അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

“ശ്ശൊ.. രാവിലെ തന്നെ നേരം വെളുക്കാണല്ലൊ പടച്ചൊനെ..” അളിയൻ പിറുപിറുത്തുകൊണ്ട് എണീറ്റ് ചുറ്റും നോക്കി.. ഒറ്റയൊരണ്ണത്തിനും ബോധമില്ല.

മൂത്ത അളിയൻ തപ്പിതടഞ്ഞെണീറ്റ് താഴെ അടുക്കളയിലെത്തി.. അപ്പൊ അവിടെ അപ്പുറത്തെ വീട്ടിലെ ചേച്ചിയെയാണു കണ്ടത്.. അപ്പൊ അളിയൻ..

“ഹൊ.. സോറി.. വീട് മാറിപ്പോയി.. ”
അളിയൻ തിരിച്ച് കോണിപടി കയറിതുടങ്ങി.. അപ്പൊ ഞാൻ താഴെന്ന്..

“അളിയൊ.. ഇതെങ്ങോട്ടാ.. “!..

” ങെ.. വീട് ഇത് തന്നെയാണല്ലൊ..”!! അളിയൻ വീണ്ടും താഴെക്കിറങ്ങി..

“എന്റെ പൊന്നളിയാാ നീയൊക്കെ കൂടി എന്നെ നാറ്റിക്കൊ!..”

“അല്ലളിയാ….

” ആ മതി മതി.. പോ.. പോയി കുളിച്ചിട്ട് വാ..”

അതങ്ങനെയായി.. പെണ്ണും ചെക്കനും ഒരു വീട്ടിൽ തന്നെ എന്നതൊഴിച്ചാൽ മറ്റെല്ലാം കൊണ്ടും ആടിപൊളി കല്ല്യാണവീട്..

കല്ല്യാണവും അതിന്റെ ചടങ്ങുകളും മുറപോലെ ചെയ്ത്.. തീർത്തു..

പിറ്റേന്ന്,
എട്ടരോയോടെ നാദിയ വന്ന് എന്നെ വിളിച്ച് ചായതന്നു.. ഞാൻ ബാത്രൂമിൽ പോയി.. ഫ്രെഷായി.. ഹാളിലേക്കിറങ്ങി.. അളിയന്മാരും പെങ്ങന്മാരും ഒക്കെ നാളെ കഴിഞ്ഞെ പോകൂ.. അവരവിടെ ഇരിക്കുന്നുണ്ടായിരുന്നു.. ഞാനങ്ങോട്ട് ചെന്ന് അവരോടൊപ്പം കൂടി.. ഓരൊന്നൊക്കെ പറഞ്ഞ് അങ്ങെനെയിരുന്നു..

“ഇക്കാ”.. ദേ.. ഫോൺ ബെല്ലടിക്കുണു.. റൂമിൽ നിന്ന് നാദിയ വിളിച്ച് എന്നോട്.

” ഞാനിപ്പൊ വരളിയന്മാരെ, എന്നിട്ട് ആലോചിക്കാം ബാക്കി”! എന്ന് പറഞ്ഞ് ഞാൻ എണീറ്റ് റൂമിൽ പോയി ഫോണെടുത്തു.. “ജോർജ്ജ്”
ഞാൻ തിരിച്ച് വിളിച്ചു..

“ആ ജോർജ്ജെ”!..

‘ടാ ഹാജ്യാരുടെ വീട്ടിൽ നടക്കുന്നത് വല്ലൊ നീയറിയുന്നുണ്ടൊ”?!..

” എന്താടാ”?! ഞാൻ ചോദിച്ചു..

അവൻ പറഞ്ഞു തുടങ്ങി,

നീ പോയ സ്ഥാനത്തേക്ക് ഹാജ്യാർക്ക് കിട്ടിയ മുത്തല്ലായിരുന്നൊ ഉസ്മാൻ.. അവന്റെ വീഴ്ച്ച ഹാജ്യാരുടെ ഒരു സൈഡ് തളർത്തിയപോലെ.. മാത്രമല്ല..
വീട്ടിലും ഗോഡൗണുകളിലും ഒക്കെ പോലീസിന്റെയും എൻഫോഴ്സ്മെന്റും വക തിരച്ചിലും പൂട്ടിക്കലും കണ്ടുകെട്ടലും കേസും ഒക്കെയായി നല്ലപുകിലാാ”..

“ഉം..” ഞാനൊന്ന് മൂളി..

“ഇനിയെന്തിനാ അയാളെ കൊല്ലണെ.. ഇപ്പൊ തന്നെ ആളു ചത്തു…'”

“ഉം.. വരട്ടെ.. നോക്കാം..”

“അല്ലടാ അന്ന് ഹോസ്പിറ്റലിൽ ആയവരൊക്കെ വന്നൊ”.. ” കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ”?..

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.