ട്രൈനിൽ വിരിഞ്ഞ റോസാപൂ 29

Views : 5798

“അപ്പൊ അനുവിനോ…

“അതെല്ലേ ഞാൻ പറഞ്ഞത് അവൾക്കു ഞാൻ വേറെ വാങ്ങിച്ചു കൊടുത്തോളാന്ന് …

“എത്രയാ ഇതിന്റെ വില …

“ഞാൻ ഒരാൾക്ക് ഒരു സാധനം സന്തോഷത്തോടെ കൊടുക്കുമ്പോൾ അതിന്റെ വില നോക്കാറില്ല പറയാറും ഇല്ല…,

‘അരുൺ അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്കു നോക്കി അവൾക്കു വളരെ സന്ദോഷമായി അവൾ അത് ബാഗിൽ വെച്ച് അരുണിന്റെ അടുത്ത് ഇരുന്നു ട്രൈനിന്റെ വേഗതക്കനുസരിച്ചു പുറത്തുനിന്നു ഉള്ളിലേക്കു അടിക്കുന്ന തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ മുഖത്തു വന്നുവീണു അവളുടെ മുടിക്ക് നല്ല കാച്ചിയ എണ്ണയുടെ മണമായിരുന്നു ഇടയ്ക്കിടയ്ക്ക് മുടി പിടിച്ചു മാടി ഒതുക്കുന്നുണ്ടായിരുന്നു അപ്പോഴേക്കും ട്രൈൻ പേട്ടയും കഴിഞ്ഞു പോയിരുന്നു ,

“അല്ല നീപറഞ്ഞില്ല എന്താ നീ വരുന്നില്ലെന്നുപഞ്ഞിട്ട് പെട്ടന്ന് പോരാൻ കാരണം… ?

“അത് ‘അമ്മ വിളിച്ചിരുന്നു നാളെ എന്നെ ആരോ പെണ്ണ് കാണാൻ വരുന്നുയെന്ന് ഞാൻ പറഞ്ഞതാ ഞാൻ ഇന്ന് വരുന്നില്ലയെന്ന് പക്ഷെ അമ്മക്ക് നിർബന്ധം പിന്നെ ഏട്ടനും വിളിച്ചിരുന്നു അപ്പോപിന്നെ ഒന്നും നോക്കിയില്ല കയ്യിൽ കിട്ടിയതെല്ലാം ബാഗിൽ വലിച്ചിട്ടു പെട്ടന്ന് പോന്നു അത്രതന്നെ , എനിക്കിപ്പോ കല്യാണം കഴിക്കണം എന്നില്ല കുറച്ചും കൂടി കഴിഞ്ഞിട്ട് മതിയെന്ന…

” അതെന്താടോ ഞാനറിയാത്ത വല്ല പ്രേമവുംവല്ലതും ഉണ്ടോ നിനക്ക് വല്ല പയ്യമ്മാരുംനിന്റെ മനസ്സിന്റെ വടക്കേ കിഴക്ക്അറ്റത്തു സ്ഥാനം പിടിച്ചോ…

‘ഇതെല്ലാം പറയുമ്പോഴും എന്തോ ഒന്ന് നഷ്‌ടപ്പെടുന്നതിന്റെ ഒരു വേദന അവന് അനുഭവപ്പെട്ടിരുന്നു അവനറിയാതെ അവന്റെ മനസ്സ് അവളിലേക്ക് അടുക്കുകയാണോ അറിയില്ല കുറച്ചു മാസങ്ങളായി ഇതു തന്നെയാണ് അവസ്ഥ എന്തൊക്കെയോ അവളോട് പറയണമെന്നുണ്ട് പക്ഷെ പറയാൻ പറ്റുന്നില്ല ‘അമ്മ .വീട്ടിൽ എന്റെ കല്യാണക്കാര്യം അവതരിപ്പിച്ചു തുടങ്ങിയിട്ട് മാസങ്ങളായി രണ്ടു മൂന്നെണ്ണംപോയി കണ്ടു ആ പെൺകുട്ടികളുടെ മുഖത്തേക്കെല്ലാം നോക്കുമ്പോഴും ഇവളുടെ മുഖമാണ് മനസ്സിൽ തെളിയുന്നത് പല കാരണങ്ങളും പറഞ്ഞു അതെല്ലാം ഞാൻ ഒഴിവാക്കി ഒരിക്കൽ ‘അമ്മ ചോതിച്ചു നിനക്ക് ഏതെങ്കിലും പെൺകുട്ടിയോട് ഇഷ്ട്ടമുണ്ടോ എന്ന് ഉണ്ടങ്കിൽ തുറന്നു പറയാൻ അന്ന് പറയണമെന്ന് വിജാരിച്ചതാ മാളൂന്റെ കാര്യം , പിന്നെ വേണ്ടാന്ന് വെച്ചു അവളുടെ മനസ്സറിയാതെ കാര്യം അവതരിപ്പിച്ചാൽ ചിലപ്പോ പണി പാളും സത്യത്തിൽ ഇന്ന് ആ സ്പ്രേമേടിച്ചതു തന്നെ അവൾക്കു കൊടുക്കാൻ വേണ്ടീട്ടാ ഒരു സ്‌പ്രേയിലൂടെ കാര്യംഅവതരിപ്പിക്കാംഎന്നാണ് വിചാരിച്ചത് അപ്പൊ അവളിന്നു വരുന്നില്ലായെന്ന് എന്നാ പിന്നെ അടുത്ത ശനിയാഴ്ച പറയാമെന്നു വിചാരിച്ചു ഇരിക്കുമ്പോഴാ അവൾ വരുന്നു എന്ന് പറഞ്ഞു ഫോൺ വിളിച്ചത് അപ്പൊ വീണ്ടും മനസ്സിൽ പ്രദീക്ഷകളുടെ വെള്ളരി പ്രാവുകൾ ചിറകിട്ടടിക്കാൻ തുടങ്ങി , ഇപ്പോഴിതാ ഏതോ ഒരുത്തൻ ഒരു പെണ്ണുകാണൽ രൂപത്തിൽ തന്റെ മുന്നിൽ , പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുകയാണല്ലോ ദൈവമേ, .എത്ര എത്തിപ്പിടിക്കാൻ ശ്രമിക്കുന്തോറും അകന്നകന്നു പോകുന്നത് പോലെ എന്തു വന്നാലും വേണ്ടില്ല ഇന്ന് എങ്ങനെയെങ്കിലും കാര്യം അവതരിപ്പിക്കണം അവൻ അത് മനസ്സിൽ ഉറപ്പിച്ചു. ഇനി അത് എങ്ങനെഎന്നാണ് .,

Recent Stories

The Author

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com