അമ്മ മനസ്സ് 61

Views : 55002

ഞാനും തിരിച്ച് അങ്ങോട്ട് വളരെ ആക്രോശത്തോടെ അപ്പോൾ അത് പിടിച്ചുവാങ്ങി ഏറിയും, ഇത് കാണുമ്പോൾ അമ്മ പേടിച്ച് ഏതെങ്കിലും ഒരു മൂലയിൽ പോയി കൂനിക്കൂടി ഇരിക്കുന്നത് കാണാം…കുറച്ചുകഴിയുമ്പോൾ എന്റെ ദേഷ്യം തണുക്കും..അപ്പോൾ ഞാൻ പോയി അമ്മയെ വിളിക്കും..പക്ഷെ അമ്മ വരില്ല…ഉറക്കെ കരയും, സാധനങ്ങൾ തല്ലിപ്പൊട്ടിക്കും. അവസാനം ഞാൻ മാപ്പ് പറഞ്ഞ് പാട്ടുകൾ പാടിക്കൊടുക്കുമ്പോഴാണ് അമ്മ അനുസരിക്കുന്നത്. ചിലനേരം എങ്ങോട്ടോ നോക്കി ഇരിക്കുന്നത് കാണാം..കണ്ണുകൾ കലങ്ങിയിരിക്കും.. ഞാൻ ആലോചിക്കും ഓർമ്മകൾ ഓരോന്നായി മാഞ്ഞുപോകുന്ന മനുഷ്യന്റെ അവസ്ഥയെപ്പറ്റി!

ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു അമ്മ നടന്നുവന്ന വഴികൾ എങ്ങനെയായിരുന്നുവെന്ന്?! .. എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും എന്റെ അമ്മ.. അച്ഛൻ മരിക്കുമ്പോൾ അമ്മയും ചെറുപ്പമല്ലേ…എന്തെല്ലാം യാതനകൾ താണ്ടിയിട്ടുണ്ടായിരിക്കും? ആൾക്കാരുടെ കുത്തുവാക്കുകളും, കളിയാക്കലുകളും എത്ര സഹിച്ചിട്ടുണ്ടാകും എന്റെ അമ്മ. എനിക്കറിയാം…ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു കുട്ടിയേയും കൊണ്ട് താമസിക്കുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ’. ഇപ്പോഴൊക്കെ ദേഷ്യം വരുമ്പോൾ ഞാൻ എന്റെ കുഞ്ഞിലേയുള്ള ഫോട്ടോ ആൽബം എടുത്ത് നോക്കും…അതിൽ അമ്മ എന്നെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ നോക്കുമ്പോൾ എനിക്ക് ദേഷ്യമൊക്കെ പതുക്കെ പതുക്കെ മാഞ്ഞു പോകാറുണ്ട്. ഇടയ്ക്ക് ഒരു നഴ്‌സിനെ നിർത്തിയതാണ്..

പക്ഷെ അമ്മ അവരുമായി സഹകരിക്കുന്നില്ല…. അമ്മയ്ക്ക് അവരെ കാണുമ്പോൾ തന്നെ പേടിയാണ്…അവർ ഒന്നും ചെയ്തിട്ടല്ല, ഡോക്ടർ പറഞ്ഞത് അമ്മ സുരക്ഷിതത്വബോധം ഫീൽ ചെയ്യുന്നത് ഞാൻ അടുത്തുള്ളപ്പോൾ മാത്രമാണ് എന്നാണ്….ഒരുവിധത്തിൽ എനിക്ക് മാത്രം ലഭിച്ചിരിക്കുന്നൊരു ഭാഗ്യമല്ലേ ഇത്!…കുഞ്ഞിലേ എന്ത് പേടി വന്നാലും ഞാൻ അമ്മയുടെ അടുത്ത് ഓടിച്ചെല്ലുമായിരുന്നു..ഇപ്പോൾ അത് നേരെ തിരിഞ്ഞ്…അമ്മ എന്റടുത്തോട്ട് വരുന്നു.’ സേതു പറയുന്നത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു..അപ്പോൾ ഞാൻ വിചാരിച്ചു, എല്ലാ മക്കളും മാതാപിതാക്കളെ ഇത്രയ്ക്ക് ആഴത്തിൽ മനസ്സിലാക്കുകയും അറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ നാട്ടിൽ വൃദ്ധസദനം എന്നൊരു സ്ഥാപനമേ ഉണ്ടാവില്ലായിരുന്നു..

ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ നന്ദുവിന് സേതുവിനോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി…അവൻ അമ്മയോട് പറഞ്ഞു. അമ്മേ…ആ ആന്റിക്ക് അസുഖം മാറി സുഖമാവും എന്ന് എനിക്ക് തോന്നുന്നു. ”അതെ…അങ്ങനെ നമുക്ക് വിചാരിക്കാം…എല്ലാത്തിലും വലുത് ഇശ്വരനാണെന്നാണല്ലോ പറയുന്നത്…ആ ഈശ്വരന്റെ രൂപം സ്നേഹം എന്ന വികാരവും….അത് ആവോളം ആ അമ്മയ്ക്ക് ആ മകൻ കൊടുക്കുന്നുണ്ട്. അവനും ഇപ്പോഴൊരു അമ്മയാണ്….

Recent Stories

The Author

kadhakal.com

1 Comment

  1. കരഞ്ഞു പണ്ഡാരമടങ്ങി ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com