അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

പിന്നിൽ നിന്ന് ശക്തമായ ചവിട്ടിൽ ഞാൻ മുന്നോട്ടാഞ്ഞു.. മുമ്പിൽ നിൽക്കുന്നവൻ എന്നെ പിന്നിൽ നിന്ന് കഴുത്തിൽ കയ്യിട്ട് വട്ടം പിടിച്ചു. മുന്നിൽ നിന്ന് വന്നവൻ എന്റെ വയറ്റിലും മുഖത്തും ശക്തമായി മുഷ്ട്ടിചുരുട്ടിടിച്ചു.. എന്റെ മുഖത്ത് നിന്നും ചോരപൊടിയാൻ തുടങ്ങി.. സൈഡിൽ നിന്ന് വന്ന കോശി എന്നെ ചവിട്ടി വീഴ്ത്തി.. മൂന്നാലു പേർ ചേർന്ന് , വീണു കിടന്ന എന്റെ പുറത്തും കഴുത്തിലും തലയിലുമൊക്കെ ആഞ്ഞാഞ്ഞു ചവിട്ടി..

കോശി എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.. മുഖത്ത് മുഷ്ട്ടി ചുരുട്ടിയിടിച്ചു.. ആടിയാടി കുറച്ച് നീങിയ എന്നെ മുന്നിൽ നിന്ന ഒരുത്തൻ കമ്പി വടികൊണ്ട് മുഖത്തടിച്ചു.. വായിൽ നിന്ന് ചോര ചീറ്റികൊണ്ട് ഞാൻ നിലത്ത് കമഴ്ന്ന് വീണു.
നിലത്ത് വീണു കിടക്കുന്ന എന്റെ പുറത്തും കഴുത്തിലുമൊക്കെയായി പിന്നേയും അവർ ആഞ് ചവിട്ടികൊണ്ടിരുന്നു..

എന്റെ യടുത്തേക്ക് വന്ന് ചവിട്ടാൻ കാലോങ്ങിയ കോശിയെ തടഞ്ഞുകൊണ്ട്.. മുസാഫിർ..

“മതിയെടാ കൊല്ലണ്ട.. പിച്ചിചീന്തി നശിപ്പിക്കപെട്ട് കെട്ടിത്തൂക്കപെട്ട അവന്റെ പ്രിയതമയുടെ മുഖം അവൻ കാണണം.. അതാണു ഇവനുള്ള ശിക്ഷ..”

പാതിമറഞ്ഞ ബോധത്തിൽ ഞാനത് കേട്ടു.. ഞാൻ അവിടെ മലർന്ന് കിടന്നു.. മുക്കിൽ നിന്നും വായിൽ നിന്നും രക്തം ഒലിക്കുന്നു. തലയിൽ പൊട്ടലുമുണ്ട്. നെറ്റിയിലെ മുറിവിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം എന്റെ മുഖത്താകെ പടർന്ന് ഒരു ഭീകര മുഖമായി മാറിയിരുന്നു.
എന്റെ ബോധം പൂർണ്ണമായി നഷ്ട്ടപെടുന്നത് ഞാനറിഞ്ഞു..

പെട്ടന്ന് ഇരുണ്ടുകൂടിയ ആകാശം പൊട്ടിപിളർക്കെ ഇടിവാൾ താഴെക്കിറങ്ങി കൂടെ ഇടിയും.. വൈകാതെ മഴയും. മഴത്തുള്ളികൾ എന്റെ മുഖത്ത് വീണു‌കവിളുകളിലൂടെ ഒഴുകി ഭൂമിയിൽ പതിച്ചു.. അതിന്റെ അടുത്ത നിമിഷം എന്റെ കണ്ണുകൾ മലർക്കെ തുറന്നു.. ഞാൻ സ്വബോധം വീണ്ടെടുത്തു.. ഞാൻ പതിയെ കമഴ്ന്നു കിടന്ന് ബംഗ്ലാവിന്റെ ഉമ്മറത്ത് ഇരിക്കുന്ന മുസാഫിർ നെ നോക്കി.. പിന്നെ തിരിഞ്ഞ് എന്റെ തൊട്ട് അഞ്ച് മീറ്റർ അപ്പുറത്ത് മഴയത്ത് തന്നെ നിന്നിരുന്ന മുസാഫിർന്റെ ഗുണ്ടകളെ നോക്കി.. ഞാൻ പതിയെ എണീറ്റു.. നിന്നു.. .. അത് കണ്ട് മുസാഫിർ..

“എന്നാ വിട്ടൊ… ”

ഞാൻ തിരിഞ്ഞ് പതിയെ മുടന്തി മുടന്തി നടന്നു.. ആ വലിയ ഗേറ്റിനു കുറച്ച് മുമ്പ് നിൽക്കുന്ന ഒരുത്തന്റെ കയ്യിലെ വടിവാളിലേക്ക് എന്റെ കണ്ണ് നീണ്ടു.. അയാൾക്കരികിൽ എത്തിയതും മുഷ്ട്ടി ചുരുട്ടി നെഞ്ചിനു താഴെ ശക്തിയായി ഇടിച്ചു അയാൾ ഒന്ന് കുനിഞ്ഞ് മുട്ടുകുത്തി നിലത്തിരുന്നു.. മൂക്കുകുത്തി നിലത്ത് വീണു.. കൈയ്യിലെ വടിവാൾ ഞാൻ കയ്യിലെടുത്തു.. അതുകണ്ട മാത്രയിൽ മുസാഫിറും കോശിയും എഴുന്നേറ്റു…

“കൊല്ലടാാ അവനെ..” മുസാഫിർ അലറി… ”

ഇട്ടിവെട്ടി മഴപെയ്യുന്നു..വലതുകയ്യിൽ വാൾ പിടിച്ച് താഴെക്ക് നോക്കി ഞാൻ നിന്നു. മഴതുള്ളികൾ എന്റെ തലയിൽ നിന്ന് മുടിയിഴകളിലൂടെ മുഖത്തേക്കിറങ്ങി ചോരയുമായി ലയിച്ച് ഭൂമിയിലേക്ക് ഒലിച്ചിറങ്ങികൊണ്ടിരുന്നു

നാദിയാടെ മുഖം എന്റെ മനസിൽ തെളിഞ്ഞു. എന്റെ നെഞ്ചിൽ എരിയുന്ന തീ കണ്ണിലൂടെ പുറത്തുവന്നു.. കണ്ണീർ രൂപത്തിൽ …

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.