Category: Short Stories

MalayalamEnglish Short stories

അമ്മ 85

അമ്മ   “കുഞ്ഞോളെ”, അമ്മയുടെ വിളികേട്ട് അവൾ ഉണർന്നു. ‘5 നിമിഷം കൂടി കിടന്നോട്ടെ അമ്മേ പ്ലീസ് ‘ അവൾ പതിവ് പല്ലവി പാടി. “എണീക്കണഉണ്ടൊ, സമയം എത്രയായി ന്നു അറിയോ?നിൻറെ പ്രായത്തിലുള്ള കുട്ട്യോളൊക്കെ വീട്ടു ജോലി ചെയ്യാൻ തുടങ്ങി കാണും… പെണ്ണച്ചാൽ പത്തു മണിയായിട്ടും കിടക്കപയേന്നു എനിക്കില്യചലോ”. പിറുപിറുത്തു കൊണ്ട് അമ്മ ജോലി തുടർന്നു. കുറച്ചു നേരം കഴിഞ്ഞു അവള്കരികിൽ വന്നു അവളുടെ തല കൊത്തികൊണ്ടു ‘എണീക്ക ഉണ്ണ്യേ… വിശകൂലെ മോൾക്ക്‌… മോൾക്ക്‌ ഇഷ്ടമുള്ള പൂരിയും […]

ചെന്താരകം 69

“ഇതിലെ കഥയും,കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…മറിച്ച് യാഥാർഥ്യമാണെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല…!! ചെന്താരകം Author : സജി.കുളത്തൂപ്പുഴ “അല്ല ആരിത് ഭദ്രേട്ടനോ…ജില്ലാ സെക്രട്ടറി ആയശേഷം ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ സഖാവേ…!! അതിനുള്ള മറുപടി ജാള്യത നിറഞ്ഞൊരു ചെറുചിരി മാത്രമായിരുന്നു. ” അമ്മേ…ദേ, ഭദ്രേട്ടൻ വന്നിരിക്കുന്നു…! വിശ്വനാഥൻ അകത്തേക്ക് നോക്കി വിളിച്ചു…! ” ടീച്ചറെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട ഭദ്രാ…ഞാനിപ്പോൾ വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണ്…!! “എന്നെ കാണാനോ…? വിശ്വൻ അതിശയം കൂറി. “അതെ…,നിന്നെ കാണാനായി തന്നെ..! “ഫോണിലൊന്ന് വിളിച്ചിരുന്നെങ്കിൽ […]

ആട്ടക്കഥ [രാജീവ്] 54

ആട്ടക്കഥ Attakkadha രചന രാജീവ് പത്താം ക്ലാസ് തോറ്റതോടെ അച്ഛന്റൊപ്പം ഫ്രഷ് ചപ്പാത്തി സെന്റർ നോക്കി നടത്താൻ സായൂജ് തീരുമാനിച്ചു. മിക്കദിവസവും സ്കൂൾ കഴിഞ്ഞു പോകുംവഴി ചപ്പാത്തി വാങ്ങാൻ എത്തുന്ന ഒരു പെൺകുട്ടിയുടെ മൊഞ്ചിൽ അവന്റെ മനസുടക്കി. “എടാ …ഇന്ന് എന്തായാലും അവളോട്‌ ഇഷ്ടമാണെന്ന് ഞാൻ പറയും… ” ഒരു ദിവസം സായൂജ് കൂട്ടുകാരനായ മനുവിനോട് പറഞ്ഞു. “എടാ. ..അവളുടെ ചേട്ടൻ എങ്ങാനം അറിഞ്ഞാൽ …??” മനു സായൂജിനോട് ചോദിച്ചു. “എന്തും വരട്ടെ… നേരിടാൻ ഞാൻ തയ്യാറാണ്…” […]

