സ്മരണിക 19

Views : 2679

സ്മരണിക

July 7 1988

ആ യാത്രയിൽ ആണ് ഞാൻ അന്തോണി ചേട്ടനെ പരിചയപ്പെടുന്നത് . ട്രെയിനിലെ വിന്ഡോ സീറ്റിൽ ഇരുന്ന ഞാൻ യാത്രയയുടെ ആദ്യ പകുതിയിലെ കാൽ ഭാഗവും പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ച് ഇരുന്നു.എന്റെ മുൻപിലൂടെ കടന്നു പോയ ഓരോ മരത്തിനും പാടത്തിനും പാലത്തിനും പറയാൻ ഒരുപാടു കഥകൾ കാണും .പക്ഷെ മൂകരായി ജീവിക്കുന്ന അവരുടെ കഥകൾ അറിയാനുള്ള ഭാഗ്യം നമ്മൾ മനുഷ്യർക്ക് ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളിൽ ഒതുക്കി വിന്ഡോ സീറ്റിൽ ഇരുന്നുള്ള വീക്ഷണം ഞാൻ തുടർന്ന് . നേരം ഇരുട്ടി തുടങ്ങി,കാഴ്ചകൾ മങ്ങിയും,അതുകൊണ്ടു എന്റെ ശ്രദ്ധ ഞാൻ എന്റെ ചുറ്റുമുള്ള ആളുകളിലേക്ക്‌ കേന്ദ്രികരിക്കാൻ തുടങ്ങി. പൊതുവെ തിരക്ക് കുറഞ്ഞ കംപാർട്മെന്റാണ് ,ഇനിയും ആളുകൾക്ക് ഇരിക്കാൻ ഇടമുണ്ട്.

എന്റെ നേരെ മറു വശത്തുള്ള വിന്ഡോ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.എന്റെ തൊട്ടു വലതു വശത്തു ഇരിക്കുന്നത് ഒരു മധ്യവയസ്കനും .യാത്രയുടെ ആരംഭം മുതൽ അയാൾ ഒരു പുസ്തകത്തിൽ മുഴുകി ഇരികുവാണ്. ചുറ്റുമുള്ള ആളുകളെ അയാൾ ശ്രെദ്ധിക്കുന്ന പോലുമില്ല ,അയാൾ വായിക്കുന്ന പുസ്തകം ഏതാണെന്നു അറിയാൻ ഉള്ള കൗതുകം കാരണം ഞാൻ അയാളുടെ പുസ്തകത്തിന്റെ പുറംചട്ടയിൽ ഒന്ന് കുനിഞ്ഞു നോക്കി,ഒരു ഇംഗ്ലീഷ് പുസ്തകം ആണ്,പേര് ‘how to socialise with people’,ആ വിരോധാഭാസം എന്നിൽ ചിരി ഉളവാക്കി ,ഞാൻ ചെറുതായി ഒന്ന് ചിരിച്ചു,പിന്നെ ഒന്ന് ചിന്തിച്ചപ്പോൾ എനിക്ക് മനസിലായി ഒരു കണക്കിന് നോക്കിയാ നമ്മൾ എല്ലാവരും ആ മധ്യവയസ്കനെ പോലെ ആണെന്ന്.

തീയറിയിൽ നാം എല്ലാവരും ബഹു കേമന്മാർ ആയിരികാം,പക്ഷെ പ്രാക്ടിക്കൽ വരുമ്പം നമ്മളിൽ ഭൂരിഭാഗം പേരും വട്ട പൂജ്യമാ. പുസ്തകത്താളിൽ ഒതുങ്ങി നിൽക്കുന്ന ജ്ഞാനമാണ് നമ്മളിൽ ഉള്ളത്, പ്രകൃതി കാണിച്ചു തരുന്ന യഥാർത്ഥ ജ്ഞാനം ഗ്രഹിക്കാൻ നമ്മൾ ആരും കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം . ഈ ചിന്തയിൽ മുഴുകി ഇരുന്ന ഞാൻ ഒരു വൃദ്ധൻ എന്റെ നേരെ മറുവശത്തു വന്നു ഇരുന്നത് ശ്രദ്ധിച്ചില്ല. ഞാൻ കുറച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ ശ്രദ്ധിച്ചത് . ഒരു എഴുപതു വയസിനു അടുത്ത് കാണും. ഒരു വെള്ള ഷർട്ടും മുണ്ടും ആരുന്നു അദ്ദേഹത്തിന്റെ വേഷം. ഞാൻ പുള്ളിയെ നോക്കുന്നത് അയാളുടെ ശ്രേദ്ധയിൽ പെട്ട്,അദ്ദേഹം ചോദിച്ചു ,’തിരുവനന്തപുരം എത്താൻ ഇനി എത്ര മണിക്കൂറ് കാണും ?’. ‘ഒരു 6-7 മണിക്കൂർ കാണും’,ഞാൻ ഉത്തരം പറഞ്ഞു .

