ആനറാഞ്ചിപക്ഷികള്‍ 2157

Views : 5200

ആനറാഞ്ചിപക്ഷികള്‍

Aanaranchi Pakshikal Author:Pravasi.KSA

കുട്ടിക്കാലം എന്ത് തെറ്റ് ചെയ്താലും മുതിര്ന്നവരാള്‍ പൊറുക്കപ്പെടുന്ന ജീവിതത്തിന്റെ വസന്തകാലം എല്ലാം അത്ഭുതത്തോടെ നോക്കി നടന്ന എനിക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ എല്ലാത്തിനും സ്വാന്തനം ഏകാന്‍ അമ്മയും ശരിക്ക് ശിക്ഷിക്കാന്‍ അച്ഛനും ഉണ്ടായിരുന്ന ഒരു നല്ല കാലം ഇന്ന് വിചാരിക്കും അച്ഛന്‍ അന്ന് ശിക്ഷിച്ചത് പോരാ എന്ന് കുറച്ചുകൂടി ശിക്ഷിക്കംയിരുന്നില്ലേ എന്നെ അച്ഛാ എന്ന് ഞാന്‍ പലപ്പോഴും  സ്വയം ചോദിച്ചിട്ടുണ്ട്

ചില തെറ്റുകള്‍ ജീവിതത്തില്‍ ഉണ്ടാക്കിയപ്പോഴും ജീവിതത്തില്‍ രക്ഷപെടാന്‍ അന്ന് ഗള്‍ഫ് എന്ന നാടും അവിടേക്ക്ഒരു ആനറാഞ്ചി പക്ഷിയില്‍ കേറി പറന്നുള്ള യാത്രയും സ്വപ്നം കണ്ടിരുന്ന എന്നിലെ പഠനം പലതരത്തിലും ബുധിയുണ്ടയിട്ടും ഉഴപ്പി കളഞ്ഞ പഠിപ്പും തട്ടിമുട്ടി പത്താം ക്ലാസ് ജയിച്ചതും അലസമായ പ്രീഡിഗ്രീ വിദ്യാഭ്യാസവും പിന്നെ പരീക്ഷ എഴുതാതെ ഗള്‍ഫിലെക്കായി ഉള്ള ഒരു ജോലിക്ക് വേണ്ടി അല്പം  ഇലക്ട്രോണിക്സ്‌ പഠനവും .

 

ചെന്ന് പെട്ട് അവസാനം കഴിവിന്റെ പരമാവധി പലതും ചെയ്തു ഒന്നും നേടാതെ നിന്ന പ്രവാസ ജീവിതത്തിനിടയിലെ വിരക്തി മാറ്റാന്‍ നാട്ടില്‍ സ്നേഹിച്ച പെണ്ണിനെഴുതുന്ന നെഞ്ച് തുറന്ന കത്തും അവളെ എനിക്ക് വേണ്ടി കാത്തിരിക്കാന്‍ പ്രേരിപ്പിച്ച കാര്യം ആയിരുന്നു

സ്നേഹിച്ചവരെ മറക്കാന്‍ ഒരിക്കലും കഴിയാത്ത എനിക്ക് എന്റെ വീട്ടില്‍ നിന്ന് പോലും പലഅവഗണനകളും എന്ത് കൊടുത്താലും നേരിട്ടു അതിപ്പോഴും തുടരുന്നു

പിന്നെ ആശ്വാസം തരുന്ന കുളിര്‍മഴയായി പെയ്യുന്ന സ്നേഹമയിയായ കാമുകിയും പിന്നെ എന്റെ കൂട്ടുകാരും  ജീവിതം തുഴഞ്ഞു നീങ്ങവേ ഒരിക്കല്‍ നാട്ടില്‍  വന്നു എന്റെ കാമുകിയെ വിളിച്ചിറക്കി  കല്യാണം കഴിച്ചു.

കയ്യില്‍ ഉള്ള സ്വത്തുവകകള്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വീട്ടുകാര്‍ അംഗീകരിക്കാന്‍ അവര്‍ക്ക് എഴുതികൊടുത്തു .

തിരിച്ചു ഗള്‍ഫിലേക്ക് പറക്കവേ എന്റെ മകള്‍ അവളുടെ ഉദരത്തില്‍ പിറവി എടുത്തിരുന്നു

മാസങ്ങള്‍ കഴിഞ്ഞു ഗള്‍ഫിലെ ചില പ്രശ്നങ്ങളില്‍ അവള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ എനിക്ക് നാട്ടിലെത്താന്‍ കഴിഞ്ഞു പല പ്രവാസികള്‍ക്കും ആദ്യത്തെ കണ്മണിയുടെ ജനനസമയം നാട്ടില്‍ കാണാന്‍ കഴിയാത്ത നിര്‍ഭാഗ്യം കിട്ടുന്ന്വരാണ്

തിരിച്ചു ഒരു പുതിയ സ്ഥലത്തേക്ക് പോകുമ്പോള്‍ മകളുടെ കളിയും ചിരിയും കണ്ടു കൊതിതീര്‍ന്നില്ല

വര്‍ഷങ്ങള്‍ കഴിയവേ നേടിയതൊന്നും തികയാതെ വീട്ട്‌കാര്‍ക്കായി ജീവിച്ചതിനാല്‍ ( പ്രത്യേകിച്ച് എന്ത് കിട്ടിയാലും തികയാത്ത നാല് ചെച്ചിമാര്‍ക്കായി )കയ്യില്‍ ഒന്നും ഇല്ലാത്ത അവസരത്തില്‍ ഇടിത്തീപോലെ ഒരു വാര്‍ത്ത‍ വന്നു എന്റെ അച്ഛന്റെ മരണം

Recent Stories

The Author

Pravasi.KSA

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com