അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

“ശ്ശെ.. കോപ്പ്.. മറന്നല്ലൊ!..”

” എന്താ ഇക്കാ..”

“ശ്ശെ മൈരു മറന്നു.. രണ്ടണ്ണം കൂടി അടിക്കട്ടെ..” ഞാനിരുന്നു..

“എന്തായിക്കാ മറന്നത്”?..

” ഹേയ്.. നല്ലൊരു ഡൈലോഗ് വന്നതായിരുന്നു.. പെട്ടന്ന് ഞാനത് മറന്നു..”

“ആ.. അത്രെയൊള്ളൊ..”.. അവളൊന്ന് ചിരിച്ചു…

” ഉം..”
ഞാനൊരു രണ്ടണ്ണകൂടി പെട്ടന്ന് തന്നെ ഒഴിച്ചടിച്ചു.. എന്നിട്ട് അവളോട്..

“ടീ നാദിയാ.. ”

“ഉം..”

“നിനക്ക് എന്നോട് തോന്നുന്ന വികാരം എന്താണു?”

“വികാരം ന്ന് പറഞ്ഞാ?”

“ആദ്യം കണ്ടപ്പൊ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. പിന്നെ പിന്നെ, നല്ലൊരു സുഹൃത്ത്, ഒരു ജ്യേഷ്ട്ടൻ അങ്ങെനെയൊക്കെ, പിന്നീടത് മാറി ഇക്ക കൂടെയുള്ളപ്പൊ ഒരു പ്രത്യേക സുരക്ഷിതത്വം ഫീൽ ചെയ്യുമായിരുന്നു.. പിന്നീട്..”

“പിന്നീട്”?..

” പിന്നീടൊന്നുല്ല്യാാ”..

“ഒന്നൂല്ല്യേ…?”

“ഇപ്പൊ എന്താ തോന്നുന്നത്”?

” കള്ളുകുടിയൻ…” ഹഹ.. അവളൊന്ന് ചിരിച്ചു..

“ചെറുത് ഒരെണ്ണം അടിച്ചാലൊ!?.

” പൊക്കൊവിടുന്ന്..!!

“എന്നാ പോവാം..”

“എങ്ക്ട്..”

“റൂമിലേക്ക്”!

” എന്തിനു”?..

“ഓഹ്.. പിന്നെ ഒന്നുമറിയാത്തപോലെ..”

“ഇക്കാക്ക് ഇതന്ന്യാ ചിന്ത..”

” നിന്നെ കണ്ടാാ കടിച്ച് തിന്നാൻ തോന്നും…”

“അരകുപ്പിയായി.. അതിന്റെയാ..”

“അല്ലെടി.. ”
ഞാനവളുടെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു..

“നീയെനിക്ക് കിട്ടിയ പുണ്യമാണു.. എന്നെ വിട്ട് ഒരിക്കലും നീ പോവരുത് …
അങ്ങനെ പോയാ സാദിഖ് പിന്നെ ഉണ്ടാവില്ല്യാാ”!!
എന്റെ കണ്ണ് നിറഞ്ഞു..

അവളെന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.. എന്നിട്ട് എന്റെ തല പിടിച്ച് അവളുടെ ഷോൾഡറിൽ വെച്ചു..

” എന്റെ ഇക്കാനെ വിട്ട് ഞാനൊരിക്കലും എവിടെയും പോവില്ല..”

ഏതാണ്ട് ഇന്നലെത്തെ ഫിറ്റിലേക്ക് ഞാൻ എത്തി.. നാക്കും കാലും കുഴഞ്ഞു തുടങ്ങി.. അവളുടെ തോളിൽ മുഖം ചേർത്ത് ഞാനങ്ങനെ ഇരുന്നു..

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.