സ്മരണിക 19

Views : 2687

ഞാൻ ഒഫീഷ്യൽസിന്റെ അടുത്ത് ചെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃത ശരീരങ്ങളുടെ ലിസ്റ്റ് കാണിക്കാൻ പറ്റുവൊന്നു ചോദിച്ചു. അവർ എന്നെ ലിസ്റ്റ് കയ്യിൽ പിടിച്ച ഒരു ഒഫീഷ്യലിന്റെ നേരെ ചൂണ്ടി കാണിച്ചു. അയാളുടെ ചുറ്റും എനിക്ക് എത്തിപ്പെടാൻ പോലും പറ്റാത്ത തിരക്കായിരുന്നു. ഞാൻ കാത്തിരിക്കാം എന്ന് തീരുമാനിച്ചു. ഇതിനിടയിൽ ഞാൻ അന്തോണി ചേട്ടന്റെ ബന്ധുക്കളെയും തിരഞ്ഞു. പക്ഷെ ആ തിരക്കിനിടയിൽ എനിക്ക് കണ്ടെത്താനായില്ല. ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിൽ ആ ലിസ്റ്റ് എനിക്ക് കാണാൻ സാധിച്ചു. അവസാന മരണ സംഘ്യ 105 ആയി. ഞാൻ അതിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടോന്നു നോക്കി………………അതെ………….ഉണ്ട്……..” അന്തോണി മച്ചിപ്ലാവ്”..ഞാൻ കണ്ടു…

എന്റെ ഹൃദയം ഒന്ന് ഇടിച്ചു . അവസാനം പേര് കണ്ടോണ്ടു ഞാൻ വിറക്കുന്ന ശബ്ദത്തിൽ ആ ഒഫീഷ്യലിനോട് ചോദിച്ചു,”ഇദ്ദേഹത്തിൻന്റെ ബന്ധുക്കൾ വന്നോ..?” പേര് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു,”ദേ,ഇപ്പം പോയതേ ഉള്ളല്ലോ…” ഒഫീഷ്യൽ മറുപടി പറഞ്ഞു. ഞാൻ ചുറ്റും നോക്കി….ഒരു പ്രായമായ സ്ത്രീയും രണ്ടു മക്കളും നടന്നു പോകുന്നത് കണ്ടു..അതായിരിക്കണം അദ്ദേഹത്തിന്റെ ബന്ധുക്കൾ..ഞാൻ മനസ്സിൽ വിചാരിച്ചു..പക്ഷേ അവരുടെ അടുത്തേക്ക്‌ പോകാൻ എന്റെ മനസെന്നെ അനുവദിച്ചില്ല. അവരുടെ മുഖം എന്റെ വേദന കൂട്ടാതെയുള്ളു……. പെരുമൺ ദുരന്തം. ഏതൊരു മലയാളിയും മറക്കാത്ത പേടിസ്വപ്നം. എറണാകുളത്തെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കാറ്റിന് ശ്മശാന മൂകത ആയിരുന്നെങ്കിലും അത് കാലന്റെ വരവ് അറിയിക്കുന്ന ഒരു സൂചന ആണെന്ന് വിചാരിച്ചില്ല. അന്തോണി ചേട്ടന്റെ പോലുള്ള എത്ര പേരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും തകർത്ത ഒരു യാത്രയായിരുന്നു അത്..

നഷ്ടപ്പെട്ട് പോയ അല്ലെങ്കിൽ നഷ്ടപ്പെടുത്തി കളഞ്ഞ സ്നേഹം തിരിച്ചു പിടിക്കാനുള്ള ആത്മാർത്ഥ ശ്രമം പ്രകൃതി തന്നെ തടയുകയായിരുന്നു. ചിലപ്പോൾ അത് തിരിച്ചു പിടിക്കാൻ പ്രകൃതി അന്തോണി ചേട്ടന് അനുവദിച്ചത് 24 കൊല്ലം മാത്രമായിരിക്കും. അന്തോണി ചേട്ടൻ മാത്രമല്ല,നമ്മളിൽ പലരും ഇതുപോലെ പ്രകൃതി തരുന്ന കാലയളവിൽ സ്നേഹം തിരിച്ചറിയാനോ തിരിച്ചുനൽകാനോ മറക്കുന്നവരാണ്…..എന്നെ പിന്നീടും അലട്ടിയതു എന്ത് കൊണ്ട് ഞാൻ ആ അപകടത്തിൽ നിന്ന് രക്ഷപെട്ടു എന്നുള്ള ചിന്തയാണ്….ആർക്കറിയാം…ഒരു പക്ഷെ എന്റെ സമയം ഇനിയും ആയിട്ടില്ലായിരിക്കും….

പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ്..ഞാൻ രക്ഷപെട്ടതിലും എന്തെങ്കിലും നിമിത്തം ഉണ്ടെന്നുള്ളത്. നിമിത്തങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്, കാരണം നമ്മുടെയെല്ലാം അസ്തിത്വത്തിനു ഒരു നിയോഗമുണ്ട്. ആ നിയോഗം നമ്മൾ തിരിച്ചറിയുമ്പോഴാണ് നമ്മുടെ നിലനിൽപിന് ഒരർത്ഥമുണ്ടാകുന്നത്. ആ നിയോഗം നിറവേറ്റുന്നതിന് വേണ്ടിയാണു ഞാൻ ഈ കുറിപ്പ് എഴുതുന്നത്. അതെ…… ഈ കുറിപ്പ് ആനിക്കു വേണ്ടിയാണു, ആനിക്കു വേണ്ടി മാത്രമല്ല, ജീവന്റെ തുടിപ്പ് ഉള്ള ഈ ചെറിയ കാലയളവിൽ സ്നേഹിക്കാൻ മറന്നവർക്കു വേണ്ടി,സ്നേഹത്തെ വെടിഞ്ഞവർക്കു വേണ്ടി..ആനി ഇത് വായിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു….അന്തോണി ചേട്ടൻ ആനിയെ തീർച്ചയായും സ്നേഹിച്ചിരുന്നു,ഇപ്പോഴും അങ്ങനെ തന്നെ ആണ്…ആനിക്കു തിരിച്ചും അങ്ങനെ തന്നെ അല്ലെ ?…………..

Recent Stories

The Author

kadhakal.com

1 Comment

  1. Hai

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com