ട്രൈനിൽ വിരിഞ്ഞ റോസാപൂ 29

Views : 5798

“എന്നിട്ടു അരുണേട്ടൻ വല്ല പെണ്ണും പ്പോയി കണ്ടിരുന്നോ …

“അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഒന്ന് രണ്ടണ്ണം പോയി കണ്ടിരുന്നു അതൊന്നുംഎനിക്കത്ര ചൊവ്വായി തോന്നിയില്ല…

“അതെന്താ ..?

“അങ്ങനെ പ്രതേകിച്ചു് കാരണങ്ങളൊന്നുമില്ല എന്റെ സങ്കല്പത്തിലുള്ള ഭാര്യ എന്ന പദവി അലെങ്കരിക്കാനുള്ള കോളിറ്റിയൊന്നും ഞാൻ അവരിൽ കണ്ടില്ല അത്രേയൊള്ളൂ …

“അരുണേട്ടന്റെ സങ്കല്പത്തിലുള്ള പെണ്ണ് എങ്ങനെയുള്ള പെണ്ണായിരിക്കണം എന്നാ…

“മനസ്സിലായില്ല ..

“അതായത് അരുണേട്ടാ അരുണേട്ടന് ഭാര്യയായി വരാൻപോകുന്നപെണ്ണിന് എന്തെല്ലാംഗുണങ്ങളാണ് ഉണ്ടായിരിക്കേണ്ടത് എന്ന് ..,

“ഓ അങ്ങനെ , അങ്ങനെ പ്രത്തേകിച്ചു ഡിമാൻറ്റൊന്നും ഇല്ല ..

“എന്നാലും മനസ്സിലുള്ളത് പറ പ്ലീസ്..

“നിന്നോടായതുകൊണ്ട് പറയാം വേറെ ആരെങ്കിലുമാണ് ചോതിച്ചിരുന്നെങ്കിൽ ഞാൻ പറയില്ല നീ വേറെ ആരോടുംപറയരുത് ok …

“എന്നാ തുടങ്ങിക്കോ അരുണേട്ടാ.,

മാളു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു അതിലേറെ ആകാംഷയോടും അരുണിന്റെ മുഖത്തേക്കു നോക്കിയിരുന്നു …

“എന്നെ മനസ്സിലാകുന്ന ഒരു പെൺകുട്ടി ആയിരിക്കണം ,എന്റെ ഇല്ലായിമയും പോരായിമയും മനസ്സിലാക്കി പെരുമാറുന്ന ഭാര്യ ആയിരിക്കണം ,എന്റെ അമ്മക്ക് ഒരു മകളായിരിക്കണം,എന്റെ പെങ്ങൾക്ക് എടത്തിയമ്മയുംഅമ്മയും ആയിരിക്കണം ,മോളന്നാൽ രണ്ടു ദിവസം മോളുടെവീട്ടില്പോയിനിന്നോ എന്ന് പറയുമ്പോൾ അമ്മയില്ലാതെ ഞാൻ യെങ്ങോട്ടും പോകില്ലായെന്നുപറയുന്ന ഒരു മരുമകളായിരിക്കണം, അതിലുപരി നല്ല ഒരു കുടുംബിനിയായിരിക്കണം , എന്റെ വീടിന്റെ വിളക്കായിരിക്കണം ,എന്റെ മരുമകൾ ഈ വീട്ടിൽ ഇല്ലാത്ത ഈ വീട് വീടെ അല്ലാന്നു പറയിപ്പിക്കുന്ന ഒരു മരുമകളായിരിക്കണം , ,ഇത്രയേ ഒള്ളൂ എന്റെ ഡിമാന്റ് …

“അപ്പൊ സൗന്ദര്യം പണം ജോലി അങ്ങനെ ഒരു ഡിമാന്റും ഇല്ലേ …

“അങ്ങനെത്തെ ഒരു ഡിമാന്റും ഇല്ല സൗന്ദര്യവും പണവുമെല്ലാം ദൈവം തരുന്നതല്ലേ , ചുരുക്കിപ്പറഞ്ഞാൽ എന്റെ അമ്മയെപ്പോലെ സ്നേഹിക്കാനും പരിപാലിക്കാനും അറിയാവുന്ന ഒരുപെണ്ണായിരിക്കണം …

“അരുണേട്ടന് അരുണേട്ടന്റെ അമ്മയെ ഭയങ്കര ഇഷ്ട്ടമാണ്അല്ലേ ..

“എന്റെ’അമ്മ എന്നാൽ എനിക്ക് ജീവനാണ് കൺകണ്ട ദൈവമാണ് എന്റെ അമ്മയെന്റെ കൂടെയില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപിക്കാൻ പോലും പറ്റില്ല …

അത് പറഞ്ഞു തീർന്നപ്പോൾ അരുണിന്റെ കണ്ണ് നിറഞ്ഞിരുന്നു അതു കണ്ട മാളുവിനും വിഷമമായി ,

“സോറി അരുണേട്ടന് വിഷമായി അല്ലെ ..

“ആരെങ്കിലും എന്റെ അമ്മയെ പറ്റി ചോദിച്ചാലും പറഞ്ഞാലും എന്റെ കണ്ണ് നിറയും…

“അതെന്താണന്നറിയോ അരുണേട്ടന് അരുണേട്ടന്റെ അമ്മയെ അത്രക്കും ഇഷ്ട്ടമായതുകൊണ്ട എന്താണന്നു അറിയില്ല അരുണേട്ടന്റെ അമ്മയോട് എനിക്കും ഒരുപാട് ഇഷ്ട്ടം തോന്നുന്നു ആ അമ്മയുടെ മകളായിരുന്നെങ്കിൽ എന്നൊരാശ …

Recent Stories

The Author

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com