പിച്ചകപ്പൂക്കള്‍ 2132

Views : 2432

ഡൽഹൗസിയിലേക്ക് യാത്രചെയ്യുമ്പോൾ ഗൃഹാതുരത്വത്തിന്റെ അലച്ഛാർത്തുകളുയർന്നപ്പോളും സമ്മിശ്ര വികാരമായിരുന്നു മനസ്സിൽ.

“നോക്കൂ” സുനിതാ ജി പറഞ്ഞു

“ഈ സ്ഥലത്ത് നിന്നാണ് പ്രണയാതുരനായ നരേൻ സൈക്കിളോടിച്ച് പോകുന്നത്.

“ഓ ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ

ജൈസേ നാച്ത മോർ, ജൈസേ രേഷം കി ടോർ ജൈസേ, പരിയോം കാ രാഗ്, ജൈസേ സംദൽ കി ആഗ് ജൈസേ…”

“അനിലിന്റെ അഭിനയത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗങ്ങളാണവ”

“ഡൽഹൗസി ഹാസ് ചെയ്ഞ്ച്ഡ് എ ലോട്ട്” കാറോടിക്കുമ്പോൾ അനിൽ ജി പറഞ്ഞു.

“അതിലധികമായി നമ്മളും മാറിയില്ലേ ?” ഒരു ചെറു പുഞ്ചിരിയോടെ മനീഷാ ജി ഓർമ്മിപ്പിച്ചു.

രാത്രി തങ്ങാനായി  ബുക്ക് ചെയ്ത വില്ലയുടെ മുറ്റത്ത് തീ കാഞ്ഞുകൊണ്ടിരുന്നപ്പോൾ മനസ്സിൽ സമാനതകളില്ലാത്ത ആഹ്ലാദം നിറയുകയായിരുന്നു. ഇത്രയും കരുതലുള്ള സ്നേഹനിധികളായ ദമ്പതികളോട് കഴിയുമ്പോളുള്ള ഈ സന്തോഷം വേറെയുണ്ടായിട്ടില്ല. എന്തെല്ലാമാണ് തനിക്ക് വേണ്ടിയവർ കരുതിയിരിക്കുന്നത്! ബ്ലാങ്കറ്റ്സ്, സ്പെഷ്യൽ ചെയർ, മെഡിസിൻസ്.

“മനിയക്ക് വേണ്ടതെല്ലാം അനിൽ നേരത്തെ കരുതി വച്ചിരുന്നു. തണുപ്പിന്റെ കാര്യമറിയില്ലല്ലോ”

സുനിതാ ജി പറഞ്ഞു.

“റിം ജിം റിം ജിം” മൊബൈലിൽ ഗാനം പ്ലേചെയ്തുകൊണ്ട് ഇരുപത് വർഷം മുൻപുള്ള മനോഹരമായ ഓർമ്മകൾക്ക് ജീവൻ നൽകാൻ സുനിതാ ജി ശ്രമിച്ചുകൊണ്ടിരുന്നു. പൊയ്പ്പോയ ഓർമ്മകളിൽ മനം നിറഞ്ഞ് കത്തിയെരിയുന്ന വിറക് കൊള്ളികളിലേക്ക് നോക്കിയിരുന്നു നരേനും രജ്ജോയും.

“ഒരു കാര്യം പറയട്ടെ മനിയാ.. ഡൽഹൗസിയിലെ ആ ഷൂട്ടിംഗ് നാളുകളിൽ അനിലിന് ആരാധനയും അടുപ്പവുമായിരുന്നു എന്നെന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സൗന്ദര്യത്തോട്, ഈ മനസ്സിനോട്,  ഇന്ദ്രജാലം തീർത്തിരുന്ന ആ പുഞ്ചിരിയോട്. ഒരു ചുംബനത്തിൽ നിന്നും ഗാനാലാപനത്തിൽ നിന്നും ഉണ്ടായ അനുരാഗമാണോ എന്ന് ചോദിച്ച് ഞാനന്ന് പരിഭവം പറഞ്ഞു. എന്നാൽ അനിലിനെ എനിക്കറിയാമല്ലോ. എന്നോട് പറഞ്ഞ ഈ വാക്കുകൾ വേറെയാരോട് പോലും പറഞ്ഞിട്ടുണ്ടാവില്ല അനിൽ. മനിയയോട് പോലും”

അക്കാലത്തെ ഓരോ തമാശകൾ എന്നുപറഞ്ഞ് അനിൽ ജി ചിരിച്ചു.

“എനിക്കറിയാം സുനിതാ ദീദി. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും ഹൃദയവിശുദ്ധിയും സിനിമാ ലോകത്തെ ഏവർക്കുമറിയാം. അന്നും ഇന്നും. എത്രയും കരുതലുള്ള ഒരു ഭർത്താവിനെ ദീദിക്കും ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞകാലത്തെ മുറിപ്പെടുത്തുന്ന അനുഭവങ്ങളിൽ നിന്നുള്ള വിമോചനമാണിത്. ബി.പി.ദാദ പറയുമായിരുന്നു തിരഞ്ഞെടുപ്പുകളെല്ലാം ഒരു കലയാണെന്ന്.രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും. എന്തുകൊണ്ടോ എന്റെ തിരഞ്ഞെടുപ്പുകൾ… വികലമാക്കപ്പെട്ട സ്വപ്നങ്ങൾ..ചിലപ്പോൾ തോന്നും ഞാൻ തോൽക്കാൻ ജനിച്ചവളാണെന്ന്”

Recent Stories

The Author

Hareesh Babu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com