അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

ജോർജ്ജ് തുടർന്നു..

“നാദിയാനെ അവർ കടത്തിയ രാത്രി തന്നെ ഞാൻ തിരുവനന്തപുരം ത്തൂന്ന് തൃശ്ശൂർക്ക് പോന്നു.. മുസാഫിർ ന്റെ എല്ലാ സങ്കേതങ്ങളിലും ഓരൊരുത്തരെ പറഞ്ഞ് നിർത്തി.. നാദിയാനെയും കൊണ്ട് അവർ എവിടെയെത്തിയാലും ഉടനെ എനിക്ക് വിവരം കിട്ടുമായിരുന്നു. ” ” പുഴയോരത്തെ ആ ഗോഡൗണിൽ വന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചു എനിക്ക്.ഒട്ടും വൈകാതെ ഞാനവിടേക്ക് പുറപ്പെട്ടു..'”

“ഞാൻ മരക്കാർ ബംഗ്ലാാവിന്റെ ഗേറ്റ് എത്തുന്നതിന്റെ ഇരുന്നൂറ് മീറ്റർ മുമ്പ് വെച്ച് ഞാൻ കണ്ടിരുന്നു ആ ക്വാളിസ് വാഹനം ഗേറ്റ് കടന്ന് പുറത്തുപോകുന്നത്.. അതിൽ നാദിയ ഉണ്ടായിരുന്നെന്ന് എനിക്ക് മനസിലായിരുന്നില്ല. ” ഞാനോർത്തു..

‘പുഴയോരത്തെ ആ ഗോഡൗണിൽ ജോർജ്ജ് എത്തിയശേഷമുള്ള സീൻ..’

ബുള്ളെറ്റിൽ ജോർജ്ജ് വന്നിറങ്ങി.. ജോർജ്ജിനടുത്തേക്ക് ജോർജ്ജ് പറഞ്ഞേൽപ്പിച്ച പയ്യൻ വന്നു പറഞ്ഞു..

“ജോർജ്ജേട്ടാ.. ഒരു പത്ത് മിനിറ്റ് ആയിക്കാണും വന്നിട്ട്.. സംഗതി അനക്കമൊന്നുമില്ല. ”

അങ്ങനെ പറഞ്ഞ് നിക്കുമ്പൊ പെട്ടന്ന് നാദിയാടെ കരച്ചിൽ പുറത്തുവന്നു.. അതിനുള്ളിൽ കരയുന്ന നാദിയ.. അവിടെയുള്ള സാധനങ്ങളും മറ്റും തട്ടിമറിഞ്ഞ് വീഴുന്നതിന്റെ ഒച്ചയും.. ജോർജ്ജ് അടഞ്ഞ് കിടന്നിരുന്ന ആ ഷട്ടർ വലിച്ച് മേൽപ്പോട്ടാക്കി.. രണ്ടുപേർ ചേർന്ന് നാദിയായെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു.. രണ്ടുമൂന്ന് പേർ തൊട്ട് മദ്യം ഒഴിച്ച് കഴിക്കുന്നു.. ജോർജ്ജിനെ കണ്ടതും അവരൊന്ന് നടുങ്ങി.. എന്നിട്ട് അതിലൊരാൾ ജോർജ്ജിനോട്..

“ആ.. ജോർജ്ജേട്ടാ.. ചേട്ടനെന്താ ഇവിടെ..”?? വാ ഇരിക്ക് നമുക്കോരൊന്ന് അടിക്കാം..

” നിന്റെ തന്തേടെ രണ്ടാം കെട്ടിന്റെ വിരുന്നിനു വന്നതല്ലഞാൻ.. അടിച്ചോണ്ടിരിക്യാൻ”

അതും പറഞ്ഞ് ജോർജ്ജ് ഉള്ളിലേക്ക് കയറി.. എന്നിട്ട്…,നാദിയാടെ മുടികുത്തിനു പിടിച്ച് അവളെ ഉപദ്രവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവന്റെ അടുത്ത് ചെന്ന് , ആ കൈവിടുവിച്ചുകൊണ്ട് ജോർജ്ജ്..

“ഇതെന്തൂട്ട്ട്രാാ പൂശാൻ ഉള്ള പരിപാട്യാാ.. ” ഊം…”

ഒന്നിരുത്തി മൂളികൊണ്ട് ജോർജ്ജ് നാദിയാട്.

.”. മോളു പോയി വണ്ടീ കേറ്..”

നാദിയ പതുക്കെ പേടിച്ച് പേടിച്ച് പുറത്തേക്ക് നടന്നു.. പിന്നാലെ ജോർജ്ജും..

ഷട്ടർ ന്റെ അടുത്ത് മൂന്നാലുപേർ നിൽക്കുന്നു.. അവരിലൊരാൾ..

“ജോർജ്ജേട്ടാ.. ഇത് മുസാഫിർ ന്റെ കൊട്ടേഷനാ.. അതുകൊണ്ട് ജോർജ്ജേട്ടൻ ഇതിലെടപെടാതിരുക്കുന്നതാ നല്ലത്”..

” എന്താ ഭീഷണിയാ..”?

“അല്ല..”

“എന്നാ മാറീക്കടാ..”

” പണിയെടുക്കാതെ കാശുവാങ്ങുന്നത് മ്മളു തൃശ്ശൂക്കാർ ക്ക് പറ്റിയ പണിയല്ലല്ലൊ ജോർജ്ജേട്ടാ..”

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.