദിയുടെ സ്വന്തം, […]

മറക്കാത്ത എന്റെ ബാല്യം 29

∼ *100 രൂപ* ഞാൻ ആകെ മൊത്തം പേടിച്ചു നിക്കുകയാണ് എവിടെയാണ് പൈസ പോയതെന്ന് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല കളിക്കാൻ പോകുമ്പലെ ഉമ്മ പറഞ്ഞതാണ് സൂക്ഷിക്കാൻ 100 രൂപ ഉണ്ട് 1കിലോ പഞ്ചസാര യും പച്ചരിയു വാങ്ങണം എന്ന് കളിച്ചു കഴിഞ്ഞപ്പോൾ കാണുന്നില്ല അല്ലേലും കളിക്കുമ്പോൾ ഒന്നും ഓർമ കാണില്ല വീട്ടിലേക് വന്നാൽ പൊതിരെ അടി ആയിരിക്കും എന്തൊക്കയോ മനസ്സിൽ ഇട്ടു ഞാൻ അങ്ങനെ ഇരിക്കുകയാണ് ചങ്ക് ചെങ്ങായിമാരിൽ നിന്നു കടം വാങ്ങാൻ സാധിക്കില്ല ഓരോരുത്തർക്കും കൊടുക്കാൻ […]

അച്ഛന്റെ മകൾ 36

# മോളേ……. ബസ്സിൽ പോരുമ്പോൾ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ വാങ്ങി കഴിക്കരുത് ട്ടോ……, ആവശ്യമുള്ള വെള്ളവും സാധനങ്ങളും വാങ്ങി ബാഗിൽ വെച്ചിട്ടേ ബസ്സിൽ കയറാവൂ. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ്‌ കയറാൻ നിൽക്കുവാണെന്ന് ഫോണിലൂടെ അച്ഛനോട് പറയുമ്പോൾ ഉള്ള സ്ഥിരം ഉപദേശമാണിത്. നേഴ്സിംഗ് അവസാന വർഷ വിദ്യാഭ്യാസവും കഴിഞ്ഞു കെട്ടും മാറാപ്പുമായി വരുന്ന അർച്ചനക്ക് എന്തു കൊണ്ടും എന്നും അച്ഛന്റെ വാക്കുകൾ വിലപ്പെട്ടതായിരുന്നു.തന്റെ ഇഷ്ടത്തിന്റെ പുറത്തു പഠിക്കാൻ വിട്ട അച്ഛനിന്ന് ഉറങ്ങില്ലെന്ന് അവൾക്കറിയാം.ഓരോ മണിക്കൂറും […]

ഒറ്റമോൾ 44

……………. ബസിറങ്ങിയ രാമൻ മൂസ ഹാജിയുടെ വീടു ലക്ഷ്യമായി നടന്നു ..അല്ല ഓടുകയായിരുന്നു .. മൂസ ഹാജിയുടെ വർഷങ്ങളായുള്ള പണിക്കാരനാണ് രാമനും ഭാര്യാ ചന്ദ്രികയും ഇപ്പോൾ ഒരാഴ്ചയായി രാമനും ഭാര്യയും ആശുപത്രിയിലാണ് ….രാമന്റെയും ചന്ദ്രികയുടെയും ഏക മകൾ അഞ്ചു വയസുകാരി ലക്ഷ്മി ആശുപത്രിയിലാണ് . ആദ്യം തൊട്ടടുത്ത ഗവൺ മെന്റ് ആശുപത്രിയിൽ ആയിരുന്നു …അവിടെ നിന്നും കുറവില്ലാതെ ടൗണിലുള്ള ആശുപത്രിയിലാക്കി .അപ്പോഴാണ് അറിയുന്നത് മഞ്ഞപ്പിത്തം ആണെന്ന് .ഇപ്പോൾ കൂടുതലാണ് ..ഇപ്പോൾ ഒരുപാടു പൈസ ചിലവായി .മോളുടെ ആകെയുണ്ടായ […]