പിന്നെ അയാൾ ഒന്നും ചോദിച്ചില്ല. ഞാനും കുറച്ചു നേരം ഒന്ന് മയങ്ങാം എന്ന ഉദ്ദേശത്തോടെ കുറച്ചു ചാരി ഇരുന്നു. ഞാൻ കണ്ണുകൾ അടച്ചു മയങ്ങാൻ ശ്രമിച്ചു . പക്ഷെ , എന്തോ , എനിക്ക് അതിനു സാധിച്ചില്ല, കൂടെ കൂടെ കണ്ണുകൾ തുറന്നൊണ്ടെയിരുന്നു. അപ്പോഴൊക്കെ എന്റെ മറുവശത്തുള്ള വൃദ്ധൻ ചിന്താമഗ്നനായി ഇരിക്കുന്നത് കണ്ടു. എന്താണാവോ അയാളെ അലട്ടുന്നത്, ഞാൻ പക്ഷെ അതിനെ പറ്റി കൂടുതൽ ചിന്തിക്കാതെ എന്റെ കൃത്യം നിർവഹിക്കാനുള്ള ശ്രമം തുടർന്നു. പക്ഷെ കൂടെ കൂടെ അതിൽ പരാജിതൻ ആവുകയായിരുന്നു ഞാൻ ചെയ്തത്. അങ്ങനെ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. ഞാൻ ഒന്നൂടെ ആ വൃദ്ധനെ നോക്കി. അദ്ദേഹം അതെ ഇരിപ്പു തന്നെ. ചിന്താമഗ്നനായി. ഞാൻ അദ്ദേഹത്തോട് ഒരു സൗഹൃദ സംഭാഷണം തുടങ്ങാം എന്ന ഉദ്ദേശത്തിൽ ചോദിച്ചു,”ചേട്ടൻ എവിടെയാ ഇറങ്ങുന്നത് ?”.” തിരുവനന്തപുരം”. “ഓ..ശെരിയാ..ചേട്ടൻ നേരത്തെ ചോദിച്ചാരുന്നു…..ചേട്ടൻ എവിടുന്നാ കേറിയേ ?”,ഞാൻ ചോദിച്ചു.”ഒറ്റപ്പാലം”,അദ്ദേഹം. ഇങ്ങനെ ഓരോ ചോദ്യത്തിനും മറുപടി അദ്ദേഹം ഒറ്റവാക്കിൽ ഒതുക്കി.

ഒന്നുകിൽ അയാളുടെ സ്ഥായി ഭാവം ഇത് തന്നെ, അല്ലെങ്കിൽ അയാളെ എന്തെങ്കിലും കാര്യമായി അലട്ടുന്നുണ്ട്,ഞാൻ ആലോചിച്ചു. എന്തായാലും കൂടുതൽ ചോദിച്ചു പുള്ളിയെ ബുദ്ധിമുട്ടിക്കേണ്ടന്നു ഞാൻ തീരുമാനിച്ചു. ഞാൻ വാച്ചിൽ സമയം നോക്കി, 7 . 30pm . ഇനിയും ഒന്നര മണിക്കൂർ വേണം എറണാകുളം എത്താൻ. ഇങ്ങനെ ആലോചിച്ചു ഇരിക്കെ അയാൾ പെട്ടെന്ന് എന്തോ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടു. അയാൾക്കു ഛർദിക്കാൻ വരുന്നതാണെന്ന് ഞാൻ മനസിലാക്കി, എന്റെ കയ്യിൽ എന്തോ ഭാഗ്യത്തിന് ഒരു പ്ലാസ്റ്റിക് കവർ ഉണ്ടാരുന്നു,ഞാൻ പെട്ടെന്ന് അതെടുത്തു കൊടുത്തു. എന്നിട്ടു അദ്ദഹത്തിന്റെ പുറത്തു തട്ടി കൊടുത്തു. അത് കഴിഞ്ഞു ഞാൻ അയാളുടെ കൈ പിടിച്ചു ടോയ്ലറ്റിന്റെ അങ്ങോട്ട് കൊണ്ടുപോയി. ഞാൻ എന്നിട്ടു പുറത്തു നിന്ന്. അയാൾ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു, ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി ഭേദപ്പെട്ടു എന്ന് ഞാൻ അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് മനസിലാക്കി. എന്നിട്ടു അദ്ദേഹത്തെ സീറ്റിലേക്ക് കൂട്ടി കൊണ്ട് പോയി.

Recent Stories

The Author

kadhakal.com

1 Comment

  1. Hai

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com