തൊട്ടടുത്ത് നിൽക്കുന്ന കോൺസ്റ്റബിൾ അയാളുടെ ചെവിയിൽ..
“സാറെ വേണ്ടാ… സാദിഖിനെ മറ്റൊരു പേരിലാ ഇവിടെ അറിയപെടുന്നത് സാറും കേട്ടുകാണും.. ” അബ്രഹാമിന്റെ സന്തതി”
അയ്യാളുടെ കൈ താനെ വിട്ടു..
“ഹാജ്യാരെ കൊന്നവരെയാണു നിങ്ങക്ക് വേണ്ടതെങ്കിൽ ദയവായി എന്റെ പിന്നാലെ വരാതിരിക്കുക..” നിങ്ങടെ സമയം പാഴാക്കിയിട്ട് കാര്യല്ല്യാ”..
ഞാൻ കുറച്ച് അയാളുടെ അടുത്തേക്ക് നീങി നിന്ന് കൊണ്ട്..
“അതല്ല, എന്റെ പിന്നാലെയിങ്ങനെ ചുറ്റിത്തിരിയാനാ പരിപാടിയെങ്കിൽ താൻ കുറച്ച് വിയർക്കും
അതും പറഞ്ഞ് ഞാൻ പുറത്തിറങ്ങി.. അപ്പോൾ.
“സാദിഖെ”..
” ആ.. ”
“ജബ്ബാർ ക്കാ..”( ജബ്ബാർ – സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്)…
” ടാ മ്മടെ ഹാജ്യാരുടെ പോസ്റ്റ്മോട്ടം റിപോർട്ട് നീയറിഞ്ഞൊ”?
“എന്താ?..
” വിഷം ഉള്ളിൽ ചെന്നാണു മരിച്ചത്”!! ശേഷമാണു മൂന്ന് കഷ്ണമാക്കുന്നത്”!!
“ജബ്ബാർക്ക.. നിങക്ക് എന്ത് തോന്നുന്നു..”?
” നീ ബാ..പറയാം..”
ജബ്ബാർക്കയും ഞാനും താഴെ വന്ന് എന്റെ വണ്ടിയെടുത്ത് കുറച്ചകലെ മാറി ഒരു വീട്ടിലേക്ക് എത്തി..
“സാദിഖെ, നീ ഈ വീട് അറിയൊ”??
” ഇല്ല..”?
“ഇവിടെ താമസിക്കുന്നവരെ നീ അറിയും.. ബാ..”
ജബ്ബാർക്ക എന്നെയും കൊണ്ട് വീടിനുള്ളിലേക്ക് കയറി..
“ആ ഇത് ശുക്കൂറാക്കയല്ലെ”!!..
” അതെ ശുക്കൂർ.. ഹാജ്യാരുടെ മനസാക്ഷി സൂക്ഷിപ്പുക്കാരൻ..”
ഞാൻ സംശയഭാവത്തോടെ ജബ്ബാർക്കാനെ നോക്കി.
ജബ്ബാർക്ക പറഞ്ഞു തുടങ്ങി..
“നിനക്ക് അറിയാത്ത പലതും ഉണ്ട് സാദിഖെ, ഇന്നെലെ യാണു ശുക്കൂർക്ക എന്നെ കാണാൻ വരുന്നത്.. നീ അവിടെ പോയതും വാക്ക് തർക്കമായതും എല്ലാം ഞാനറിഞ്ഞു. നിനക്കും അതുവരെയെ അറിയൂ.. അതിനു ശേഷമുണ്ടായതും കൂടെ നീ അറിയണം..”
‘ഹാജ്യാരുടെ പെങ്ങൾടെ കുടുമ്പം നശിച്ചപോലെ അതിനു കാരണകാരയവരുടെ കുടുമ്പവും ഇല്ലാതാക്കുമെന്ന് പ്രതിഞ്ജയെടുത്ത ഹാജ്യാർ, നീ വന്ന് സംസാരിച്ച ശേഷം മയപെടുകയായിരുന്നു.. ”
അന്ന് മുതൽ , ഇടക്കിടെ ചെന്നെയിൽ നിന്ന് വരുന്ന മരുമകനുമായി വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
“ഈ മരുമകൻ എന്നുപറഞ്ഞത് ?.. ഹാജ്യാരുടെ പെങ്ങടെ മകനെയാണോ??..
“നീ കേൾക്ക്..”
???????????????????????????????????????????????????????
??
എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.
With love,
.അച്ചു
ഇതൊക്കെ മുമ്പ് തീർന്നതാ…