? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

തിരിഞ്ഞെന്റെ അധരങ്ങളിൽ മുത്തിയവൾ ഒരുവേള എന്നെ തന്നെ കണ്ണ് തെറ്റാതെ നോക്കി കിടന്നു. എന്തിനോ വേണ്ടി കൊതിച്ചിരുന്നു അവളുടെ ആ വിറകൊള്ളുന്ന അധരങ്ങൾ. മേൽചുണ്ടിലേയും കീഴ്ചുണ്ടിലേയും തേൻ മാറി മാറി ഞാൻ നുകരുമ്പോ, അവളെന്റെ കഴുത്തും തോളും നഖത്താൽ മുറിവേൽപ്പിച്ചു കൊണ്ടേയിരുന്നു. പൊട്ടിയ അധരങ്ങളിലൂടെ അറിഞ്ഞ ചോര ചുവ എന്നെ പിന്തിരിപ്പിച്ചെങ്കിലും വിട്ട് കൊടുക്കില്ല എന്ന വാശിയോടെ അവളെന്നെ വരിഞ്ഞ് മുറുക്കി ചുംബിക്കാൻ തുടങ്ങി. തീവ്രമായ അനുരാഗമായ ചുംബനം…!

 

“ …മനയ്‌ക്കലെ തത്തേ..മറക്കുട തത്തേ..

മനയ്‌ക്കലെ തത്തേ മറക്കുട തത്തേ

ഹേ ഇന്നല്ലേ മംഗലാതിര രാത്രി

ആടണം പോൽ പാടണം പോൽ

പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ

പോകണം പോൽ… ”

 

വിട്ട് കൊടുക്കലാണ് പ്രണയം എന്നാരോ പൊള്ള് പറഞ്ഞതാ., ശരിക്കും ഏതൊരു സാഹചര്യത്തിലും വിട്ടുപോകാതിരിക്കലും വിട്ടുകൊടുക്കാതിരിക്കലുമാണ് പ്രണയം. പ്രണയം തന്നാണ് കറുമ്പി പെണ്ണേ നിന്നോട്.. അളക്കാൻ കഴിയാത്ത കടൽ പോലെ, പിടിക്കാൻ കഴിയാത്ത നക്ഷത്രങ്ങൾ പോലെ….!

 

ഈ രാത്രിയെന്റെ നെഞ്ചിലേറാൻ ആ ഫോട്ടോയില്ല., പകരം ആ ഫോട്ടോയിലെ എന്റെ പ്രാണാനുണ്ട്. ശരീരവും മനസ്സും ഒന്നായി ലയിച്ച് അവളേം ഇറുകെ പുണർന്ന് ഞാൻ കിടന്നു. നെഞ്ചിൽ താളം പിടിച്ച കൈ മെല്ലെ നിച്ഛലമായി. അവൾ മയക്കത്തെ പുൽകുമ്പോ ഞാൻ കാണുവായിരുന്നു., നിറയെ പൂക്കളുള്ള ഫ്രോക്കിട്ട് അമ്പലത്തിൽ നിന്നും അവളുടെ എല്ലാമെല്ലാമായ വല്യമ്മയുടെ എന്റെ ഉമ്മച്ചിയുടെ കൈയും പിടിച്ച് ഇറങ്ങി വരുന്ന ആ കൊച്ച് കറുമ്പി പെണ്ണിനെ….!

 

കറുമ്പി MaDe In LoVe ?

 

 

നമ്മുടെ കൂട്ടത്തിലുള്ള ആ കറുമ്പിക്കും കൂട്ടിന്, തുണയായും നിഴലായും സ്നേഹിക്കാൻ കൂടെയൊരു അലിയോ മാറ്റാരെലോ ഉണ്ടേൽ അവളും ചിരിക്കും, എല്ലാം മറന്നുന്ന ഹൃദ്യമായ പുഞ്ചിരി. നിറം കണ്ട് സ്നേഹിക്കാതിരിക്കുക., അതിലുമേത്രയോ വലുതല്ലേ മനസ്സ്…!

 

     WiTh PaIn BaRrY aLlEn  

 

        oR tHe FlAsH ⚡️

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *