ഏകാന്തതയിലെ തിരിച്ചറിവ് 11

Views : 2100

ഏകാന്തതയിലെ തിരിച്ചറിവ്

 

ദിവസങ്ങൾ തള്ളിനീക്കുന്നത് ഒരു അലിയാത്ത വീർപ്പുമുട്ടലായിട്ടാണ് അയാൾക്കനുഭവപ്പെട്ടത് .എന്തിനൊ വേണ്ടി എഴുന്നേൽക്കുന്നു ..ഒന്നിനും.വേണ്ടി ആയിരുന്നില്ല എന്ന സത്യം മനസ്സിലാക്കി അ ദിവസം വിട വാങ്ങി പിരിയുന്നു….
ദിവസങ്ങൾ ഒരു പതിറ്റാണ്ടു മുൻപ് ഇങ്ങിനെ ഒന്നും അല്ലായിരുന്നു .ജീവിതത്തിൽ സ്നേഹവും ദുഃഖവും പങ്കിടാൻ ഒരു വാമ ഭാഗം ഉണ്ടായിരുന്നു .പക്ഷെ അന്നയാൾ അ സ്നേഹത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ല .കുടുംബം വിട്ടു നിന്നാഘോഷങ്ങൾ മെനെഞ്ഞെടുത്തു .
ഒരു പാട് കാര്യങ്ങൾ അറിഞ്ഞിട്ടും അറിഞ്ഞില്ലാന്നു നടിച്ചു .സുഖിക്കാൻവേണ്ടി മാത്രം ജീവിച്ചു .ഇല്ല അതിൽ തെറ്റൊന്നും ഇല്ല .പക്ഷെ അയാൾ മെനഞ്ഞ സുഖങ്ങൾ മറ്റുള്ളവരുടെ വിഷമത്തിൽ നിന്നായിരുന്നു എന്ന ദുഃഖ സത്യം അയാൾ അറിഞ്ഞാതായി ഭാവിച്ചില്ല. അവിടെ ആണ് അയാൾ ആദ്യ തെറ്റ് ചെയ്തത് .
ഇഷ്ട്ടത്തിനൊത്ത പുത്രനെയും ദൈവം അയാൾക്കു നല്കി .
മകൻ വളര്ന്നു വന്നപ്പോൾ അവനിഷ്ടം അമ്മയോടായി .ചിന്തകളിൽ പോലും മകനെ താലോലിക്കാത്ത ഒരച്ഛനെ ഏതു മകനിഷ്ട്ടമാകും ?
പക്ഷെ അയാൾക്കൊരു വളർത്തു തത്തമ്മ ഉണ്ടായിരുന്നു കൂട്ടിലടച്ചു കൊഞ്ചിപ്പിച്ചു ഒറ്റപ്പെട്ടൊരു തത്തമ്മ . എന്നും ആ തത്തമ്മ കരയും .കാര്യം എന്താണെന്ന് തിരക്കാൻ ആരും കൂട്ടാക്കിയില്ല .കരഞ്ഞാൽ ഒന്നുകിൽ അയാൾ ആ തത്തമ്മയെ ചീത്ത പറയും ..അല്ലെങ്കിൽ കൊറെ പയർ മണികൾ അതിന്റെ കൂട്ടിലിടാൻ വേലക്കാരോട് ആക്രോശിക്കും .ഈ പതിവിൽ ആ തത്തമ്മയുടെ രോദനം മുങ്ങിപ്പോയി .പക്ഷെ ആ കരച്ചിൽ ഒരു നൊമ്പരം ആയി കേട്ട ഒരാൾ അയാളുടെ ഭാര്യ ആയിരുന്നു .ഒരു ദിവസം അവൾ അയാളോട് പറഞ്ഞു .”എന്തിനാ ഇങ്ങനെ ഈ പക്ഷിയെ കൂട്ടിലടച്ചിരിക്കുന്നതു .അതിന്റെ ചിറകുകൾ തളർന്ന് പോകില്ലേ .ഒരു ലോകം അതിനും എവിടെയോ ഉണ്ടാകില്ലേ ?എന്തിനാ വെറുതെ പക്ഷി ശാപം കൂട്ടണത് ? ” അയാളുടെ അരിശം അതു കേൾക്കുമ്പോൾ കൂടും .”നീ എന്നേ പഠിപ്പിക്കേണ്ട .ഈ തത്ത ആണെന്റെ എല്ലാ ഐശ്വര്യത്തിനും കാരണം .നിനക്കറിയോ ..ഈ തത്ത ഇവിടെ വന്നതിൽ പിന്നെ ബിസിനെസ്സ് എത്ര കൂടി എന്ന്‌ .”
ആ തർക്കം അവിടെ അവസാനിച്ചു .തർക്കത്തിന്റെ അവസാനം എപ്പോഴും
എങ്ങിനെ ആകുമെന്നറിയാകുന്ന കൊണ്ട്‌ അവൾ ആ വിഷയം മനസിൽ നിന്നു മാറ്റി .അമ്മയെ മനസ്സുകൊണ്ട് മനസിലാക്കി ഒരു മൂകനായി മകനും ഒതുങ്ങി . പ്രതികരണം വെറും വിഫലം ആണെന്നവനറിയാമായിരുന്നു ….കാലം കടന്നു പോയി..
ദുഃഖഭാരങ്ങൾ വീർപ്പുമുട്ടിച്ച കൊണ്ടോ എന്തോ അയാളുടെ ഭാര്യ ഒരു രോഗി ആയി.. തീർത്തുംശയ്യാവലംബ ..അധികനാൾ ആകാതെ അവൾ ആ നരക തുല്യജിവിതം സ്വയം മടക്കി അയച്ചു .ആത്‍മഹത്യ പൊലും തരിച്ചു നിന്ന നിമിഷങ്ങൾ ..

Recent Stories

The Author

kadhakal.com

1 Comment

  1. Hai

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com