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ 57

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ Unnikuttante Swantham Varada ഞാനും ഒരു കൊച്ചു കൃഷ്ണനായതുകൊണ്ടാകും ഞങ്ങളുടെ കൃഷ്ണൻ കോവിലെനിക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നത്‌.അവിടുത്തെ ആലിൻ ചുവട്ടിലിരുന്ന് കൂട്ടുകരോട്‌ സൊറ പറഞ്ഞ്‌ അമ്പലത്തിൽ വരുന്ന സുന്ദരിമാരെ വായിനോക്കുന്ന കൗമാര വികൃതികൾ നിർത്തിയത്‌ എന്റെ പെങ്ങൾ വലുതായതോടെയാണ്‌…ഞങ്ങൾ നോക്കിയിരുന്ന സുന്ദരിമാരും ആരുടെയെങ്കിലും സഹോദരിയായിരിക്കുമല്ലൊ എന്ന ചിന്ത അതിൽ നിന്നും വിലക്കുവാൻ തുടങ്ങി. ജോലി കിട്ടിയതിനു ശേഷവും കുട്ടിക്കാലം മുതലുള്ള ശീലമായ ക്ഷേത്ര ദർശ്ശനം മുടക്കിയിരുന്നില്ല.ഒരാഴ്ച ട്രെയിനിംഗ്‌ പോയിട്ട്‌ വന്ന ദിവസം വൈകിട്ട്‌ വന്ന […]

മിഴി 37

മിഴി Mizhi bY Athira   “ഓരോരുത്തരുടെ കൂടെ ചെന്ന് കിടന്നിട്ട് വരും തള്ളയും തന്തയും എന്തിനാണാവോ ഇതിനെയൊക്കെ ഉണ്ടാക്കി വിടുന്നത്” പതിവുപോലെ ഉറക്കെയുള്ള സംസാരം കേട്ടിട്ടാണ് മിഴി തീയറ്ററിലേക്ക് കയറിയത് ” എന്താ നീലൂ മിനി സിസ്റ്റർ ഇന്നും ബഹളത്തിലാണല്ലോ” ഗ്ലൗസ് ഇടുന്നതിനിടയിൽ മിഴി ജൂനിയർ സിസ്റ്ററോട് ചോദിച്ചു ” എങ്ങനെ പറയാതിരിക്കും ഡോക്ടർജി ഒരു അൺ മാരീഡ് കേസാ ഇന്ന് ” “ഹോ 2 മാസം അല്ലേ ഞാൻ കേസ് കണ്ടിരുന്നു” “ഒരു അഹങ്കാരി […]

ചട്ടമ്പിപ്പെങ്ങൾ 89

ചട്ടമ്പിപ്പെങ്ങൾ Chattambi Pengal bY ആദർശ് മോഹന്‍   കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ മുദ്ദേവി മോന്തായം പിടിച്ചു നിന്ന എന്റെ ചട്ടമ്പിപ്പെങ്ങളുടെ മുഖം കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി അവളെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് അമ്മയേക്കാൾ ഘ്രാണ ശേഷി ഉള്ള അവൾക്ക് മുഖം കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഞാനടുക്കള വഴി മുറിയിലേക്ക് കയറിച്ചെന്നത്, കാരണം അഞ്ച് മീറ്ററകലെ നിന്നാലും ഞാൻ കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്നെന്റെ മുഖം നോക്കിപ്പറയുമവൾ ഒളിച്ചും പാത്തും ഞാൻ മുറിയിൽക്കയറിച്ചെന്നതവൾ കണ്ടെങ്കിലും ഒരിക്കലും ഉള്ളിലേക്ക് കടന്നു വരുമെന്ന് ഞാൻ […]

വേനൽമഴ 27

വേനൽമഴ കഥ : VenalMazha രചന : രാജീവ് രംഗം 1 . (കുടുംബകോടതിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക്‌ അപ്പച്ചന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ , ജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ സെലിനെ അലട്ടിക്കൊണ്ടിരുന്നു ..) (ജെയിംസ് അവളെ ഡിവോഴ്സിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .) ” നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും …” ജെയിംസ് അവളോട് പലവട്ടം കെഞ്ചി . പക്ഷെ ഒന്നും കേൾക്കാൻ സെലിൻ ഒരുക്കമല്ലായിരുന്നു . അല്ലിമോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്.. പപ്പയും മമ്മിയും […]

