? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

“ആകാശം കിടക്കണ കണ്ട സമയം ആറേഴ് കഴിഞ്ഞ പോലെയാ…!”

 

“മ്മ് മഴക്കാറിന്റേയാ..!”

 

എല്ലാം കൊല്ലവും ഇങ്ങനാ, കാവിലെ ഉത്സവത്തിന് രണ്ടൂസം മുന്നേ തന്നെ കാലം തെറ്റി പെയ്തിരിക്കും. അതാവാം ഐതിഹ്യവും.

 

“നീ എന്തിനാ പെണ്ണേ വലിച്ചിട്ട് ഓടണേ..?”

 

എന്റെ കൈയും മുറുകെ പിടിച്ച് അവൾ നടത്തത്തിൽ നിന്നും ഒട്ടത്തിലേക്ക് മാറുമ്പോ ഞാൻ തിരക്കി.

 

“കണ്ടില്ലെടാ കൊരങ്ങാ, എപ്പോ വേണോ മാനം ചതിക്കാം. കുട പോലും കൈയിലില്ലാ…!”

 

“അതിന് ഇപ്പൊ എന്താ…? ഒരു കൊല്ലമെങ്കിലും മഴ നനയാതെ വീട്ടിൽ പോവാൻ പറ്റിയിട്ടുണ്ടോ ആർക്കേലും…? ഏതായാലും മടങ്ങും മുന്നേ നനയും. അത് കുറച്ച് നേരത്തെ ആയീന്നും പറഞ്ഞ് പ്രശ്നമൊന്നുമില്ലാട്ടോ…!”

 

പറഞ്ഞ് നാക്കകത്ത് ഇട്ടില്ല, അതിന് മുന്നേ ഒരു കടൽ വെള്ളം മാനത്തിൽ നിന്നും ഞങ്ങളെ നനച്ചിരുന്നു. ചിരിയോടെ ഞാനവളെ നോക്കുമ്പോ ഉണ്ടക്കണ്ണും പെരുക്കി അവളെന്നെ ദഹിപ്പിച്ച് കളഞ്ഞിരുന്നു.

 

“ഇങ്ങനെ നോക്കല്ലേ പെണ്ണേ കണ്ണിളകി വീഴും. അല്ലേ തന്നെ നിന്റെ നോട്ടം കണ്ടാൽ തോന്നൂലോ ഞാൻ പറഞ്ഞ് പെയ്ച്ചത് ആണെന്ന്…!”

 

“മിണ്ടരുത്, വായിങ്ങട്….!”

 

ഭാഗ്യം പോലെ അടുത്തായി തന്നെ കുമാരൻ മാമന്റെ ചായ പീടിക കണ്ടു. അവളെന്നേം വലിച്ച് അതിനകത്തോട്ട് കേറി.

 

“നല്ലൊരു സാരിയായിരുന്നു, മൊത്തം നനഞ്ഞു.”

 

ആത്മഗദം പോൽ അവൾ പറയുമ്പോഴാണ് ഞാനും എന്റെ മൊഞ്ചത്തിയെ ശെരിക്ക് ശ്രദ്ധിക്കുന്നത് പോലും. രക്തചോപ്പ് നിറത്തിലെ പട്ട് സാരിയിൽ മാലാഖമാർ പോലും ഒരുവേള തോറ്റ് പോകുമായിരുന്നു അവളുടെ ചന്തത്തിന് മുന്നിൽ…!

 

“എന്താടാ കള്ള ഇങ്ങനെ നോക്കണേ…?”

 

“നീ എന്ത് സുന്ദരിയാടി പെണ്ണേ…? ഇപ്പോ കാണാൻ പുതുമണവാട്ടിയേ പോലുണ്ട്..! ഇപ്പഴേ കെട്ടിക്കൊണ്ട് പോവാൻ തോന്നുവാ…!”

 

“ആണോ…?”

 

ചിരിയും കുറുമ്പും നിറച്ചവൾ ചോദിക്കുമ്പോ അവളിലേക്ക് ലയിച്ച് ചേരുവായിരുന്നു ഓരോ നിമിഷവും ഞാൻ..!

 

“ചായ വാങ്ങി തരോ…?”

