അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

ഞാൻ ചോദിച്ചു..”ഇല്ലെടാാ.. അവരൊക്കെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പൊ വീട്ടിൽ പോന്നു..”

“പൊലീസ് ചോദിച്ചില്ലെ എന്ത് പറ്റിയെന്ന്”?

” ഉം.. ചോദിച്ചു.. ”

“എന്ത് പറഞ്ഞു..”?

” ഉസ്മാനെ വെട്ടാൻ പോയപ്പൊ ഉസ്മാൻ തിരിച്ച് പണി തന്നതാണെന്ന് പറയാൻ പറ്റൊ..ഹഹഹഹ..”‘അപ്പൊ പിടിച്ചകത്താക്കില്ലെ”!..
“ഹൊ.. ഒരു അഡാർ മൊതലാ മോനെ അവൻ.. ഞങ്ങൾ പന്ത്രണ്ട് പേരാ പോയത്.. അവൻ ഒറ്റക്ക്.. ഹാജ്യാരുടെ മാർക്കറ്റിന്റെ ബാക്കിലെ ഗോഡൗണിൽ.. പുറം തിരിഞ്ഞ് ഇരിക്കുന്ന അവന്റെ പിന്നിൽ നിന്ന് വെട്ടിയിട്ടും അവൻ എണീറ്റ് തിരിച്ച് അക്രമിച്ചു.. നേർക്ക് നേർ ഒന്നും ചെയ്യാൻ പറ്റില്ല മോനെ അവനെയൊന്നും..

” എന്നിട്ട്” ഞാൻ ചോദിച്ചു..

“എന്നിട്ടെന്താവാൻ.. ആദ്യമേ പുറത്ത് നല്ല വെട്ട് നാലെണ്ണം കിട്ടിയതുകൊണ്ട് അവനു അതിക പിടിച്ചു നിക്കാൻ പറ്റിയില്ല.. പിന്നെയങോട്ട് വെട്ടി കൂട്ടി അവിടെയിട്ട്.. അതന്നെ”!..

” ഉം.. ശരി.. ഞാൻ വിളിക്കാം നിന്നെ”..!!

ഞാൻ ഫോൺ വെച്ച് ഹാളിലേക്ക് കടന്നു..

“ഹാ.. അളിയന്മാരെ പറ.. എന്താ പരിപാടി..”

“കുപ്പി പൊട്ടിക്കൽ” മൂത്ത അളിയൻ..

“എന്നാ വാ അളിയൊ..” എന്റെ കൈപിടിച്ച് രണ്ടാമത്തെ അളിയൻ..

“എന്നാ ശരി അങ്ങെനെയാകട്ടെ..” രണ്ട്മൂന്ന് കുപ്പിയും ഗ്ലാസ്സും ഒക്കെയായി ടെരസ്സിലേക്ക്.. മൊത്തത്തിൽ മൂടികെട്ടിയ ഒരു കാലവസ്തയായതുകൊണ്ട് വെയിൽ തീരെയില്ല എന്നാൽ ചെറിയൊരു തണുത്ത കാറ്റുണ്ട്. ഞങ്ങളവിടെയിരുന്നു അടി തുടങ്ങി..

“നല്ല ടീമാ ടെച്ചിങ്സ് എടുക്കാതെങ്ങനെയാ” ഞാൻ പറഞ്ഞു..

മൂത്ത അളിയൻ;: ഞാൻ എടുത്തിട്ട് വരാം..
ഞാൻ അളിയന്റെ കൈയ്യിൽ പിടിച്ച്..

“ഹാ.. അളിയനവിടിരി.. ഞാൻ പോയി എടുത്തിട്ട് വരാം..” ഞാൻ താഴെക്ക് പോന്നു.. അടുക്കളയിൽ സജ്നയും സഫ്നയും നിക്കുന്നു.. ഞാൻ പെട്ടന്ന് അവരെ ശ്രദ്ധിക്കാതെ ഒരു പാത്രമെടുത്ത് കൂറച്ച് ചിക്കെനും കുറച്ച് ബീഫും എടുത്തിട്ട് പോരാൻ തുടങ്ങവെ..

“ഇക്കാക്കാ.. ഒന്ന് നിന്നെ, ഒരു കാര്യം പറയട്ടെ,!.” സഫ്ന യാണത് പറഞ്ഞത്..

“എന്തെടി..”

“ഞാനന്ന് പറഞ്ഞില്ലെ സജ്നാടെ വിഷയം..”

“എന്ന് എന്തുട്ട്”?

” ഹാ.. അവൾ ടെ കെട്ട്യോന്റെ സംശയങ്ങളും നിർബദ്ധങ്ങളുമൊക്കെ..”?

“ആ.. അത് നീ പറഞ്ഞില്ലല്ലൊ”.. പിന്നെ പറയാന്ന് പറഞ്ഞില്ലെ നീ.. അന്ന്.”!

” ആ അത് പറയാനാണു..”!

“ഇപ്പഴാ.‌?.

“ആന്ന്.. ”

“ഹെയ്.. നീയൊന്നു പോയെ.. സഫ്നാ.. മുകളിൽ അടി നടക്കുവാ.. പെട്ടന്ന് ചെന്നില്ലെങ്കിൽ നിന്റെ കെട്ട്യോൻ കുപ്പി പോലും ബാക്കിവെക്കില്ല…”

“കുപ്പി തീരുന്നെങ്കിൽ തീരട്ടെ.. ഇത് കേട്ടിട്ട് പോയാമതി..”

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.