അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

“ഇനി കൊട്ടേഷനാണു മൈരാണെന്നൊക്കെ പറഞ്ഞ് നിന്നെയൊന്നും ഈ ഏരിയായിൽ കണ്ട് പോകരുത്…”

സിഗരറ്റ് ചുണ്ടിൽ വെച്ച് പുക വലിച്ചൂതികൊണ്ട് ജോർജ്ജ് അവിടെയാകെ നോക്കി.. എല്ലാരും ഓടി.. ജോർജ്ജ് പുറത്തേക്ക് നടന്നു..

“ങേ… നാദിയ എവിടെ..”

“നാദിയാാ..”.

” നാദിയാാ” അവൻ ഉറക്കെ വിളിച്ച് അവിടെയാകെ തപ്പി.. അവൾ അവിടെയുണ്ടായിരുന്നില്ല..‌പെട്ടന്ന് വണ്ടിയെടുത്ത് റോഡിലേക്കിറങ്ങി..

“ഇനിയിപ്പൊ പേടിച്ച് പുറത്തേക്കെങ്ങാനും ഓടിക്കാണുമൊ”??
അവൻ ആലോച്ചികൊണ്ട്.. ഇരുന്നൂറ് മീറ്റർ ചെന്നപ്പോൾ റോഡ് സൈഡിൽ ആൾക്കാർ കൂടിനിൽക്കുന്നു.. ജോർജ്ജ് ഇറങ്ങിചെന്ന് നോക്കിയപ്പൊ നാദിയാ ചോരയിൽ കുളിച്ച് കിടക്കുന്നു..

” നാദിയാാ”.. അവൻ ഓടിച്ചെന്ന് എടുത്തു..

“പ്പാഹ്.. പന്ന പൊലയാടിമക്കളെ.. നോക്കി കൊണ്ട് നിക്കുന്നൊടാ ഒരു വണ്ടി നിർത്തിക്കടാ.'” അവിടെ കൂടിനിക്കുന്നവരോട് ജോർജ്ജ് അലറി..

അങ്ങനെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു..

‘(ജോർജ്ജ് ഒരുത്തനെ ഓടിച്ച് ഗോഡൗണിനകത്ത് കയറിയനേരം, തക്കാളിപെട്ടികളുടെ കൂട്ടത്തിലേക്കെറിയപെട്ട ഒരുത്തൻ എഴുന്നേറ്റ് നാദിയയെ വലിച്ച് വണ്ടീൽ കേറ്റാൻ നോക്കി.. അവൾ അവനെ തട്ടിമാറ്റി ഓടി പിന്നാലെ അവനും.. പേടിച്ചോടിയ ആ ഓട്ടത്തിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറുപ്പിച്ചു മുന്നോട്ട് പോയി.. നാട്ടുകാർ കൂടുന്നത് കണ്ട് അവൻ എങ്ങോട്ടൊ ഓടിമറഞ്ഞു.. പിന്നാലെയാണു ജോർജ്ജ് വന്നതും ഹോസ്പിറ്റലിൽ എത്തിക്കുന്നതും…)

അതിനു ശേഷമാണു ഞാൻ , മരക്കാർ ബംഗ്ലാവിലെ ഫൈറ്റൊക്കെ കഴിഞ്ഞ് ഗോഡൗണിൽ എത്തുന്നത്.

എല്ലാം കേട്ട് കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ചോദിച്ചു..

“ഇപ്പൊ എങ്ങെയുണ്ട്.. ”

“തലക്കാണു കൂടുതൽ പരിക്ക്… ഐസിയു വിൽ ആയിരുന്നു കുറച്ച് മുമ്പ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ”

“ഉം..”
ഞാനൊന്ന് മൂളി.

“ബോധം വീണിട്ടില്ല .. അതുകൊണ്ടാ നിന്നോട് കാണണ്ടാന്ന് ഞാൻ പറഞ്ഞത്.. ”

“സാരമില്ലടാാ… അവൾ ജീവിച്ചിരിക്കുന്നെന്ന് കേട്ടാമതി..” അതിലും വലിയ സന്ദോഷം ഇപ്പൊ എനിക്ക് വേറൊന്നുമില്ല..”

“നിന്നോടുള്ള കടപ്പാട് ഞാനെങ്ങനാടാ തീർക്കുന്നത്”.. ഞാൻ ചോദിച്ചു..

“കടപ്പാടൊ… പോടാ പന്നി..നിന്റെ..”

അവനെന്റെ മൂക്കിനു നേരെ ഒന്ന് കയ്യോങി..

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.