? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 100

“അവനെ ഓർത്താണോ വരാത്തേ…? ദേ നോക്ക്, ഞാനല്ലേ നിന്നെ വിളിച്ചേ…? നീ വരണം പറയുന്നോര് എന്താച്ചാ പറഞ്ഞോട്ടെ, അതൊന്നും കേക്കാൻ പോണ്ട. എന്റെ കൂടെ തന്നെ നിന്നാ മതി. ഒരുപാട് നേരം പറമ്പക്കെ ചുറ്റി കണ്ട്, ചായയും ഐസുമൊക്കെ കുടിച്ച് ചാന്തും വളയും പൊട്ടുമൊക്കെ വാങ്ങി ഇരുട്ടി കഴിഞ്ഞ് തിരിച്ച് വരാം…!”

 

അതൊക്കെ പറയുമ്പോ അവളുടെ മുഖത്ത് മിന്നി മാഞ്ഞ സന്തോഷം, അതങ്ങനെ തന്നെ കാണാനായിരുന്നു എനിക്കും ആഗ്രഹം.

 

“ഞാൻ വരാം കറുമ്പി…!”

 

“ഇതാണ് എന്റെ മൊഞ്ചൻ….!”

 

എന്റെ മൂക്ക് പിടിച്ച് വലിച്ചവൾ എന്റെ കൈകളിൽ കൈ കോർത്തു.

 

“വാ കുന്നിന്റെ മേലെ പൂവാം…!”

 

കോർത്ത കൈവിരലുകൾ പിൻവലിക്കാതെ തന്നെ എഴുന്നേറ്റവൾ എന്നേം കൂട്ടി നടന്നൂ. ആദ്യമായാ ഇങ്ങനെ കൈകോർത്ത് ഈ വയലോരം നടക്കുന്നത്. ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. കൈയിലിരുന്ന മഞ്ചാടി മണികൾ ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇട്ട്, ഞാൻ അവളുടെ പൂവിനെ പോൽ മൃതുലതയേറിയ കൈ വിരലുകൾ തലോടി.

 

“കറുമ്പി ഒരു കാര്യാറിയോ…? ഞാനിപ്പോ മരിക്കാതെ തന്നെ സ്വർഗ്ഗത്തിലാ ഉള്ളേ. എന്റെ മാലാഖയോടൊപ്പം. എന്തോരം സന്തോഷാന്നറിയോ എനിക്ക്. അയ്യോ അലറിക്കൂവാൻ തോന്നുന്നു…!”

 

ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി.

 

“അഹ് ഇത് ഭ്രാന്ത് തന്നാ…!”

 

ചിരി നിർത്താതെ അവൾ പറഞ്ഞു.

 

“അതേ ഭ്രാന്ത് തന്നാ, നീയെന്ന ഭ്രാന്ത്…! അവസാന ശ്വാസം നിന്നിലലിഞ്ഞ് ചേരാൻ കൊതിക്കുന്ന ഭ്രാന്ത്…! ഈ ഭ്രാന്തിന്റെ തുടക്കവും ഒടുക്കവും നീ തന്നെയാന്റെ പെണ്ണേ…!”

 

“ഇതെന്തൊക്കെ മരംകേറി നീയി പറേണെ..?”

 

“അതൊന്നും ന്റെ പെണ്ണിന് മനസ്സിലാക്കാനുള്ള ബുദ്ധി ആയിട്ടില്ല. ഇപ്പൊ നടക്കങ്ങോട്ട്…!”

 

മുഖം വക്രിച്ച് ഇടം വലമാട്ടി അവൾ എന്നോട് പിണക്കം കാട്ടുമ്പോഴും കൈവിരലുകളുടെ പിടുത്തം കുറേക്കൂടെ മുറുകിയിരുന്നു. ഒരിക്കലും വിട്ട് പോകില്ല എന്ന പോലെ.

 

“എന്ത് സുന്ദരാല്ലേ ഈ ഗ്രാമവും ഇവിടുള്ള സ്ഥലങ്ങളും…?”

 

കുന്നിൻ മുകളിലെ പറപ്പുറത്ത് ചേർന്നിരിക്കുമ്പോ എന്റെ തോളിൽ തല ചേർത്തവൾ ഉതിച്ചുയർന്ന് നിക്കണ സൂര്യനെയും, തീറ്റ തേടി പായുന്ന പക്ഷികളെയും നോക്കി കാതരമായി മൊഴിഞ്ഞു. പക്ഷെ അതൊന്നമായിരുന്നില്ല എനിക്ക് സുന്ദരമായി തോന്നിയത്, മറ്റുള്ളവർ വെറുതെ നേരം പോവാൻ കളിയാക്കുന്ന, കുത്തുവാക്കുകളാൽ വേദനിപ്പിക്കുന്ന ഒരുത്തി ഉണ്ടല്ലോ, എന്റെ പ്രാണനായവൾ., അവളോളം സുന്ദരമായി ദൈവമീ ഭൂമിയിൽ മറ്റൊന്നും തന്നെ സൃഷ്ടിച്ചിട്ടില്ല…!

 

“എന്താ ഒന്നും മിണ്ടാത്തേ…?”

 

“ഞാൻ ആലോചിക്കുവായിരുന്നു…!”

 

“ഇത്രക്ക് ആലോചിക്കാൻ എന്താ…?”

 

“നിന്നോളം മനോഹരമായി എന്തുണ്ട് പെണ്ണേ ഈ ഭൂമിയിൽ…?”

 

“നീയീടയായി ന്നേ വല്ലാണ്ട് കളിയാക്കുവാട്ടോ…!”

 

നാണം തെളിഞ്ഞിരുന്നു എങ്കിലും അത് മറച്ച് വച്ചവൾ ശുണ്ഠി കാണിച്ചു.

 

“ഞാൻ കളിയാക്കിയതൊന്നും അല്ലേടി. സത്യം പറഞ്ഞതാ.”

 

“ഓഹ് സത്യം പറഞ്ഞ് സത്യം പറഞ്ഞ് നീ എന്നെയങ്ങ് മാനത്തോളം പൊക്കി നിർത്തുവാ…!”

 

തോളിൽ നിന്നടർന്ന് മാറി മുഖം വീർപ്പിച്ച് അവൾ പറയുമ്പോ ആ മുഖഭാവം കണ്ട് വന്ന ചിരിയെ ഞാൻ ഒളിപ്പിച്ചു.

 

“നീ എന്ത് സുന്ദരിയാ പൊന്നൂ…?”

 

“പൊന്നുവോ അതാരാടാ ദുഷ്ട്ടാ…?”

 

“അതും നീ തന്നെയാ., എന്റെ പൊന്നുവും വാവയും മൊഞ്ചത്തിയും കറുമ്പിയും എല്ലാം നീ തന്നെയാ. പടച്ചോൻ എനിക്കായി തന്ന ഈ സുന്ദരിയെ ഞാനെന്തും വിളിക്കും…!”

 

അവളുടെ വട്ടമുഖം കൈകളിൽ കോരിയെടുത്ത് ഞാനാ കണ്ണുകളിൽ നോക്കി പറയുമ്പോ, എന്റെ നോട്ടം നേരിടാൻ പോലും കഴിയാതെ അവൾ കണ്ണുകൾ ഇറുകെ പൂട്ടിയിരുന്നു.

 

“മോനെ എന്താ നിന്റെ ഉദ്ദേശം…?”

 

കണ്ണുകൾ തുറക്കാതെ തന്നെ അവളത് ചോദിക്കുമ്പോ യന്ത്രികമായോ അല്ലാതയോ ആ ഒറ്റ പുരികം മാത്രം ഉയർന്നത് എനിക്ക് കൗതുകമായ കാഴ്ചയായിരുന്നു.

 

“അങ്ങനെയുള്ള ഒരു ദുരുദ്ദേശവും ഇല്ലെന്റെ കറുമ്പിയെ…!”

 

“എങ്ങനെയുള്ള…?”

 

ഇത്തവണ കണ്ണുകളാൽ കൊല്ലതെ കൊല്ലുന്നൊരു നോട്ടത്തോടെ അവൾ ചോദിച്ചു.

 

“ഒന്ന് പോ പെണ്ണേ…!”

 

നിറപുഞ്ചിരി തെളിഞ്ഞ ചൊടികളോടെ അവൾ വീണ്ടും എന്റെ തോളിലേക്ക് തന്നെ ചാഞ്ഞു.

 

“ഇന്നലെ പോയിട്ട് കരഞ്ഞോന്നും ഇല്ലല്ലോ നീ…?”

 

“എന്തിന്…?”

 

അതേയിരുപ്പിൽ അവൾ ചോദിക്കുമ്പോ ഞാനും മനസ്സിലാകാതെ തിരക്കി.

 

“അല്ലാ, ഇന്നലെ ആ മുഖമൊന്ന് കാണണോയിരുന്നു ഇപ്പൊ പെയ്യാൻ നിക്കുന്ന ആകാശം പോലായിരുന്നു., അത് കൊണ്ട് ചോയ്ച്ചതാ…!”

 

“ശെരിയാ കറുമ്പി സങ്കടം ഉണ്ടായിരുന്നൂ, പക്ഷെങ്കി കരഞ്ഞൊന്നൂല്ലാ. എനിക്കറിയില്ല ടി, നീ അരികിലുള്ളപ്പോൾ എന്റെ ഹൃദയം പ്രണയത്താൽ നിറയുകയും നീ ഒരുവേള അകലുമ്പോ ന്റെ ശ്വാസം തന്നെ നിലക്കുന്ന പോലേയുമാ…!”

 

“അച്ചോടാ…!”

 

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *