അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

എന്നിട്ട് നന്നായൊന്ന് ചിരിച്ചു.. ഞാനും..

രണ്ട് ദിവസത്തിനു ശേഷം..,

രാവിലെ തന്നെ ഡോക്ടർ വന്ന് എനിക്ക് ഡിസ്ചാർജ് എഴുതി.. കുറച്ച് മരുന്നുകളും കുറിച്ചു.. മരുന്നുകളും മറ്റും വാങ്ങാൻ ജോർജ്ജ് താഴെക്ക് പോയി.. ഞാനെഴുന്നേറ്റ് നടന്നു കൂടെ സഫ്നയും..

“നെറ്റിയിലെ കെട്ട് ഒരാഴ്ച കഴിഞ്ഞ് അഴിക്കാമെന്ന് പറഞ്ഞു ഡോക്ടർ..’!”
സഫ്ന പറഞ്ഞു..

“ഉം..” ഞാനൊന്ന് മൂളികൊണ്ട് .. പതിയെ ചോദിച്ചു.. നാദിയ എവിടെയാ കിടക്കണെ”?

“കുറച്ച് അപ്പുറത്താ..”

ഞങ്ങൾ അങ്ങോട്ട് നടന്നു..

“കവിളിൽ വേദനയുണ്ടൊ മോനെ..” നാദിയാടെ ഉമ്മ..

“കുറച്ച്”..

” സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടൊ..” ഇപ്പൊ”

“ഹേയ്.. എന്നാലും ചെറിയ വേദനയുണ്ട്..”

കവിളിൽ കണ്ണിനു താഴെ സ്റ്റിച്ചുണ്ട്.

ഞാൻ നാദിയാടെ റും ലക്ഷ്യമാക്കി നടന്നു.. അവിടെയുള്ള അടച്ചിട്ട റൂമിൽ ഞാൻ വാതിൽ തുറന്ന് അകത്ത് കയറി.. കട്ടിലിൽ നാദിയ കിടക്കുന്നു.. തലപൊതിഞ്ഞ് കെട്ടി വെച്ചിരിക്കുന്നു.. തൊട്ടരികെ ഒരു നഴ്സ് ഉണ്ടായിരുന്നു. ഞാൻ അകത്തേക്ക് കടന്ന് അവിടെയുള്ള സ്റ്റൂളിൽ ഇരുന്നു.. എന്റെ വലതു കൈകൊണ്ട് ഞാനവളുടെ കൈയ്യിൽ പിടിച്ചു… ചെറിയൊരു തണുപ്പ് എന്റെ കയ്യിൽ നിന്ന് അനുഭവിച്ചപോലെ പെട്ടന്ന് അവളതറിഞ്ഞ് മെല്ലെ കണ്ണു തുറന്നു.. പതിയെ തല ചെരിച്ച് എന്റെ മുഖത്തേക്ക് നോക്കി…
എന്നെ കണ്ടതും ചെറുതായ് പുഞ്ചിരിച്ചുകൊണ്ട്.. “ഇക്കാ..”

ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ട്..

“ഉം.. കിടന്നൊ..”

പതിഞ്ഞ ശബ്ദത്തിൽ അവളെന്നോട്..

“എന്റെ ഇക്ക വിഷമിച്ചൂലെ ഒരുപാട്..”

എന്റെ കണ്ണൊന്ന് നിറഞ്ഞു..

“പോട്ടെ. സാരല്ല്യാ..” ഞാൻ പറഞ്ഞു.

ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ടിരുന്നു..

“ഇക്കാ..” അവൾ വിളിച്ചു..

“ഉം..” ഞാനൊന്ന് മൂളി..

“എന്റെയടുത്തിരിക്കൊ കുറച്ച് നേരം..”

“ഉം.. ഇനിയെപ്പോഴും “. ഞാൻ പറഞ്ഞു..

അവളുടെ നെറ്റിയിൽ ചുമ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

” ഇക്കാടെ പൊന്നു ഉറങ്ങിക്കൊ.. ഇക്ക അടുത്തുണ്ടാകും..ട്ടൊ..”

അവളൊന്ന് മൂളികൊണ്ട്.. പതിയെ കണ്ണുകളടച്ചു..

ഞാൻ കുറേ നേരം ആ മുഖത്തേക്ക് നോക്കി, ആ നെറ്റിയിൽ തലോടികൊണ്ടങ്ങനെയിരുന്നു.

കുറച്ച് കഴിഞ്ഞ്,

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.