വെറുതെ അല്ല ഭാര്യ… 34

  ഇക്കാ എഴുന്നേൽക്കുന്നുണ്ടോ. ഇന്നലെ കിടക്കുമ്പോൾ പറഞ്ഞതെല്ലാം മറന്നല്ലെ. ഇന്നലെ കിടക്കുമ്പോൾ എന്തെല്ലാം പഞ്ചാര വാക്ക് പറഞ്ഞാ കിടന്നത്. ഇന്നലെ മനുഷ്യനെ ഉറക്കീട്ടില്ല. എന്നിട്ട് ഇപ്പോ കിടക്കണത് കണ്ടില്ലേ. പോത്തു പോലെ. മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ ഞാൻ ഇപ്പോ ചൂടുള്ള ചായ തലയിൽ ഒഴിക്കും. എന്റെ പൊന്നു ഭാര്യേ ഒരു പത്തു മിനിറ്റ് കൂടി കിടക്കട്ടെ. ഇന്ന് ഒഴിവല്ലെ. വേണ്ട എണീക്ക്. ഇന്നലെ എന്നോട് എന്താ പറഞ്ഞത്. ആ എനിക്ക് ഓർമ്മയില്ല. ഉണ്ടാവില്ല കാര്യം നടക്കാൻ നിങ്ങള് […]

കോളേജ് ഹീറോ 28

  കോളേജിൽ എത്തിയ ആദ്യ ദിവസം ഞാൻ കേട്ടതെല്ലാം ഒരാളെ പറ്റിയായിരുന്നു. അത് വേറെയാരുമല്ല, കോളേജ് ഹീറോയായ ഹേമന്ത് ചേട്ടനെ പറ്റിയായിരുന്നു. ഭയങ്കര സംഭവം പോലെയാണ് എല്ലാവരും ആ ചേട്ടനെ പറ്റി പറഞ്ഞ് നടന്നിരുന്നത്. എനിക്ക് ആ ചേട്ടനെ പറ്റി കൂടുതലറിയാൻ കഴിഞ്ഞത് ശ്വേതയിലുടെയാണ്. ശ്വേത എന്റെ ക്ലാസ്സ്‌മേറ്റാണ്. അവളുടെ കസിൻ, ഹേമന്ത് ചേട്ടന്റെ കൂടെയാണ് പഠിക്കുന്നത്. കോളേജിൽ വന്ന ആദ്യ ദിവസം തന്നെയാണ് ഞാനും ശ്വേതയും കൂട്ടായത്. പുസ്തകപുഴു ആയതുകൊണ്ട് ഞാനും എപ്പോഴും ലൈബ്രറിയിൽ തന്നെയായിരിക്കും. […]

ട്രൈനിൽ വിരിഞ്ഞ റോസാപൂ 29

  തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം 6 മണി കഴിഞ്ഞിരുന്നു രണ്ടാമത്തെ ഫ്ലാറ്റുഫോമിൽ എത്തി അരുണിന്റെ ടിക്കറ്റിലുള്ള SB എന്ന നമ്പറുള്ള കംമ്പാർട്ട്മെൻറ്റിൽ കയറി സീറ്റ് 26 തിരഞ്ഞു കണ്ടു പിടിച്ചു ഭാഗ്യo ഫ്ലോർ സീറ്റ് തന്നെ കിട്ടി അതും നേരത്തേ ബുക്ക് ചൈതതുകൊണ്ടു മാത്രം ബാഗ് വിൻറ്റോയുടെ അടുത്തുള്ള കുളത്തിൽ തൂക്കിയിട്ട് അരുൺ വാഷിൽ പോയി മുഖം കഴുകി വന്നു മുഖത്തൊക്കെ അപ്പിടി പൊടിയായിരുന്നു ശനിയാഴ്ച ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു സീറ്റിൽ വന്നിരുന്നു […]

കുട്ടിക്കാലത്തേക്ക് വീണ്ടും.. 19

നമുക്കൊന്ന് തിരിച്ചു നടക്കാം…കറുകപ്പുല്ല് ഓരം പിടിപ്പിച്ച   നാട്ടുവഴികളിലേക്ക് കയ്യില്‍ ഓലപമ്പരവും പിടിച്ചു   ഓടിപ്പോകാം..അവിടെ പറമ്പില്‍ വീണു കിടക്കുന്ന കവുങ്ങിന്‍ പട്ടയില്‍   ഇരുന്നു കൂട്ടുകാരനോട് വണ്ടി വലിക്കാന്‍ പറയാം..അമ്പലകുളത്തിലേക്ക്   എടുത്തു ചാടി ആമ്പല്‍ പൂ പറിച്ചു അവളുടെ മുടിക്കെട്ടില്‍   ചൂടിക്കാം..വീട്ടില്‍ എല്ലാവരും ഉച്ചമയക്കത്തില്‍ ആകുമ്പോള്‍   മൂവാണ്ടന്‍ മാവില്‍ കല്ലെറിയാം..ഒളിച്ചു കളിക്കാം..മൂന്നാത്തി   കളിക്കാം..വൈകുന്നേരം കൊയ്ത്തു കഴിഞ്ഞ പാടത്തു പന്ത് കളിച്ചു   വിയര്‍ത്തു പുഴയില്‍ മുങ്ങാന്‍ കുഴിയിട്ട് ഈറനോടെ വന്നു […]