 

 

കൈ തണ്ടയിൽ തോണ്ടി സ്വകാര്യം പോൽ അവൾ പറയുമ്പോ ശെരിക്കും വിഷമം തോന്നിയിരുന്നു.

 

“എന്തിനാ കറുമ്പി നീ ഇങ്ങനെ ചോയിച്ച് എന്നെ വിഷമിപ്പിക്കണേ…? ഞാൻ വാങ്ങി തരില്ലേടി എന്തും…? വാ അങ്ങോട്ട് ഇരിക്കാം…!”

 

പറയുന്ന കൂടെ അവളുമായി, കരകര ശബ്ദം കേക്കുന്ന ആ പ്രായം ചെന്ന ബെഞ്ചിലേക്ക് ഇരുന്നിരുന്നു.

 

“മാമാ രണ്ട് ചായ…!”

 

വിളിച്ച് പറഞ്ഞ് തിരിയുമ്പോ കാണുന്നത് എന്നിൽ തന്നെ ഉണ്ടക്കണ്ണും തറപ്പിച്ച് നോക്കുന്ന പെണ്ണിനെയാണ്…!

 

“മ്മ്…?”

 

ചോദ്യമായി ആ മൂളൽ അവസാനിക്കുമ്പോ ഒരുവേള എല്ലാം മറന്നവൾ എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.

 

“ന്നെ നീയോരോ നിമിഷോം ഇങ്ങനെ തോൽപ്പിക്കുവാ മരംകേറി…!”

 

“ദാ ചായ, കാവിലേക്ക് ആവൂല്ലേ…?”

 

അവൾക്കുള്ള മറുപടി കൊടുക്കും മുന്നേ കുമാരൻ മാമൻ നല്ല വീശിയടിച്ച ചായയുമായി എത്തിയിരുന്നു.

 

“അഹ് മാമാ, ഇങ്ങള് വരുന്നില്ലേ…?”

 

“വരാണ്ടിരിക്കില്ലേ., അല്പം വൈകുമെന്നേയുള്ളൂ. പെൺപറന്നൊത്തി ഒരുങ്ങി ഇറങ്ങുമ്പോ ഒരു നേരാവും..!”

 

ചിരിയോടെ മാമൻ തന്റെ ജോലികളിലേക്കും മുഴുകി.

 

പുറത്ത് തണുപ്പിൽ ദേഹം മൊത്തം വിറക്കൊള്ളുന്നുണ്ട്. എന്നെ ചേർന്ന് തൊട്ടുരുമ്മി ഇരുന്ന് ചായയൂതിയൂതി കുടിക്കുവാണൾ. വാത്സല്യം മാത്രായിരുന്നു എനിക്കപ്പൊ ന്റെ പെണ്ണിനോട് തോന്നിയിരുന്നത്. തോളിലൂടെ കൈകൾ ഇട്ട് കൂടുതൽ എന്നോട് ഞാൻ ചേർത്തു അവളെ. അതാഗ്രഹിച്ച പോൽ അവളും.

 

“ …കാട്ടുകുറിഞ്ഞിപൂവും ചൂടി

സ്വപ്നംകണ്ടുമയങ്ങും പെണ്ണ്

 

കാട്ടുകുറിഞ്ഞിപൂവും ചൂടി

സ്വപ്നംകണ്ടുമയങ്ങും പെണ്ണ്

 

ചിരിക്കാറില്ല .. ചിരിച്ചാൽ

ചിരിക്കാറില്ല…. ചിരിച്ചാലൊരുപൂങ്കുഴലീ

തളിരുംകോരി കുളിരുംകോരി …

നൂറും പാലും കുറിയും തൊട്ടുനടക്കും പെണ്ണ്

 

കരയാറില്ല… കരഞ്ഞാൽ

കരയാറില്ല…. കരഞ്ഞാലൊരുകരിംകുഴലീ

 

കോപിക്കാറില്ലാ പെണ്ണുകോപിച്ചാല്‍

 

ഈറ്റപ്പുലി പോലേ

നാണിക്കാറില്ലാ പെണ്ണുനാണിച്ചാല്‍

നാടന്‍പിട പോലേ

കോപിക്കാറില്ലാ….ഈറ്റപ്പുലിപോലേ

നാണിക്കാറില്ലാ പെണ്ണു നാണിച്ചാല്‍

നാടന്‍പിടപോലേ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *