അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

” ഉമ്മാ ..”

“ഉം.”

“എങ്ങെനെയുണ്ട് ഇപ്പൊ”?..
ക്ഷീണം മാറിയൊ?’

” എന്തായാലും സഭവിക്കാനുള്ളൊതെക്കെ സംഭവിച്ചു..”
“ഇനിയത് മറക്കാം നമുക്ക്..” “നാദിയ ഇതൊന്നുമറിയണ്ട.. അവൾക്കത് താങ്ങാൻ പറ്റില്ല..”!!

ഞാനിതൊക്കെ പറയുമ്പോഴും ഉമ്മാടെ കണ്ണിൽ നിന്ന് ഒഴുകുവാർന്നു..
ഞാൻ തുടർന്നു..

” മുഖത്തെ പാടുകളും മറ്റും , ഒന്ന് വീണതാണെന്ന് പറഞ്ഞാമതി.. ഞാൻ പറഞ്ഞോളാം.. അത് വേണ്ടവിധത്തിൽ..”

“നേരം വൈകണ്ട പോയാലൊ”!..

” ഉം..” ഒരു മൂളൽ മാത്രം.

“ആ കണ്ണൊക്കെ തുടക്ക്..”!!

ഞാൻ വണ്ടിയെടുത്തു..
തിരികെ പോന്നു..

വീട്ടിലെത്തി..

കണ്ടപാടെ നാദിയ കരഞ്ഞുകൊണ്ട് ഉമ്മാനെ കെട്ടിപിടിച്ചു..

” ഉമ്മാ എന്തുപറ്റിയുമ്മാ..”

“ഹെയ്.. ഒന്നൂല്ല്യാടി.. ഉമ്മയൊന്ന് വീണു.. ചെളിയിൽ വീണതുകൊണ്ട് ഡ്രെസ്സൊക്കെ മാറ്റേണ്ടി വന്നു.. അപ്പൊ പള്ളിക്കടുത്തുള്ള ഒരു വീട്ടിൽ കയറി മാറി.. അവിടെ യുണ്ടായിരുന്നു.. ഞാൻ ചെല്ലുമ്പൊ.. പിന്നെ കാലിനൊരു വേദന പറഞ്ഞിരുന്നു.. അപ്പൊ ഹോസ്പിറ്റലിലും പോയി.. അതാ നേരം ഇത്രയായത്.. ” ഞാൻ പറഞ്ഞു..

മുടന്തി മുടന്തി ഉമ്മ അകത്തേക്ക് കയറി.. ഞാൻ പുറത്ത് തന്നെ നിന്ന് ഫോണെടുത്ത് ജോർജ്ജിനെ വിളിച്ചു..
അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ ഞാൻ പറഞ്ഞു.. എന്നിട്ട്_

“ജോർജ്ജെ, ഇത് ഇങ്ങെനെ വിട്ടാപറ്റില്ല..നമുക്കൊന്നിറങ്ങണം.. പഴേപോലെ.. വേട്ടക്ക്..,:””

“ഞാനും എന്റെ പിള്ളാരും റെഡി.. നീ പറഞ്ഞൊ എപ്പൊ..? എങ്ങെനെ??. എവിടെ..?..”

“ഹാജ്യാർ ഇനി വേണ്ട ജോർജ്ജെ”……..
മരക്കാർ ഹാജിയെന്ന വൻ മരത്തിനെ വേരോടെ പിഴുതെറിയണം..”

“ആദ്യം അവനെ മാനസീകമായി തളർത്തണം എന്നിട്ട് മതി.. അവന്റെ കഴുത്തിൽ കത്തികേറ്റുന്നത്…

” അതെങ്ങെനെ!?” ജോർജ്ജിന്റെ സംശയം..

“ഞാൻ പറയാം..”
“നീ നാളെ പിള്ളാരേം കൂട്ടി.. ഒരു പണി ചെയ്യണം.
നാളെ വിട്ട് പോവരുത്..

” ആ പറഞ്ഞൊ!!..

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.