? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

നമ്മുടെ കൂട്ടത്തിലും കാണും നിറത്തിന്റെ പേരിൽ കളിയാക്കുന്ന, അവഗണിക്കപ്പെടുന്ന, ഒറ്റപ്പെട്ട് പോകുന്ന ഒരു കറുമ്പി., അവൾക്കായി…..!

 

   ?????’? ???? ❤️

 

 

?

 

“ഏയ്‌ കറുമ്പി നിക്ക്….”

 

അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. അത് പോലെ ഞാൻ വിളിക്കുമ്പോ മാത്രേ ആ മുഖത്ത് എന്തെന്നില്ലാത്ത നാണം കാണാറുമുള്ളൂ.

 

“മ്മ് എന്തേ….?”

 

ഒരു പുരികം മാത്രം മേലോട്ട് ഉയർത്തി ഇളിയിൽ കൈയും കൊടുത്ത് അവൾ തിരക്കി.

 

“ഇന്നേലുമൊന്ന് എന്നോട് പറഞ്ഞൂടെ കറുമ്പി നിനക്ക്….?”

 

“എന്ത് പറയണോന്നാ….?”

 

ചൊടികളിൽ എനിക്കായി മാത്രം വിരിഞ്ഞ പുഞ്ചിരിയെ ഞാൻ കാണാണ്ടിരിക്കാൻ വിരലുകളാൽ അവൾ മറച്ചു., എങ്കിലും കണ്ടേണ്ട കണ്ണുകൾ അതെപ്പോഴേ കണ്ടിരുന്നു…!

 

“എന്നെ ഇഷ്ട്ടാന്ന്…!”

 

“അയ്യട ഇഷ്ടപ്പെടാൻ പറ്റിയൊരു ആള് വന്നേക്കുന്നു. ഒന്ന് പോയെ, മേട പിരിയും മുന്നേ പോയി മീനും മറ്റും വാങ്ങാനുള്ളതാ.”

 

“എനിക്കറിയാ ന്റെ കറുമ്പിക്ക് ഞാനന്നാ ജീവനാന്ന്….!”

 

“ആണോ….?”

 

എന്നെ കൊല്ലാറുള്ള ചിരിയും തൂകി, മുന്നോട്ട് കിടന്ന മുടിയെ പിന്നോക്കം ഇട്ടവൾ നടന്നൂ. പിന്നാലെ തന്നെ ഞാനും.!

 

“രണ്ടൂസം കഴിഞ്ഞാ കാവിലേ ഉത്സവാ. നീ വരില്ലേ…?”

 

ധൃതി കൂട്ടി നടക്കുന്നതിനൊപ്പം അവൾ വിളിച്ച് ചോദിച്ചു.

 

“ഞാനില്ല കറുമ്പി, കഴിഞ്ഞ വർഷം അതെനിക്ക് ഒരിക്കലും മറക്കാൻ ഒക്കില്ല. രമേശൻ പറഞ്ഞത് ഓരോന്നും ന്റെ മനസ്സില് ഇപ്പോഴും കിടന്ന് പുകയുന്നുണ്ട്. എന്തെക്കെയായലും ഞാനും അന്യ ജാതിയല്ലേ….?”

 

“ഈ ജാതിയും മതവുമൊക്കെ നമ്മള് മനുഷ്യന്മാര് തന്നല്ലേ ഉണ്ടാക്കിയെ.! ദൈവങ്ങൾക്ക് എന്ത് ജാതി എന്ത് മതം…?”

 

നടത്തം നിർത്തി പിന്തിരിഞ്ഞ് നോക്കിയവൾ പറഞ്ഞു. അതിന് വെറുതെ ചിരിച്ച് കാട്ടി ഞാൻ വീണ്ടും അവൾക്കൊപ്പം നടത്തം തുടർന്നു.

 

“ഉപ്പുപ്പാക്ക് ഇപ്പോ എങ്ങനുണ്ട്….?”

 

“പഴെയത് പോലൊക്കെ തന്നാ. ചുമയും ശ്വാസമുട്ടലും എല്ലാമുണ്ട്. എത്ര ഹോസ്പിറ്റലിൽ കാണിച്ചതാ, ഒരു മാറ്റവും കാണണില്ല…!”

 

“ഏയ്‌ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ലാ, എല്ലാം ശെരിയാവും..!”

 

“എന്റെ ഏറ്റവും വല്യ വിഷമം എന്തന്നാൽ ഉപ്പുപ്പാക്ക് ഒരേ ആഗ്രഹം, ഞാനൊന്ന് നിക്കാഹ് കഴിച്ച് കാണണോന്ന്., പക്ഷെങ്കി അത് മാത്രം നടക്കാണില്ല. പാവം എന്റുപ്പുപ്പാ…!”

 

ഉളിക്കണ്ണൽ അവളെ പാളി നോക്കി ഞാൻ പറഞ്ഞു.

 

“അതെന്താ നടക്കാത്തേ…? കവലയില് തുണി കടയൊക്കെ ഉള്ള റംഷിദ് മാമന്റെ മോൾക്ക് നിന്നോട് ഒരു കണ്ണ് ഉള്ളത്, എനിക്കും നിനക്കും അറിയാം. കാണാനാണെലോ നല്ല മൊഞ്ചത്തി കുട്ടി. അവളേം കെട്ടി ഉപ്പുപ്പന്റെ ആഗ്രഹം അങ്ങ് നടത്തി കൊടുത്താലെന്താ….?”