ചെന്നിക്കുത്ത് 18

ചെന്നിക്കുത്ത് Chennikkuthu  | Auuthor : അനു ബാബു വിവേകിൽ നിന്ന് പതിമൂന്നാമത്തെ മെസേജും സ്വീകരിക്കപ്പെട്ടു എന്ന് മെസഞ്ചർ മണിയടി ശബ്ദത്തോടെ ഓർമ്മിപ്പിച്ചു. അനുപമയ്ക്ക് തലവേദനയുടെ ദിവസമായിരുന്നു അന്ന്. അവൻ മാസത്തിൽ ഒരു വിരുന്നു വരവുണ്ട്. തലച്ചോറിലെ ചെറിയൊരു മൂളലോടെയാണ് ആരംഭം. ഒരു തേനീച്ച കൂകി വരുന്നതു പോലെ ശാന്തതയോടെ.. ക്രമേണ തേനീച്ചകളുടെ എണ്ണം പെരുകുകയായി. മൂളലിന്റെ ഫ്രീക്വൻസികൾ ഉയർന്നു വരും. മണിക്കൂറുകൾക്കുള്ളിൽ തലച്ചോർ തേൻകൂടാവുകയാണ്. കണ്ണിന്റെ ഒരു പാതിയിൽ ജലപാതത്തിലൂടെ എന്നവണ്ണം അവ്യക്തമായിത്തീരുന്ന കാഴ്ച. വെളിച്ചം […]

കാത്തിരിപ്പ് 35

കാത്തിരിപ്പ്   രാമേട്ടാ കുറച്ചു വെളിച്ചെണ്ണ തന്നേ… കടയ്ക്കുള്ളിലായിരുന്ന രാമേട്ടന്‍ ഇറങ്ങി വന്നു… മോളേ അരലിറ്റര്‍ പേക്കറ്റേ ഉള്ളൂ…. അതിനെന്താ വില…? 110 രൂപ…. അയ്യോ അത്രയൊന്നും എന്‍റെ കയ്യിലില്ലാലോ… വര്‍ഷ ബാഗ് മൊത്തം പരതി നോക്കി…ആകെ 180 രൂപയുണ്ട് … വീട്ടിലണേല്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല….അവള്‍ പാതി മനസ്സോടെ 110 രൂപയുടെ വെളിച്ചെണ്ണയും വാങ്ങി വീട്ടിലേക്ക് നടന്നു… ശമ്പളം കിട്ടാന്‍ ഇനിയും രണ്ടുദിവസം കൂടി ബാക്കിയുണ്ട്.. രാവിലെയും വൈകിട്ടും ബസ്സിന് ഇരുപത് രൂപ വേണം…ആകെ 70 […]

വിഷ കന്യക 31

വിഷ കന്യക Visha Kanyaka Author: Dhanya ദേവൂ … ഇക്കുട്ടി ഇതെവിടെയാ…… എത്ര പറഞ്ഞാലും മനസ്സിലാവില്യാച്ചാ എന്താ ചെയ്യാ…… ന്താ മുത്തശ്ശി…. ഇങ്ങനെ വിളിച്ചു കൂവേണ്ട കാര്യോ ണ്ടോ ഇന്നേരത്ത് നാഗത്താർക്ക് വിളക്കിന് പോവുംന്ന് അറിഞ്ഞൂടേ…… വിളി കേട്ടു വന്ന ദേവു നീരസപ്പെട്ടു….. അറിയാഞ്ഞിട്ടല്ല, ന്റെ കുട്ട്യേ…. ത്രിസന്ധ്യ നേരാ… വിളക്ക് വെച്ച് വെക്കം വന്നൂടെ, അന്തിമയങ്ങിയാനാഗത്താർ കാവലിനിറങ്ങണ നേരാ… ദാ തുടങ്ങീലോ.. കഥ പറയാൻ….ന്റെ മുത്ത്യേ.. കേട്ടുകേട്ട് മടുത്തിരിക്കണൂ..ദേവു ചിരിച്ചു.. ചിരിച്ചോ കുട്ടീ… എന്റെ […]

