അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

ഞാൻ കണ്ണ് തുറക്കുന്നത് ഹോസ്പിറ്റൽ ബെഡിൽ..

അരികിൽ സഫ്നയും സജ്നയും അജിനയും അളിയന്മാരും നാദിയാടെ ഉമ്മയും ഉമ്മാടെ കയ്യിൽ എന്റെ മോനും.. അങ്ങനെ എല്ലാരും എന്റെ കട്ടിലിനു ചുറ്റും നിൽക്കുന്നു… എന്റെ മോനെ കണ്ടതും എന്റെ കണ്ണിൽ നിന്ന് ധാരധാരയായി ചുടുകണ്ണീർ ഒഴുകി.. കട്ടിലിനടുത്തുള്ള ചെറിയ സ്റ്റൂളിൽ സഫ്ന യിരുന്നു.. എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ..

“കരയല്ലെ ഇക്കാക്ക.. ഒന്നും സംഭവിച്ചില്ലല്ലൊ..”

ആ ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ, എന്റെ നെറ്റിക്ക് താഴെ പുരികത്തിനു തൊട്ട് മുകളിൽ ആഴത്തിലുള്ള മുറിവ് മാത്രമായിരുന്നില്ല.. കവിളിൽ കണ്ണിനു താഴെ ഒരു എല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.. നാദിയാനെ കുറിച്ച് ചോദിക്കാനായി വാ തുറന്ന എനിക്ക് ശക്തമായ വേദനമൂലം വാക്കുകൾ പുറത്തുവന്നില്ല.. എന്നാലും എന്തൊ പറയാൻ വരുന്നപോലെ സഫ്നാക്ക് തോന്നിയതുകൊണ്ടാകും എന്നോട് നാദിയ

“ഒന്നും പറയണ്ട ഇപ്പൊ… ” അവളെന്റെ കവിളിൽ തലോടി കൊണ്ടിരുന്നു..

“നിങ്ങളൊക്കെ ഒന്ന് പുറത്തേക്ക് പോയെ.. ഇക്കാക്കാക്ക് കുറച്ച് കാറ്റ് കിട്ടട്ടെ”

സഫ്ന അവരെയൊക്കെ പറഞ്ഞ് വിട്ടു… എന്റെയടുത്തിരുന്നു..

ഓറഞ്ച് വാങിയതിൽ നിന്ന് ഒരു അല്ലിയെടുത്ത് അവളെന്റെ വായിലേക്ക് പിഴിഞ്ഞു തന്നു.. ഞാൻ വേണ്ടെന്ന് പറഞ് വാ അടച്ചു.. അപ്പോഴും കണ്ണിൽ നിന്ന് ഒഴുകുവാർന്നു എന്റെ.. കണ്ണുനീർ തുടച്ചുകൊണ്ട് സഫ്ന ഓറഞ്ച് കഴിക്കുവാൻ നിർബദ്ധിച്ചുകൊണ്ടിരുന്നു. ഞാൻ കഴിക്കാതെയായപ്പൊൾ.. സഫ്ന , അവിടെയുണ്ടായിരിന്ന നഴ്സിനോട് വിവരം പറഞ്ഞു.

“അത് സാരമില്ല.. വേദന കൊണ്ടായിരിക്കും.. ഒന്ന് ഉറങ്ങിയാൽ ശരിയാകും” എന്ന് പറഞ്ഞ് നഴ്സ് വന്ന് ഉറങാനുള്ളത് സിറിഞ്ചിലാക്കി ഞെരമ്പിലേക്കയച്ചു…

പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..

കുറെ നേരം കഴിഞ്ഞ് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ നാദിയ എന്റെ അരികിൽ.. അവൾ കട്ടിലിനരികിലുള്ള സ്റ്റൂളിൽ ഇരുന്ന് എന്നെ തന്നെ നോക്കുവായിരുന്നു.. ഞാൻ “നാദിയാ” എന്ന് വിളിച്ചു.. എന്തുകൊണ്ടൊ ശബ്ദം പുറത്ത് വന്നില്ല.. അവളെന്റെ തല മുടിയിൽ തലോടികൊണ്ട് …

“ഉറങ്ങിക്കൊ ട്ടൊ.. ഞാനിവടെ തന്നെയിരിക്കുന്നുണ്ട്..” അതും പറഞ്ഞ് അവളെന്റെ മുടികൾകിടയിൽ വിരലോടിച്ച് ഇരുന്നു. ഞാൻ പതിയെ വീണ്ടും ഉറക്കത്തിലേക്ക് വീണു.

പിറ്റേ ദിവസമാണു ഞാൻ കണ്ണ് തുറന്നത് ..

ആദ്യം ആലോചിച്ചത് ഇന്നലെയുണ്ടായ ആ സംഭവമായിരുന്നു..

“അത് സത്യമായിരുന്നൊ അതൊ സ്വപ്നമൊ”
ഞാൻ ചിന്തയിലേക്ക് പോയി..

എഴുന്നേൽക്കുന്നതിനൊ നടക്കുന്നതിനൊ ഒന്നും എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല.. അതിനാൽ തന്നെ അതൊന്ന് അറിയാൻ തന്നെ തീരുമാനിച്ചു.

എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.. “നാദിയ മരിച്ചിട്ടില്ലെന്ന്”

തലക്കടികിട്ടിയതിന്റെയും‌ കവിളിലെ എല്ലുപൊട്ടിയതിന്റേയും വേദനയാണു കൂടുതൽ.. പിന്നെ , ശരീരം മൊത്തത്തിൽ അവരു ഉഴുതുമറിച്ചതിന്റെ വേദനകളും .. പതിയെ ഞാനെണീറ്റ് പുറത്ത് വന്നു..

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.