 

കുസൃതി ചിരി ചുണ്ടിൽ ഒളിപ്പിച്ച് വച്ചവൾ മേടയിലേക്ക് കയറുമ്പോ ഒരു മങ്ങിയ ചിരിയോടെ ഞാനും അവളോടൊപ്പം ചെന്നു.

 

“ഓഹ്, നമ്മക്കാ മൊഞ്ചത്തിയെ ഒന്നും വേണ്ടായേ. പണ്ട് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴേ ഉള്ളിൽ കേറി കൂടിയ ഒരുത്തിയുണ്ട്. നമ്മളവളെയും നിക്കാഹ് കഴിച്ച് കുടുംബവും കുട്ടിയോളുമൊക്കെ ആയി സന്തോഷത്തോടെ അങ്ങ് ജീവിക്കും.”

 

അവളുടെ കൈയിൽ കൈ കോർത്ത് ഞാനത് പറയുമ്പോ, ഉണ്ടക്കണ്ണും പെരുക്കി വച്ച് ചുറ്റിനും കണ്ണോടിച്ച് അവളെന്റെ കൈ കുടഞ്ഞെറിഞ്ഞു.

 

“കറുമ്പി….”

 

വിളി കെട്ടേലും കേട്ടില്ലാ എന്ന് നടിച്ചവൾ മീനിന്റെ വില തിരക്കാനും വാങ്ങാനും തുടങ്ങി.

 

“ഓയ് കറുമ്പി….”

 

“എന്താടാ മരംകേറി…?”

 

ഒരു പങ്ക് നത്തോലി വില പറഞ്ഞ് വാങ്ങി, കൈയിലിരുന്ന നിറപറയുടെ സഞ്ചിലേക്ക് ഇട്ടുകൊണ്ട് അവളെന്നെ നോക്കി.

 

“ഞാൻ നിന്നെ നിക്കാഹ് കഴിക്കുന്നതിൽ എന്താ നിന്റെ അഭിപ്രായം…?”

 

അവളിൽ നിന്നുമാ സഞ്ചി അനുവാദം പോലും വാങ്ങാതെ എന്റെ കൈപ്പിടിയിൽ ആക്കുന്നതിനൊപ്പം ഞാൻ ചോദിച്ചു.

 

“പിന്നെ നല്ല അഭിപ്രായം. ഒന്ന് പോ ചെറുക്കാ.”

 

“മ്മ് നിന്റെ സമ്മതം കിട്ടും വരെ ഞാൻ കാത്തിരുന്നോളം.”

 

“അഹ് കാത്തിരിക്കത്തേയുള്ളൂ….!”

 

മുന്നേ നടന്നവൾ മൂന്നും നാലും പങ്ക് മീൻ വാങ്ങി സഞ്ചി നിറച്ചിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ നടക്കുമ്പോ എനിക്കുമവൾക്കും മൗനം മാത്രമായിരുന്നു. എങ്കിലുമാ മൗനത്തോട് പോലും എനിക്ക് അളവില്ലാത്ത പ്രണയമായിരുന്നു. പടിഞ്ഞാറെ വയൽ താണ്ടി വേണം വീട്ടിലേക്ക് പോകാൻ. പട്ടി ശല്യം കൂടി വരുവാണ്, അതിനാൽ തന്നെ അത്യാവശ്യം കനമുള്ളൊരു കല്ലും കൊണ്ടാണ് അവൾ നടക്കണേ. പേടിയുണ്ടേൽ പോലും പിന്നിൽ നിഴലായി ഞാനുണ്ടല്ലോ എന്ന ധൈര്യമാണ് എന്റെ കറുമ്പിക്ക്.

 

“ടാ ചെക്കാ ഒരുപാട് മാങ്ങ നിപ്പുണ്ട്. നാലഞ്ചണ്ണം പൊട്ടിച്ച് ഇട്ടാൽ, കൂട്ടാനിലും ഇടാം കടുമാങ്ങ അച്ചാറും ഇടാം…!”

 

ഗീത ടീച്ചറുടെ വല്യ പുരയിടത്തിൽ നിൽക്കുന്ന താളിമാവിൽ ചൂണ്ടി അവളത് പറയുമ്പോ, ഒരുപാട് നേരത്തെ മൗനത്തിന് ശേഷം എന്റെ പെണ്ണ് പറഞ്ഞ ആഗ്രഹം., അത് നടത്തി കൊടുക്കുമ്പോ എനിക്ക് കിട്ടുന്ന സന്തോഷം. മീൻ സഞ്ചി അവളേൽ ഏൽപ്പിച്ച് ഞാൻ മാവിലേക്ക് വലിഞ്ഞ് കേറി.

 

“ആരോ അറിഞ്ഞിട്ട പേരാ നിനക്ക്, മരംകേറിന്ന്….!”

 

വാ പൊത്തി ചിരിക്കുന്ന അവളെ കണ്ണ് വെട്ടാതെ ഞാൻ നോക്കി നിന്നുപ്പോയി. ഐശ്വര്യമാണ്, ഏത് വേദനയെയും ഇല്ലാതാക്കുന്ന ഒരുതരം മായയാണ് അവളുടെ പുഞ്ചിരി.

 

“അതേ എന്നേം വായി നോക്കി കൊണ്ട് നിക്കാതെ പൊട്ടിച്ച് ഇട് വേഗം….!”

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply to Midhun Cancel reply

Your email address will not be published. Required fields are marked *