പറയാൻ  ബാക്കിവെച്ചത് 22

പറയാൻ  ബാക്കിവെച്ചത് (Based on a true story) Paryan bakkivachathu Author : Abdu Rahman Pattamby നമ്മൾ പട്ടാമ്പി കൈത്തളി ക്ഷേത്രക്കുളത്തിന്റെ പടവിലിരിക്കുമ്പോൾ വരുന്ന ഓണത്തിന് ഏട്ടൻ സമ്മാനിച്ച ഒരു സാരി ഉടുക്കണമെന്ന് നീ ആഗ്രഹം പറഞ്ഞതും…. അതിനായി ഞാൻ വാങ്ങിവെച്ച സ്വർണ നിറംകൊണ്ട് കര നെയ്ത സാരിയുടെ അറ്റത്തു ഞാനിട്ട കുരുക്കിൽ എന്റെ കഴുത്തിലെ ഞെരമ്പുകൾ മുറുകുമ്പോൾ ദൈവ വിധിയേക്കാൾ എന്റെ നിന്നോടുള്ള പ്രായശ്ചിത്തമായാണ് ധനു ഞാനിതിനെ കാണുന്നത്. പുറത്തു പെയ്യുന്ന മഴയും മഴത്തുള്ളികളെ കീറിമുറിച്ചു […]

ചെറിയമ്മ 115

കഥ: ചെറിയമ്മ Cheriyamma : രചന: രാജീവ് …………………………… “തറവാട്ടു കുളത്തിലെ നീലത്താമര പറിച്ചാൽ പനി വരും തീർച്ച ..” വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ അമ്മ വീട്ടിൽ എത്തിയ ഉണ്ണിമായയും ഉണ്ണിരാമനും കുളത്തിലെ നീലത്താമര പറിക്കാൻ വാശി പിടിച്ചപ്പോൾ , അവരുടെ ചെറിയമ്മയായ ഇന്ദുലേഖ ഒരു മുന്നറിയിപ്പുപോലെ പറഞ്ഞു . ഉണ്ണിമായയും ഉണ്ണിരാമനും എത്ര ചോദിച്ചിട്ടും അതിൻറ്റെ കാരണം പറയാൻ ചെറിയമ്മ തയ്യാറായില്ല . എന്തായിരിക്കും ഇന്ദുലേഖ ചെറിയമ്മ അങ്ങനെ പറഞ്ഞത് … ഉണ്ണിരാമൻ ആശങ്ക പ്രകടിപ്പിച്ചു […]

ഓർമ്മകളിലെ ഏട്ടൻ 25

ഓർമ്മകളിലെ ഏട്ടൻ Ormakalile Ettan Author ✍ Mini Shaji 1999 ജൂലെ മാസം ഒരു അലറിയുള്ള കരച്ചിൽ കേട്ടാണ് അടുത്ത ബെഡ്ഡിലെ റീന ചേച്ചി മാളുവിനെ കുലുക്കി വിളിച്ചത്. “മാളൂക്കുട്ടി എന്താ നിനക്കു പറ്റിയെ! എന്തിനാ അലറി കരഞ്ഞത് ” . ങ്ങേ ഞാനോ’? നിഷ്ക്കളങ്കതയോടെ മാളു പറഞ്ഞു. ഞാൻ കരഞ്ഞില്ലല്ലോ ചേച്ചി. ഞാൻ എന്തിന് കരയണം. ഇല്ല ഞാൻ കരഞ്ഞില്ല. ഉത്തരം പറഞ്ഞ് മാളൂവീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….! അടുത്ത ദിവസം നേരം പുലർന്നപ്പോൾ […]

എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ 16

എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ Ente chillayil veyilirangumbol Author : Aayisha അഭിയേട്ടാ.. അഭിയേട്ടാാാ.. എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക.. കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ.. ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ.. ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ? എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. […]

