അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

“ആ വൈകീട്ട് തന്നെ”!!

” അത്…. കള്ള് കുടിച്ചു.. പിന്നെ…… പിന്നെ എന്തുട്ടാ ഉണ്ടായെ… ആ മഴയത്ത് ഡാൻസ് കളിച്ചു…പിന്നെ… വന്ന് കിടന്നുറങ്ങി.. അത്രല്ലേ..??”

“ഡാൻസിനു ശേഷം??”

“ഉറങ്ങി…!!”

“ശ്ശൊ അതിനു മുമ്പ്… “??

” അതിനു മുമ്പ് എന്തുട്ടാടി.. ഡാൻസ് കളിച്ചു..പിന്നെന്താാ”??

“ഒന്നൂടി ഒന്നാലോചിച്ച് നോക്കിക്കെ..”..

ഞാനവിടെയിരുന്നു.. എന്നിട്ട് ശരിക്കൊന്നു ആലോച്ചിച്ചു……….

“കൊള്ളിയാൻ മിന്നൽ പിണർ ഭൂമിയിലേക്കിറങ്ങി‌.. അതിന്റെ അടുത്ത നിമിഷം ഇടിവെട്ടിന്റെ ശബ്ദവും… മഴയിൽ കുതിർന്ന് നനഞൊട്ടി നഗ്നമായ, സഫ്നയുടെ പഴുത്ത് പാകമായ മേനിയും അതിലേക്ക് ആർത്തിയോടെ നോക്കുന്ന ഞാൻ , എന്റെ പിന്നിൽ എന്നെ പൂണ്ടടക്കം കെട്ടിപിടിച്ച് നിൽക്കുന്ന നാദിയാനേം ഞാൻ ഓർത്തെടുത്തു..

മഴ ഒരു അൽഭുതമാണു.. അതിനു ചിലപ്പോൾ.. മനുഷ്യരുടെ കണ്ണും കാതും അടപ്പിക്കാനും അവരെ സ്ഥലകാലബോധമില്ലാത്ത മരപ്പാവകളാക്കാനും പെട്ടന്ന് സാധിക്കുന്നു.. അത്രക്ക് സൗന്ദര്യമാണു, വശ്യതയാണു.. മഴക്ക് ചിലപ്പോൾ.. ആ വശ്യതക്ക് മുമ്പിൽ,. കെട്ടാൻ പോകുന്ന പെണ്ണിന്റെ മുമ്പിൽ ഞാനങ്ങനെ ചെയ്തത് കള്ള് മൂത്തിട്ട്..

” ശ്ശൊ… മൈരു..”.. ആകെ പെട്ടല്ലൊ.. ”
“ഹെയ്.. എന്നാലും.. വേറൊന്നുമുണ്ടായില്ലല്ലൊ.. ഞാനൊന്നുകൂടി ആലോചിച്ചു..

” മഴയുടെ വശ്യമായ സൽക്കാരത്തിൽ മതിമറന്ന സഫ്ന എന്റെ നെഞ്ചോട് ചേർന്ന് നിന്നു..”.സഫ്നയെ പുണർന്ന് ഞാനും. ഇതൊന്നുമറിയാതെ കണ്ണുകളടച് ഇടിവെട്ടലിന്റെ നടുക്കത്തിൽ എന്നെ പുണർന്ന് നിന്നിരുന്ന നാദിയാടെ മുഖം ..

ഇടിവെട്ടലിന്റെ നടുക്കത്തിൽ നിന്ന് നാദിയ ഉണർന്നത് പത്ത് മിനിറ്റുകൾ ക്ക് ശേഷം.. ആ പത്ത് മിനിറ്റ് മാത്രമാണു നാദിയാക്ക് അറിയേണ്ടത്..

പരസ്പ്പരം മതിമറന്ന് കെട്ടിപുണർന്ന് നിൽക്കുന്ന ആങ്ങളയേയും പെങ്ങളേയും കാണുന്ന നാദിയ ഞങ്ങളെയൊന്ന് തള്ളി എന്നിട്ട് ടെറസ്സിൽ നിന്ന് താഴെക്ക് ഓടി.. ഓടുന്നതിനിടയിൽ അവളൊന്ന് വീണു.. എന്നെ വിട്ട് മാറി സഫ്ന അവളുടെ അടുത്തേക്ക് ചെന്നു.. പക്ഷെ അവളേയും തട്ടിമാറ്റി നാദിയ താഴെക്ക് മുടന്തിയിറങ്ങിപോയി..

അപ്പോഴും, ഏതൊ സാങ്കൽപ്പിക ലോകത്തെന്നപോലെ.. ഇല്ലാത്ത ഒരു പെണ്ണിനേം കെട്ടിപിടിച്ച് നിന്ന് ഡാൻസ് കളിക്കുന്ന എന്റെ മുഖം ഞാൻ കണ്ടു…

ചങ്ക് വറ്റിയ നിലയിൽ നിന്ന ഞാൻ കഷ്ട്ടപെട്ട് നാവിലുണ്ടായ ഒരിറ്റ് ഉമിനീർ കുടിച്ചിറക്കി… നാദിയാടെ മുഖത്തേക്ക് നോക്കി..

“എന്നെ, കൊലാതിരിക്കാൻ പറ്റൊ!??”

ഞാൻ മൗനമായ് നാദിയാട് കണ്ണുകൊണ്ട് ചോദിച്ചു..!
ദയനീയമായി അവളെയൊന്ന് നോക്കി..

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.