അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

ഹാളിൽ സഫ്നയും നാദിയയും സജ്നയും ഇരിക്കുന്നുണ്ടായിരുന്നു..

ഞാൻ റൂമിൽ പോയി ഡ്രെസ്സ് മാറി സോഫയിൽ വന്നിരുന്നു..

“ഇക്കാക്കാ എവിടെ പോയതായിരുന്നു..?

” ഞാൻ ഒരു മരിപ്പ് കാണാൻ പോയതാ”..

“ആരായിരുന്നു..മരിച്ചത്”?

” നിങ്ങളറിയില്ല.. തൃശ്ശൂർ ഉള്ളതാ “!!

” എന്നാലും പറയ്.. ” സഫ്ന പിന്നേം പിന്നേം ചോദിച്ചുകൊണ്ടിരുന്നു..

“” മരക്കാർ ഹാജി”! നീയറിയൊ”?

“അറിയാലൊ”!.. അന്ന് ഇവിടെ വന്നയാളല്ലെ”??

ഒഹ്.. ശരിയാണല്ലൊ.. അയ്യാളിവിടെ വന്നിട്ട് ഇവർ കണ്ടിട്ടുണ്ടല്ലെ”.. ഞാൻ ഓർത്തു‌.

” എന്ത് പറ്റീതാ ഇക്കാക്കാ”..

“പ്രായമായി മരിച്ചതാ”
കൊലപാതകമാണെന്ന് ഞാൻ പറഞ്ഞില്ല.

“പ്രായമായിട്ടൊ”??..

” ആ.. അതെ”..!!

“മുപ്പത് മുപ്പത്തഞ്ച് ഒക്കെ ഒരു പ്രായമാണൊ ഇക്കാക്കാ.. “?

” മുപ്പത്തഞ്ചൊ..?.. നീയെന്തൊക്കെയാ സഫ്ന പറയണെ..

“പതെഴുപത് വയസ്സുള്ളയാൾ നിന്റെ കണ്ണിൽ മുപ്പത്തഞ്ച് കാരനാണല്ലെ”?.

” പിന്നെ,.. അന്ന് ഇവിടെ വന്നയാളാണു മരക്കാർ ഹാജിയെങ്കിൽ അയാൾക്ക് മുപ്പതൊ മുപ്പത്തഞ്ചൊ.. അതിൽ കൂടുതൽ പറയില്ല.. ഉറപ്പ്”!..

“അന്ന് വന്നയാൾ മരക്കാർ ഹാജിയാണെന്ന് തന്നെയാണൊ നിന്നോട് പറഞ്ഞത്”?..

” അതെ..”

“കൂടെ ആരെങ്കിലും ഉണ്ടായിരുന്നൊ”?..

“മൂന്നാലു പേർ വേറെയും ഉണ്ടായിരുന്നു..”

“കാണാൻ എങ്ങെനെ ?? വേഷമൊക്കെ”?..

” വെള്ള ജുബ്ബയും”!!..

“കൂടെ വന്നവരൊ”!.

” അവരു… സാധാരണ പാന്റും ഷർട്ടും.. പിന്നെ കൂടെ വന്നവരൊക്കെ ജിമ്മന്മാരാ.. നല്ല തടീം സൈസൊക്കെയായിട്ട്..”

“ഉം..” ഞാനൊന്ന് മൂളി..

“അന്ന് വന്നത് മരക്കാർ ഹാജിയല്ല.. അപ്പൊ പിന്നെ അതാരാ’?.. ഞാൻ മനസിലോർത്തു..

ആ.. എന്തെങ്കിലുമാകട്ടെ, നോക്കാം.. ഞാൻ മനസിൽ കരുതി..

അങ്ങനെയിരിക്കുമ്പോൾ സജ്ന..

“ആ ഇക്കാക്ക.. ഞങ്ങളിന്ന് പോയാലൊ!?..”

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.