ഉപ്പയും ഉമ്മയും ഞാനും [ആയിഷ] 363

ഉപ്പയും ഉമ്മയും ഞാനും Uppayum Ummayum Njaanum Author : Ayisha വൈകുന്നേരം കൂട്ടുകാർക്ക് ഒപ്പം ക്ലബ്ബിലിരുന്ന് മദ്യപിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നത്.. കോൾ അറ്റൻഡ് ചെയ്യ്തപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി അത്രയും നഷ്ടപ്പെട്ടു.പോലീസ് സ്‌റ്റേഷനിൽ നിന്നായിരുന്നു കോൾ.. നടുക്കം വിട്ട് മാറാതെയാണ് നജ്മയെ വിളിച്ചത്.. നജ്മ നീ എവിടെയാണ് ? ഞാൻ ഓഫീസിലാണ്.ഇറങ്ങാൻ താമസിക്കും.. മോള്… മോള് വീട്ടിൽ എത്തിയോന്ന് വിളിച്ച് നോക്കിയോ നീ.. ന്റെ മാത്രം മോളാണോ.ഇക്കാക്കും വിളിച്ച് നോക്കാമല്ലോ. […]

ഭാഗ്യമില്ലാത്ത പെണ്ണ് 33

ഭാഗ്യമില്ലാത്ത പെണ്ണ് Bhagyamillatha Pennu Author :  ലതീഷ് കൈതേരി നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,, എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ? നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും നിന്റെ തള്ള […]

നിഴൽനൃത്തം 20

നിഴൽനൃത്തം Nizhal Nrutham Author : Sharath പത്തു വർഷങ്ങൾക്കു മുൻപുള്ള ഒരു മഴക്കാല രാത്രി. ★★★★ ★★★★ കണ്ണുകൾ തുറക്കുമ്പോൾ ചുറ്റുമിരുട്ടാണ്. ശരീരത്തിൽ എവിടെയൊക്കെയോ അസഹ്യമായ നീറ്റൽ.തലക്കു പിന്നിൽ ശക്തമായ വേദന. ഒരു നടുക്കത്തോടെ ജാനകി തിരിച്ചറിഞ്ഞു, ശരീരം നഗ്നമാണെന്ന്. കൈയ്യിൽ കിട്ടിയ തുണി കൊണ്ട് ദേഹം മറച്ച് ഇരുട്ടിൽ തീപ്പെട്ടി തിരയുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒരു കൊള്ളിയെടുത്ത് നിലത്തു വീണു കിടന്ന മണ്ണെണ്ണ വിളക്ക് തെളിയിച്ചു. മുറിയിൽ നിറഞ്ഞ വെളിച്ചെത്തിൽ ജാനകി […]

നീര 16

നീര Neera Author : Dhanya Shamjith   ഭാരത് മാതാ കീ….. ജയ്… ഭാരത് മാതാ കീ… ജയ്…. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നിൽക്കുന്ന വലിയൊരു ജനാവലിയുടെ മുന്നിലൂടെ വലിച്ചിഴയ്ക്കുകയാണ് ആ പെൺകുട്ടിയെ….. ബെൽറ്റുകളുടെ തളരാത്ത ഉയർച്ചതാഴ്ചകൾക്കിടയിലും അമർത്തിയൊരു ശബ്ദം മാത്രം അവളിൽ നിന്ന് പുറത്തേക്ക് വന്നു…. “ഭാരത് മാതാ കീ … ജയ് “.. അവൾ, “നീര”.. പതിനെട്ടു കടന്ന മറ്റ് യുവതികളിൽ നിന്ന് വ്യത്യസ്തയായ പെൺകുട്ടി.. അണിഞ്ഞൊരുങ്ങി കണ്ണുകളിൽ ലാസ്യഭാവവുമായി നിൽക്കേണ്ടതിനു പകരം മുഷ്ടി […]

മകൾ 250

മകൾ Makal Author : ജാസ്മിൻ സജീർ   ”നിങ്ങളോട് ഞാൻ പലതവണ പറഞ്ഞതല്ലേ എന്റെ കാര്യത്തിലിടപെടരുതെന്ന്… എനിക്കിഷ്ടമുള്ളപ്പോൾ വരും പോവും.. അതിനെ ചോദ്യം ചെയ്യാൻ നിങ്ങളെന്റെ ആരാ..? എന്റെ ഒരു ഔദാര്യം മാത്രമാണ് ഈ വീട്ടിലെ നിങ്ങളുടെ താമസം… അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്.. എന്റെ കാര്യം നോക്കാൻ എനിക്കറിയും.. ഇനിയൊരിക്കൽ കൂടി എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കരുത്..” നസീമയുടെ നേരേ വിരൽ ചൂണ്ടി റൂബി അട്ടഹസിച്ചു. സങ്കടം കടിച്ചമർത്തി കുറച്ച് അധികാരത്തോടെ തന്നെ റൂബിയെ ശകാരിക്കാൻ നസീമ മനസ്സാൽ […]

