തൃപ്തി 2170

Views : 7421

അതാണ് ഈ തൃപ്തി.

“സന്ദീപ്…… എന്നിലേക്ക് ചേർന്നിരിക്കു”. അവളുടെ ചെറുചൂടുള്ള വാക്കുകൾ അവന്റെ ചെവിപ്പുറത്ത് തട്ടി. കവിത ചെല്ലുന്ന താളത്തിൽ അവളത് ആവർത്തിച്ചുകൊണ്ടിരുന്നു.

ശാന്തമായ മനസ്സോടെ അയാൾ അഴിച്ചുവച്ചിരുന്ന വാച്ചെടുത്ത് കൈയ്യിൽ കെട്ടുമ്പോൾ, മെത്തയിൽ കമഴ്ന്നുകിടന്നു കൊണ്ട് താൻ അയാളെ നോക്കി, ആത്മസംതൃപ്തി യോടെ.

തന്റെ മുന്നിൽ ജാള്യതയോടെ നിന്നിരുന്ന മനുഷ്യന്റെ മുഖം അയാളിൽ തേടുകയായിരുന്നു തന്റെ കണ്ണുകൾ.

തന്നോട് യാത്ര പറഞ്ഞ് പോകുന്നവരോട് വിണ്ടും വരണം എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല, പക്ഷേ അയാളോട്, അങ്ങനെ പറയാൻ മനസ്സു വെമ്പി. കാരണം അയാളുടെ ഉള്ളിൽ എവിടെയോ ഒരു നന്മ അവശേക്ഷിക്കുന്നുണ്ട്. അതിനും ഉപരിയായി എരിഞ്ഞടങ്ങാത്ത ഒരു അഗ്‌നിപർവ്വതവും. അതിനെ ശമിപ്പിക്കാൻ തനിക്കു മാത്രമേ കഴിയുകയുള്ളൂ. വിനാശകാരിയായ അത് നശിപ്പിക്കാൻ പോകുന്നത് രണ്ടു കുടുംബങ്ങളെ ആണ്.

പിന്നീടുള്ള ആറുമാസങ്ങളിൽ എല്ലാ ആഴ്ചകളിലും അയാൾ മുടങ്ങാതെ തന്നെത്തേടി എത്തിയിരുന്നു. എന്നാൽ ഒരു സൗമ്യനായ സന്ന്യാസിയുടെ മുഖഭാവത്തോടായിരുന്നു എല്ലാ തിരിച്ചുപോക്കുകളും.

കഴിഞ്ഞ ആഴ്ച്ച ആയിരുന്നു. അയാൾ അവസാനമായി തന്നെത്തേടി വന്നത്. അന്ന് വളരെ അധികം സൗമ്യനായി കാണപ്പെട്ട അയാൾ ഒരു ദുരന്ത വാർത്തയുമായാണ് വന്നത്. അയാളുടെ ഭാര്യ മരിച്ചിരിക്കുന്നു. ഇന്നലെ രാത്രി ഉറക്കത്തിൽ. ബന്ധുക്കൾ ആരും തന്നെ ഇല്ലാത്തതിനാൽ രാവിലെ തന്നെ ശവദാഹം നടത്തി.

ജീവിതത്തിൽ ആദ്യമായി വെറുപ്പോടെ അയാളുടെ ശരീരത്തെ ഏറ്റുവാങ്ങി. അയാളുടെ ഓർമ്മയ്ക്കു മുകളിൽ ഞാൻ വെളുത്ത നിറം പൂശി.

ഒടുക്കം സീലിങ് ഫാനിന്റെ പതിയെയുള്ള കറക്കവും നോക്കികിടക്കവെ അയാൾ പറഞ്ഞു. “ആ ചിത കത്തിയെരിയും മുമ്പേ നിന്നോട് ഒട്ടിച്ചേർന്നിരിക്കണമെന്ന തോന്നലുണ്ടായി…. ഇനി എന്റെ ജീവിതത്തിൽ നിനക്കു പ്രസക്തി ഇല്ലല്ലോ”.

Recent Stories

The Author

Ani Azhakathu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com