അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

“ഇക്കാ വാ എണീക്ക്.. പോവ്വാം..”

“കുറച്ച് കഴിഞ്ഞ് പോവാടി.. ചക്കരെ.. ഞാൻ കുറച്ച് നേരം കൂടി നിന്റടുത്ത് ഇരിക്കട്ടെ..”

“നേരമെത്രയായെന്നറിയൊ”..

” അതെത്രയെങ്കിലുമാകട്ടെ..എന്റെ വീട്ടിൽ എന്റെ പ്രിയപെട്ടവളോടപ്പം ഇരിക്കുന്നതിനു ഞാനാരെ യാ പേടിക്കേണ്ടത്…’?
“അല്ലെങ്കിലും സാദിഖിനു ആരെയും പേടിയില്ല്യാാ..”

അവളെന്നെ പിടിച്ച് പൊക്കി.. എണീപ്പിച്ചു.. തോളിൽ കൂടി കയ്യിട്ട് ഞങൾ താഴെക്കിറങ്ങി..

നേരെ എന്റെ റൂമിലേക്ക്..

എന്നെ കട്ടിലിൽ കിടത്തി.. കയ്യിലെ മുറിവ് മരുന്നൊക്കെ തേച്ച് വെച്ച് കെട്ടി.. പോകാൻ നേരം ഞാനവളെ കയ്യിൽ പിടിച്ചു.. വിളിച്ചു..

“നാദിയാ.. എന്നെയിട്ടേച്ച് പോവാല്ലെ..”!!..

അവളൊന്ന് ചിരിച്ച് കൈവിടുവിക്കാൻ ശ്രമിച്ചു.. ഞാൻ കൂടുതൽ ബലമായി പിടിച്ചു.. അവൾ ബലമായി വിടുവിച്ചു.. പോകാനായി വാതിൽക്കൽ എത്തി..
എന്റെ കണ്ണുകൾ പാതിയടഞ്ഞ നിലയിലായിരുന്നു അപ്പോഴും.. ഞാൻ ചെരിഞ്ഞ് കിടന്ന് കൈ കൊണ്ട് പരതി നാദിയാനെ വിളിച്ചുകൊണ്ടിരുന്നു.. ഇതെല്ലാം കണ്ട് വാതിൽ പടിയിൽ നിൽക്കുന്നു.. നാദിയാ.

പെട്ടന്ന് എന്റെ ഉള്ളിൽ നിന്ന് നാദിയാ എന്നൊരു വിളി ഉറക്കെയായിപോയി..

അത് കേട്ട് പെട്ടന്ന് എന്റെയടുത്തേക്ക് വന്ന് എന്റെ വാ പൊത്തികൊണ്ട്..
” ഇക്കാ പതുക്കെ..”

“നാദിയാാ”..

” ഉം..”

“നീ.. നീ.. പോയൊ..!?

” ഇല്ല..”

“പോവ്വൊ”?..

” പോണൊ..”?

“വേണ്ടാ..”!!

” എന്നാ പോണില്ല്യാാ”!!..

“ഇന്ന് ഇവടെ കെടക്കൊ..”!..

” യ്യൊ അത് പറ്റില്ല..”..

“പറ്റില്ലെങ്കിൽ നീ പൊക്കൊ..” “എനിക്കാരും വേണ്ടാാ.. നീ പൊക്കൊ”!..

” ഞാൻ വീണ്ടും മലർന്ന് കിടന്നു.. ഓരൊന്നൊക്കെ അപ്പോഴും പറയുന്നുണ്ടായിരുന്നു.. അവളെണീറ്റ് വാതിലിനടുത്തേക്ക് നടന്നു..

പതുക്കെ ഉള്ളിൽ നിന്ന് വാതിലടച്ച് കുറ്റിയിട്ടു..

എന്റെയടുത്ത് വന്ന് കിടന്നു..

എന്റെ നെഞ്ചിൽ തലവെച്ച് എന്റെ മുഖത്തേക്ക് നോക്കി അവൾ കിടന്നു.. ഞാൻ ആപ്പോഴും എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരുന്നു.. എന്നെ കെട്ടിപിടിച്ചുകൊണ്ട് അവൾ എപ്പഴൊ ഉറങ്ങി..

പിറ്റേന്ന് രാവിലെ, മൊബൈൽ ബെല്ലടിക്കുന്നത് കേട്ടാാണു ഞാൻ എണീറ്റത്..

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.