മാളവിക 84

മാളവിക Malavika Author : ജാസ്മിൻ സജീർ ”ഏട്ടാ… പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ..?” ”ഈ പാതിരാത്രിക്കോ.. ഒന്നു മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..” എന്നും പറഞ്ഞ് അവളെ നെഞ്ചിലേക്കു ചേർത്തി കിടത്തി.. അത് അവൾക്ക് അത്രക്ക‌് രസിച്ചില്ല. വിരലുകൾ കൊണ്ട് കുസൃതികൾ കാണിച്ച് ചെറിയ കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു.. ”ഏട്ടൻ പറഞ്ഞതല്ലേ… എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്.. എനിക്കിപ്പോൾ മഴ നനയണം.. ഏട്ടൻ വാ…” എന്റെ കെെ പിടിച്ച് വലിച്ചു കൊണ്ടവൾ മുൻ വശത്തെ വാതിൽ തുറന്ന് […]

ബലിതർപ്പണം 44

ബലിതർപ്പണം Balitharppanam Author : SP “പിണ്ഡമിരിക്കുന്ന ഇല ശിരസിനോടോ മാറിനോടോ ചേർത്ത് വെച്ച്, പുഴയിൽ കൊണ്ടുപോയി ഒഴുക്കുക… എന്നിട്ട് മൂന്നു പ്രാവിശ്യം മുങ്ങി നിവരുക… കൈകൂപ്പി പിടിച്ചു പിതൃ മോക്ഷം കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുക….” അച്ഛന് വേണ്ടിയുള്ള ബലിതർപ്പണം കഴിഞ്ഞു കർമ്മിക്ക് ദക്ഷിണയും കൊടുത്തു ഞാനാ മണപ്പുറത്തു കുറച്ചു നേരം ഇരുന്നു. ഇതിനു മുൻപ് അച്ഛനോടൊപ്പം പലതവണ ഞാനിവിടെ വന്നിട്ടുണ്ടെങ്കിലും ആലുവ പുഴയ്ക്ക് പറയാൻ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടെന്നു ഞാനിന്നാണ് അറിയുന്നത്. അച്ഛന്റെ വേർപാട് ഉൾകൊള്ളാൻ […]

ആനറാഞ്ചിപക്ഷികള്‍ 2157

ആനറാഞ്ചിപക്ഷികള്‍ Aanaranchi Pakshikal Author:Pravasi.KSA കുട്ടിക്കാലം എന്ത് തെറ്റ് ചെയ്താലും മുതിര്ന്നവരാള്‍ പൊറുക്കപ്പെടുന്ന ജീവിതത്തിന്റെ വസന്തകാലം എല്ലാം അത്ഭുതത്തോടെ നോക്കി നടന്ന എനിക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ എല്ലാത്തിനും സ്വാന്തനം ഏകാന്‍ അമ്മയും ശരിക്ക് ശിക്ഷിക്കാന്‍ അച്ഛനും ഉണ്ടായിരുന്ന ഒരു നല്ല കാലം ഇന്ന് വിചാരിക്കും അച്ഛന്‍ അന്ന് ശിക്ഷിച്ചത് പോരാ എന്ന് കുറച്ചുകൂടി ശിക്ഷിക്കംയിരുന്നില്ലേ എന്നെ അച്ഛാ എന്ന് ഞാന്‍ പലപ്പോഴും  സ്വയം ചോദിച്ചിട്ടുണ്ട് ചില തെറ്റുകള്‍ ജീവിതത്തില്‍ ഉണ്ടാക്കിയപ്പോഴും ജീവിതത്തില്‍ രക്ഷപെടാന്‍ അന്ന് […]