അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

എന്ന് പറഞ്ഞ് ഞാൻ കാറുമെടുത്തിറങ്ങി..ഞാൻ ഫോണെടുത്ത് ജോർജ്ജിനെ വിളിച്ചു..

“ആ ജോർജ്ജെ,.. ഹാജ്യാരെവിടെയുണ്ട് ഇപ്പൊ”?..

” എന്തെടാ എന്താ കാര്യം”?..

“ഒന്നൂല്ല്യാ നീ ഒന്ന് നോക്ക്.. എന്നിട്ട് പറ.. ”

ജോർജ്ജ് തിരിച്ചു വിളിച്ചു..

“ആ ടാ.. അയ്യാൾ ഇവടെ തന്നെയുണ്ട്.. ”

“ഉസ്മാനൊ!?..( ഹാജ്യാരുടെ ഗ്യാങ്ങ് ലീഡർ. ഉസ്മാൻ അറിയാതെ, നേതൃത്വം വഹിക്കാതെ ഒന്നും ഹാജ്യാർ ചെയ്യില്ല.)

” ഉസ്മാൻ കുറച്ച് മുമ്പ് വണ്ടിയെടുത്ത് എങ്ങോട്ടൊ പോകുന്നത് കണ്ടു.. ഒറ്റാക്കാണു പോയത്..”

“ഓകെടാ..”

“ടാ നീ കാര്യം പറയടാ..”

“നാദിയാടെ ഉമ്മാക്ക് എന്തോ പറ്റിയെന്ന് ഒരു തോന്നൽ.. അതിനു പിന്നിൽ ഹാജ്യാരാണെന്ന് കരുതുന്നു..”

“ശരീ ടാ ഞാൻ നിന്നെ വിളിക്കാം..” ഞാൻ ഫോൺ കട്ട് ചെയ്തു.. നേരെ ഉമ്മ പോയ ആ ജാറത്തിലേക്ക്..

അവിടെ ചെന്ന് ഞാൻ അന്വോഷിച്ചു..
അവിടുന്ന് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും നേർച്ചക്കും ജാറം മൂടലുമൊക്കെയായി ഒരു അരമുക്കാമണിക്കൂർ മാത്രമേ ഉമ്മ ഇവിടെയുണ്ടായിരുന്നുള്ളൂ.. എന്ന് എനിക്ക് മനസിലായി..
അങ്ങനെ ഞാൻ ഇറങ്ങാൻ തുടങ്ങുമ്പൊ,..

“അതെ.. മോനെ, ഒന്ന് നിന്നെ, ” പിന്നിൽ നിന്നൊരു വിളി..
ഞാൻ തിരിഞ്ഞു നോക്കി,..
ഒരു വയസ്സായ സ്ത്രീ യായിരുന്നു..അത്.
ഞാൻ ഒരു സംശയഭാവത്തോടെ ആ ഉമ്മയെ നോക്കി.. അവർ എന്നോട്.,

“സാദിഖ് അല്ലെ”..

” അതെ..!

“ഞാൻ നാദിയാടെ വീടിനു അടുത്ത് ആണു താമസിക്കുന്നത്.. മോനെ ഞാൻ കണ്ടിട്ടുണ്ട്..മോൻ അങ്ങോട്ട് വന്നപ്പോൾ..”

“മോനെ കണ്ടത് നന്നായി.. നാദിയാടെ ഉമ്മ ഇവിടെ വന്നിരുന്നു.. ഞാനുമായി കുറെ സംസാരിച്ചു.. ഇറങ്ങാൻ തുടങ്ങുമ്പൊ ആരെണ്ടൊക്കെ കുറച്ച് പേർ ഒരു വണ്ടീലു വന്ന് അവളെ പുടിച്ചുകൊണ്ട് പോയി.., “..

” എന്നിട്ട്”?.. എത്രനേരമായി..”!? ഞാൻ ചോദിച്ചു..

“ഒരു ഒന്നരമണിക്കൂറായിക്കാണും.. ഞാൻ ഇവിടുത്തെ മുക്രിയെ കൊണ്ട് പോലീസിൽ അറിയിച്ചിട്ടുണ്ട്..”!!

” ആ ശരി..” എന്ന് പറഞ്ഞ് ഞാനാ മുക്രിയെ കണ്ട് പോലീസ് സ്റ്റേഷൻ നമ്പർ വാങ്ങി. എന്നിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു..

“ഹലോ.. നമസ്ക്കാരം ഞാൻ സാദിഖ് ആണു..”

“നമസ്ക്കാരം പൊലീസ് സ്റ്റേഷൻ..”

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.