ഏകാന്തതയിലെ തിരിച്ചറിവ് 11

Views : 2103

അമ്മയുടെ വിയോഗത്തിൽ അയാളുടെ പുത്രൻ പടിയിറങ്ങി .ഇല്ല ഈ ദുഷ്ട്ടന്റെ കൂടി ഒരു നാൾ പോലും ജീവിക്കില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആ പുത്രൻ നടന്നു നീങ്ങി ..
സുഖഭോഗങ്ങളുടെ നടുവിൽ തീർത്തും ഒറ്റപ്പെട്ട ഒരു വിഷാദ ജന്മമായി അയാൾ ഇരുന്നു ..കൂട്ടിനപ്പോഴും ആ തത്തമ്മ മാത്രം ..മാസങ്ങൾ നീണ്ട മൂന്നു വര്ഷങ്ങളായി അയാളെ തുറിച്ചു നോക്കി .അയാൾ വല്ലാണ്ട് അസ്വസ്ഥനായി ..ഒന്നിലും പിടിച്ചു നിൽക്കാത്ത മനസ്സ് .സ്നേഹo വറ്റിയ
ജിവിതം .നടുക്കടലിൽ ദാഹിച്ചു വലയുന്ന ഒരു പ്രാണനെ പൊലെ..
അന്നൊരു നാൾ അയാള് ആ മിണ്ടാപ്രാണിയെ ശ്രദ്ധിച്ചു ..അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ഉലാത്തുന്ന പാവം പക്ഷി .അയാളുടെ ഭാര്യ ഭൂത കാലത്തിൽ എപ്പോഴോ പറഞ്ഞപോലെ അതിനും ഉണ്ടാകില്ലേ ഒരു കുടുംബം ..മരക്കൊമ്പിൽ നിന്നും അഹങ്കാരത്തോടെ പറിച്ചു മാറ്റിയ ആ തത്തമ്മ കുഞ്ഞുങ്ങൾക്ക് അന്നു ഇര തേടി ഇറങ്ങിയതാകും .”.ഈശ്വര ..എന്തു അനർത്ഥങ്ങൾ ആണു ഞാൻ അഹങ്കാരത്തിൽ ചെയ്തു കൂട്ടിയത് ?”
അയാളുടെ നിർജീവ നയനങ്ങൾ നിറഞ്ഞൊഴുകി ..
ഭാര്യയും മകനും ഇല്ലാണ്ടായപ്പോൾ അയാളറിഞ്ഞു ഏകാന്തതയുടെ ദുസ്സഹത
ഒരു നിസ്സഹായത അയാളിൽ വന്നണഞ്ഞു .പിന്നേ അയാള് ഒന്നും ചിന്തിച്ചതേയില്ല . ഒരു തൊഴുകൈയ്യോടെ അ തത്തമ്മയോടു മാപ്പിരന്നു!! കൊറെ നേരം ആ പക്ഷിയെ ചേർത്തുപിടിച്ചു കരഞ്ഞു . .എന്തോ വലിയ ഒരാശ്വാസം അപ്പോൾ അയാൾക്കനുഭവമായി ..തത്തമ്മയുടെ മനസ്സ് അയാളോടു മന്ത്രിച്ചു “പോട്ടെ ഞാൻ ഇനിയെങ്കിലും ..എല്ലാം ഞാൻ മറക്കാം ..ക്ഷമിക്കാം ..എന്നേ ഒന്നു തുറന്നുവിടൂ..പറന്നുയരട്ടെ ഞാൻ “…
പിന്നേ അയാൾ ഒന്നും ആലോചിച്ചില്ല. കൈകളിൽ ഒതുക്കിയ അ കൊച്ചു പക്ഷിയെ നീല ആകാശത്തിലേക്കു ഉയർത്തി പറപ്പിച്ചു ..അയാൾക്കു തോന്നി അ തത്തമ്മ പൊട്ടിച്ചിരിക്കുന്ന പോലെ . ..എവിടെന്നോ ഒരു കാറ്റാഞ്ഞു വീശി ..സാന്ത്വനം ഒരു താരാട്ടായി ..
അന്നു രാത്രി ഏറേ വൈകിയിട്ടും അയാൾക്കുറക്കം വന്നില്ല .പക്ഷെ മനസിൽ നിന്നൊരു ഭാരം ഇറക്കിവെച്ച ഒരു സുഖം അയാൾ അന്നനുഭവിച്ചു……..
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണയാൾ ഉണർന്നത് .സമയം രാത്രി മൂന്ന് മണി .പകച്ചു പകച്ചു അയാൾ വാതുക്കൽ ചെന്ന് നീട്ടി ചോദിച്ചു “ആരാ”” ” അച്ഛാ .ഇതു ഞാനാണ്..വാതിൽ തുറക്കു …..
വാതിൽ തുറന്നു മകനെ മാറോടണക്കുമ്പോൾ ഒരു തത്തമ്മയുടെ കുറുങ്ങൽ അയാൾ മാത്രം കേട്ടുകൊണ്ടേയിരുന്നു !!…..

Recent Stories

The Author

kadhakal.com

1 Comment

  1. Hai

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com