വനിതാ കമ്മീഷന്‍ 2136

വനിതാ കമ്മീഷന്‍ Vanitha Commission A Malayalam Short Story BY Parvathy Balakrishnan ഇന്നും പതിവ് പോലെ പരാതികളുടെ കൂമ്പാരം ഉണ്ട്. പീഡനവും, സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും. അതിനിടയിലാണ് കേസ് കൊടുക്കാൻ വന്ന സ്ത്രീയെ കണ്ടത്, എവിടെയോ കണ്ടു പരിചയമുള്ള പോലെ. ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞ് അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. നിറ കണ്ണുകളോടെ അവർ എന്റെ മുൻപിൽ വന്നു, ഇരിക്കുവാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. “പേരെന്താണ്?” ഞാൻ ചോദിച്ചു. “ശാരദ എന്നാണ് മാഡം. കോട്ടയത്താണ് എന്റെ വീട്”. എവിടെയോ കണ്ടുമറന്ന […]

മരുഭൂമി പകുത്തെടുത്ത നദി 2123

മരുഭൂമി പകുത്തെടുത്ത നദി Marubhoomi Pakuthedutha Nadi A Short Story BY Vimal നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല.അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള്‍ പ്രണയിച്ചത്.അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ. ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്. ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്. മണല്‍ക്കാടുകള്‍ താണ്ടാന്‍ ആരംഭമെടുത്തപ്പോള്‍ കൂടെ നിലോഫറും ഉണ്ടായിരുന്നു […]

നിശാശലഭങ്ങള്‍ 2125

നിശാശലഭങ്ങള്‍ Nisha Salabhangal A Malayalam Short Story Vinayan രണ്ടു ദിവസമായി നഗരത്തിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ചിട്ട് …. ഈ ദിവസങ്ങള്‍ക് ഒരു കാലഘട്ടത്തിന്‍റെ ദൈര്‍ഘ്യമുണ്ടെന്നു തോന്നിയിട്ടില്ല മുന്‍പൊരിക്കലും … ഒരുപക്ഷെ നാളെ ഈ യാത്ര അവസാനിക്കുമായിരിക്കാം… വീണ്ടും കണ്ടു മടുത്ത മുഖങ്ങളുടെ മധ്യത്തിലേക്ക്…. വൈരൂപ്യവും ദുര്‍ഗന്ധവും നിറഞ്ഞ നഗരത്തിലേക്ക്… ഈ ആയുസ്സിനിടയില്‍ മുന്‍പില്‍ നീണ്ടു കിടക്കുന്ന വഴിതാരയിലേക്ക് നോക്കുമ്പോള്‍ … “എവിടെ….. ?സുഖത്തിന്റെ മരുപച്ചകളെവിടെ?” കഴിഞ്ഞ ആറു മാസത്തിനിടയിലെ ഓരോ രാത്രിയെയും പറ്റി […]

രഹസ്യം 2124

രഹസ്യം Rahasyam A Malayalam Short Story BY Vilasini Pushkaran Manamboor ജീവിതകാലമത്രയും കടലിനെ പോഷിപ്പിയ്ക്കാന്‍ നിരന്തരം ഒഴുകിയ പുഴയുടെ ജീര്‍ണ്ണിച്ചു വീര്‍ത്ത ശവം പോലെ, പാലത്തിനടിയില്‍ കറുത്തുകൊഴുത്ത ജലം കെട്ടിക്കിടന്നു. അതിനു മീതെ, ആരോ എടുത്തെറിഞ്ഞ ഒരഴുക്കു തുണി പോലെ പാലത്തിന്‍റെ നിഴല്‍ പരന്നു കിടന്നു. കൊടുംവേനലിനാല്‍ നഗ്നമാക്കപ്പെട്ട മണല്‍പ്പുറം, കരകളിലുള്ള പൊന്തക്കാടുകളോടൊപ്പം നദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും കാത്തു തപസ്സിരുന്നു. പാലത്തില്‍ നിന്ന്‍ ബാലകൃഷ്ണന്‍ താഴേയ്ക്കു നോക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ നദിയില്‍ ഒഴുക്കില്‍ പെട്ടു പോയത്‌ ഓര്‍മ്മ വന്നു. അന്ന് […]

ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍ 2124

ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍ Unni Unnikkuttan A Malayalam Full Short Story BY Nishal Krishna എന്നെ നിങ്ങള്‍ക്കു പരിചയം കാണില്ല. കാരണം ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും ഇതിനു മുന്‍പ് കാണാന്‍ വഴിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എന്നെ പരിചയപെടുത്താം. ഞാന്‍ ഉണ്ണി. വടക്കേടത്തെ സേതുവിന്റെയും സീതയുടെയും മകന്‍. പ്രായം പത്തു വയസ്സ്. വീട്ടിലെല്ലാവരും എന്നെ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്നു. അനുജത്തി മീനുവിനു ഞാന്‍ ഉണ്ണ്യേട്ടന്‍. ദേഷ്യം വന്നാല്‍ അവള്‍ക്കു ഞാന്‍ മാക്രി, മരമാക്രി […]

മറുകന്‍ 2116

മറുകന്‍ Marukan A Malayalam Story BY YASAS കൃഷ്ണകുമാര്‍ അതിസമര്‍ത്ഥനും പ്രശസ്തനും ആകുമെന്ന് അവന്‍റെ അച്ഛന്‍ അച്ചുതന്‍ നായര്‍ക്ക്‌ ഉറപ്പായിരുന്നു. അല്ലെങ്കില്‍ പിന്നെ ജനിച്ചപ്പോള്‍ , കൃഷ്ണകുമാറിന്‍റെ മുതുകില്‍ ഉണ്ടായിരുന്ന പപ്പടത്തിന്‍റെ വലിപ്പമുള്ള ആ കറുത്ത മറുക് കണ്ട്‌ വയറ്റാട്ടി പറൂമ്മ ഉറക്കെ നിലവിളിച്ചപ്പോള്‍ , മോഹാലസ്യപ്പെട്ട ഭാര്യ ശാരദാമ്മയെ ശ്രദ്ധിക്കാതെ അയാള്‍ ചിരിച്ചുകെണ്ടിരുന്നത് എന്തിനാണ്? ഭാര്യയുടെയും സ്വന്തം കുഞ്ഞിന്‍റെയും ദൈനംദിന കാര്യങ്ങളില്‍ താന്‍ ഇടപെട്ടാലും ഇല്ലെങ്കിലും, വിധിയും, മുന്‍ജന്മസുകൃതവും, പൂര്‍വികരുടെ സല്‍കര്‍മ്മങ്ങളുടെ ഫലത്താലും എല്ലാം […]

അച്ഛേടെ മുത്ത് 2139

അച്ഛേടെ മുത്ത് Achede Muthu A Malayalam Short Story BY Sunil Tharakan ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ […]

ഒന്നുമില്ലാത്തവർ 2129

ഒന്നുമില്ലാത്തവർ Suraj Narayanan | Author. Software Engineer. From Mangard, Kasaragod. Lives in Dubai ഒന്നാമത്തെ പീരിയടിനു മുന്നേ ടീച്ചർ സ്കൂൾ വിട്ടിറങ്ങുമ്പോ അമ്പരപ്പായിരുന്നു കുട്ടികളുടെ മുഖത്ത്.കൊയ്ത്തൊഴിഞ്ഞ നെൽപാടം പിന്നിട്ടാൽ ഇനിയുമേറെ നേരം നടന്നാലേ ബസ് സ്റൊപ്പിലെത്തൂള്ളൂ. ധനു മാസവെയിലിലെ നടത്തം സുഖമുള്ളതല്ലെങ്കിലും പിന്നിടുന്ന കാഴ്ചകളിലെ നൈർമ്മല്ല്യം ക്ഷീണം തോന്നിച്ചില്ല. പാടം കഴിഞ്ഞു തോട്ടിറുമ്പിലെത്തിയാൽ മെല്ലെയെങ്കിലും ഒഴുകുന്ന വെള്ളം ഒരു കുളിരായി മനസ്സിൽ പടരുന്നുണ്ടാവും. ആ കുളിര് മാത്രം മതിയായിരുന്നു കശുമാവിൻ തോട്ടങ്ങൾ അതിരിടുന്ന ചെറുകുന്നുകൾ […]

