അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

“എവിടെക്കാ ഇക്കാ..”

“നമ്മുടെ സൂപ്പർ മാർക്കറ്റുകളിലും മറ്റുമൊക്കെ പോയിട്ട് കുറെയായി.. അതിന്റെ ഒരു കാര്യത്തിലും എനിക്കിപ്പൊ ശ്രദ്ധിക്കാൻ പറ്റുന്നില്ല.. നീയും അതൊക്കെ ഒന്ന് മനസിലാക്കി വെക്കണ്ടെ.. അതിനാ പോകുന്നത്.”

ഞാനവളെ എന്റെയടുത്ത് പിടിച്ചിരുത്തി..

“കമ്മെലെങ്ങനെ.. ഇഷ്ട്ടായൊ!.? ” നേരത്തെ ചോദിക്കാൻ പറ്റീല്ലാ..”

“ഉം.. നന്നായിട്ടുണ്ട്..”

“കൈചെയ്യിനൊ..”?..

” അതും സുപ്പെർ’..!

“എന്നാ ഇനി കഴുത്തിലേക്കും ഒരെണ്ണം എടുക്കാം നാളെ.. എന്തെ!!..”..
” ഇങ്ങെനെ വെറും കഴുത്തുമായി നടക്കരുത് , സാദിഖ് അലിയുടെ പ്രിയതമ..” എന്നും പറഞ്ഞ് ഞാനവളുടെ കഴുത്തിൽ തലോടി താഴെയൊന്ന് തൊട്ടു..

“ശ്ശൊ ഈ ഇക്കാ..”..
എന്ന് പറഞ്ഞ് അവളെന്റെ കൈയിൽ ചെറുതായൊന്ന് അടിചിട്ട് എഴുന്നേറ്റുപോയി..

ഞാൻ ഫോണെടുത്ത് …

” ഹലൊ.. യൂസഫ്ക്ക..”

“ആ സാദിഖ്..”

“എന്തായി.. കാര്യങ്ങളൊക്കെ നല്ലപോലെ നടക്കുന്നില്ലേ!?..”

“ആ നന്നായി നടക്കുന്നു.. ”
“നാളെ ഞാനങ്ങോട്ട് വരുന്നുണ്ട്.. ” ഫയലൊക്കെ ഒന്ന് റെഡിയാക്കി വെക്ക്..”

“അങ്ങനെ ചെയ്യാം..”

“എന്നാ ശരി ഇക്കാ”

“ഓകെ..'”

അങ്ങനെ കുറെ നേരം ഓരൊന്ന് ചെയ്ത് ഞാനവിടെ ഇരുന്നു..
കുറച്ച് കഴിഞ്ഞ് നാദിയാ.

“ഇക്കാ.. മണി മൂന്ന് കഴിഞ്ഞല്ലൊ.. ഉമ്മാനെ കണ്ടില്ലല്ലൊ..”..

” നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിക്ക്…”
ഞാൻ പറഞ്ഞു..

“ഇക്കാ ഒന്ന് വിളിക്ക്.. ഇതാ നമ്പർ..”
അവൾ നമ്പർ പറഞ്ഞു..
ഞാൻ ഡയൽ ചെയ്ത് വിളിച്ചു..

“റിംഗ് ഉണ്ട്.. എടുക്കുന്നില്ലാല്ലൊ..”..

” ഒന്നുകൂടി വിളിക്ക് ഇക്കാ”..

ഞാൻ രണ്ട് മൂന്ന് തവണ അടിച്ചിട്ടും ബെല്ലടിച്ചതല്ലാതെ എടുത്തില്ല..

“ചിലപ്പൊ ബസ്സിലാവും ബെല്ലടിച്ചത് അറിയാണ്ടാകും..”. ഞാൻ പറഞ്ഞു..
അവളുടെ മുഖം വല്ലാതായി..
അവൾ അകത്തേക്ക് പോയി..

ഞാൻ പിന്നേം.. അവിടത്തന്നെയിരുന്നു..

പെട്ടന്ന് ഹാജ്യാരുടെ മുഖം എന്റെ മനസിലേക്ക് വന്നു.. ഞാൻ എണീറ്റ് റൂമിൽ പോയി ഡ്രെസ്സ് മാറിയിറങ്ങി..

” നാദിയാ ഞാൻ ഒന്ന് നോക്കീട്ട് വരാം..”

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.