അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

“ഉം.. അതെന്തുപറ്റി..പെട്ടന്ന്!?.”

“ഇക്കാക്ക് അവിടെ ചെന്നിട്ടെന്തൊ കാര്യങ്ങളുണ്ടെത്രെ”!..

” ഓഹ്.. ആവട്ടെ”!!.. അതല്ലെങ്കിലും അങ്ങെനെയാണല്ലൊ.. ഭാര്യവീട്ടിൽ രണ്ടൂസം നിക്കാൻ പറഞ്ഞാ ഏത് ഭർത്താക്കന്മാർക്കും തിരക്ക് കൂടും..’ ഞാനൊന്ന് ചിരിച്ചു..
“ആ അങ്ങെനെയാവട്ടെ”!..

വൈകീട്ട് സജ്നയും കെട്ട്യോനും ഇറങ്ങി..

അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു..

” ആ ഇക്കാ അജിന വിളിച്ചിരുന്നു.. ലാൻഡ് ഫോണിൽ..”! നാദിയാ പറഞ്ഞു..

“എന്താണു..”!?

” അവരിന്ന് അവന്റെ കുഞ്ഞുമ്മാടെ വീട്ടിൽ നിക്കാണെന്ന്.. നാളെയെ വരൂന്ന്.. ”

“ഉം..”

“മൂത്തളിയൻ വന്നില്ലെ ഇതുവരെ”!..

” ഇല്ല..”

“ടീ സഫ്നാ.. നിന്റെ കെട്ട്യോനോട് മര്യാതക്ക് ഞാൻ പറഞ്ഞതാ എന്റെ കൂടെ കൂടിക്കോളാൻ.. കേൾക്കണ്ടെ..”‘ ഇപ്പോ കണ്ടില്ലെ നെട്ടോട്ടം..”

“ആ.. അത് ഞാനും പറഞ്ഞു.. ഇക്കാക്ക..” സഫ്നയുടെ മറുപടി.

“ഒന്നും പറ്റീല്ലെങ്കിൽ അവനോട് നമ്മടെ ഏതെങ്കിലും ബസ്സിൽ കേറാൻ പറ..അതാവുമ്പൊ അളിയന്റെ ഒത്താശയിൽ എന്ന് പറയേണ്ടി വരില്ലല്ലൊ.. പണിയെടുത്തിട്ടല്ലെ..”

“ആളൊരു പ്രത്യോക ടൈപ്പാ.. ഇക്കാക്ക തന്നെ പറ..ഈ അലച്ചിലൊന്ന് മാറികിട്ടൂലൊ”..

” ഉം.. ഞാൻ പറഞ്ഞോളാം..”

പിറ്റേന്ന്, പ്രാഥമിക കാര്യങ്ങളും ചായകുടിയുമൊക്കെ കഴിഞ്ഞ് ഞാൻ ഉമ്മറത്തിരിക്കുന്നു..

“ഇക്കാ..”

“ആ..”

“ദേ.. സജ്ന വിളിക്കുന്നു..”

“ആ.. കൊണ്ടുവാ..”

ഞാൻ ഫോൺ വാങ്ങി..

“ആ മോളെ പറഞ്ഞൊ”!!

” ഇക്കാക്കാ.. എന്താ പരിപാടി..”?

“ഒന്നുല്ല്യാ .. വെറെതെയിരിക്ക്യാ”..

” എന്നാ ഇങ്ങോട്ടൊന്ന് ഇറങ്ങ്..”

“എന്താ വിശേഷം..”?

” വെറുതെ..”

“ആ.. നോക്കട്ടെ പറ്റിയാ ഉച്ചകഴിഞ്ഞ് വരാം.. അവനൊ”?

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.