മദ്യപാനിയുടെ ഭാര്യ 2138

മദ്യപാനിയുടെ ഭാര്യ BY REVATHY PRAVEEN എനിക്കീ രാത്രിയെങ്കിലും ഒന്നുറങ്ങണം എന്നുണ്ടായിരുന്നു…. ചിലപ്പോ ഇതെന്‍റെ അവസാനത്തെ രാത്രിയായിരിക്കാം… പല രാത്രികളിലും എനിക്കെന്നോടു തന്നെ ഒരു തരം അറപ്പും വെറുപ്പും തോന്നീട്ടൂണ്ട്.. ഒരു സ്ത്രീ  എന്ന നിലയില്‍ അല്ലെങ്കില്‍ ഒരു ഭാര്യ എന്നനിലയില്‍ ഞാന്‍ ഒരു പാരജയമാണെന്ന് എനിക്കുതന്നെ തോന്നിയ എത്ര നശിക്കപ്പെട്ട രാത്രികള്‍. ഞാനൊരു മദ്യപാനിയുടെ ഭാര്യയാണ്.. അയാള്‍ ഓഫീസ്സില്‍ നിന്നു എറെ വൈകി ലഹരി മൂത്ത് വീട്ടില്‍ എത്തുപ്പോള്‍ അയാള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി അയാള്‍ക്ക് കിടക്ക വിരിച്ച് […]

ഒഴുകിനടക്കുന്നവർ 2112

 ഒഴുകിനടക്കുന്നവർ OZHUKINADAKKUNNAVAR SHORT STORY BY SHYAMJITH.D  Shyamjith D Writer, blogger. From Karikkodu, Kollam. Executive Member at Karikkodu Public Libtary. അടയ്ക്കാ മരത്തിൽ നിന്ന് പഴുത്ത അടയ്ക്കാ താഴെ വീണു, വെയിൽകൊണ്ടുണങ്ങി. അവൻ ചുറ്റും നോക്കി, എല്ലായിടത്തും മരങ്ങൾ, അവന്റെ സംശയം, അമ്മ മരത്തോടു ചോദിച്ചു. ‘അടയ്ക്കയാണോ ആദ്യമുണ്ടായത് മരമാണോ “? പോടാ ദൂരെ അമ്മ മരം ദേഷ്യപ്പെട്ടു. അമ്മമാരോട് ഇത്തരം ചോദ്യം ചോദിക്കുന്നവർ നരകത്തിൽ പോകും. എനിക്ക് നിന്നെ ഇഷ്ടമില്ല. അടയ്ക്കാ […]

ചിറക് മുളച്ച ശലഭങ്ങൾ 10

ചിറക് മുളച്ച ശലഭങ്ങൾ Author : രേഷ്മ പെയ്തിറങ്ങിയിട്ടും റബ്ബർ മരങ്ങളുടെ ചില്ലയിൽ കുടുങ്ങി താഴേയ്ക്കിറങ്ങാനാകാതെ ഇരുട്ടിനോട് തോൽവിയേറ്റു ഭൂമിയെ ചുംബിക്കാനാകാതെ നിന്നു നിലാവ്. ചീവീടുകളുടെ മൂളൽ കൂടി വന്നു, അവരുടെ അംഗസംഖ്യ കൂടിയെന്നു തോന്നുന്നു. പാത്രങ്ങളെല്ലാം മോറിവെച്ച് …. (പാത്രമെന്നു പറയാൻ ഒന്നുമില്ല എണ്ണി തിട്ടപ്പെടുത്താൻ പാകത്തിൽ വറ്റുകൾ ഉള്ള കഞ്ഞിവെള്ളം മാത്രം ഉണ്ടാക്കുന്ന കഞ്ഞിക്കലം) ഇരുട്ടിന്‍റെ മറപറ്റി അമ്മച്ചി കുളിക്കാൻ പോയി. ഞാൻ അടുക്കളപ്പടിയിലിരുന്ന് കൊത്തങ്കൽ കൂട്ടി വെച്ചു ചൊല്ലി, ‘കീരി കീരി കിണ്ണം താ…. […]