? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

ആ വർത്തമാനം അവസാനിച്ചത് ആദ്യ കുഞ്ഞിടവഴിയുടെ മുന്നിലാ…!

 

“അഹ് പിന്നെ നാളെ കാവില് വരണോട്ടോ, ഞാൻ കാത്തുനിക്കും….!”

 

അത്രേം പറഞ്ഞവൾ മുന്നോട്ട് നടന്നു. അവളകലുന്നതും നോക്കി ഞാൻ നിന്നു., എങ്കിലും ഒരുവേള അവളെന്നേം തിരിഞ്ഞ് നോക്കി പിന്നീട് ചുറ്റിനും കണ്ണോടിച്ച് അടുത്തേക്ക് ഓടി വന്നു.

 

“എന്തേലും പറയാൻ മറന്നോ…?”

 

ഞാനില്ലാന്ന് തലയാട്ടി…!

 

“എന്തേലും തരാൻ മറന്നോ…?”

 

വീണ്ടും കുസൃതി ചിരിയോടെ അവൾ തിരക്കി. മറുപടി പറയും മുന്നേ അവളെന്റെ അധരങ്ങളിൽ മുത്തി പിൻവലിഞ്ഞിരുന്നു.

 

“എനിക്കും സങ്കടമുണ്ട്, പക്ഷെപ്പോ എന്താ ചെയ്യാ…? ഒരു വഴിയുമില്ല., അതുകൊണ്ട് ഈ ഉമ്മ വച്ച് നേരം വെളുക്കും വരെ ആശ്വാസിക്കാം…! ഞാൻ പോട്ടെ…?”

 

വേദനയിലും ചിരിയോടെ ഞാൻ തലയാട്ടി.

 

“നാളെ കാവില് വരാൻ മറക്കല്ലേ….!”

 

ഒന്നൂടെ ഓർമിപ്പിച്ചവൾ നടന്ന് നീങ്ങുമ്പോ ഞാനും അവിടെ നിന്നും നടന്നിരുന്നു. ഒരുപക്ഷെ ഇനീം അവിടെ നിന്നാൽ ഞാൻ അവളേം വിളിച്ചിറക്കി കൊണ്ട് വരാനും മടിക്കില്ല. കാരണം അത്രക്കുണ്ട് ചങ്കിലെ നീറ്റൽ. എന്നുമില്ലാത്ത ഒരു വിരഹദുഃഖം ഇന്ന് ഞാനനുഭവിക്കുന്നു. ഇന്നവൾ എന്നോട് മനസ്സ് തുറന്നിരുന്നില്ല എങ്കിൽ എന്നത്തേയും പോലീ ദിവസവും കഴിഞ്ഞേനെ. പക്ഷെ മനസ്സിലെ പ്രണയം പരസ്പരം പങ്ക് വയ്ക്കുമ്പോ അറിഞ്ഞിരുന്നില്ല ഞാൻ അന്നേരമത്രയും ഇപ്പൊ ഇങ്ങനെ വേദന അനുഭവിക്കേണ്ടി വരുമെന്ന്….!

 

എങ്കിലുമെന്റെ പെണ്ണ് പറഞ്ഞത് സത്യമായ കാര്യമാ, ഇന്നത്തീ ദിവസം എത്ര വേഗമാ രാത്രിയിലേക്ക് മാറിയത്…? കുറച്ച് മണിക്കൂറുകൾ മാത്രം നീങ്ങി കിട്ടിയാൽ നേരം പുലരുകയും എനിക്കെന്റെ കറുമ്പിയെ കാണുകയും ചെയ്യാം. ആ ഫോട്ടോയും നെഞ്ചിലേറ്റി അവൾ കടിച്ചെടുത്ത എന്റെ കവിളും, അവൾ കുറുമ്പ് കാട്ടിയ എന്റെ ചുണ്ടും ഉഴിഞ്ഞ് നാണത്തിൽ നിറഞ്ഞൊരു ചിരിയോടെ ഉപ്പുപ്പായേം പുൽകി ഞാൻ കിടന്നു. നല്ലൊരു നാളേക്കായി കാത്ത്…!

 

?

 

“ഇന്നല്ലേ കാവില് കോടിയേറണേ…?”

 

“അഹ് ഇത്താ…!”

 

“പോവുന്നില്ലേ അലി നീ…?”

 

ഉപ്പുപ്പാ ചോദിക്കുമ്പോ കഴിഞ്ഞ വർഷം നടന്ന പുകിലായിരുന്നു മനസ്സിൽ.

 

“പോണോ വേണ്ടേന്നാ ഞാനിപ്പോ ആലോചിക്കണേ…!”

 

“കഴിഞ്ഞ വർഷം നടന്നതിനെ കുറിച്ചോർത്താണ് നിന്റെയീ ആലോചനയെങ്കിൽ, അതിനായി വെറുതെ നേരം കളയണ്ട. ആ ചെറുക്കൻ അന്ന് കള്ളിന്റെ പുറത്ത് ഓരോന്ന് പറഞ്ഞതാണ്. അത് നിനക്കും അറിയാവുന്നത് അല്ലേ., നീയതും മനസ്സിലിട്ടോണ്ട് നടന്നാലെങ്ങനെ..?”

 

ഇത്ത കൂട്ടിച്ചേർത്തു. ശെരിയാണ്, ബോധത്തോടെ അല്ലവനത് പറഞ്ഞത്. എങ്കിലും മനസ്സിലിപ്പോഴും അവന്റെ വായീന്ന് വീണത് മാത്രാണ്. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. അവനൊരു അപരിചിതനോ വഴിപോക്കനോ ആയിരുന്നേൽ പ്രശ്നമില്ലായിരുന്നു. എന്നാലങ്ങനെ അല്ല കൂടെ പഠിച്ച ചങ്ങാതിമാരിൽ ഒരുവനാണ്. അവനിൽ നിന്നുമാണ് കേക്കാൻ പാടില്ലാത്തതൊക്കെയും കേട്ടത്.

 

“ടാ കൈയിരുന്ന് ഉണങ്ങുന്നത് കണ്ടില്ല. പോയി കൈ കഴികിക്കേ…!”

 

കഴിച്ച് കഴിഞ്ഞ പാത്രങ്ങളെല്ലാം എടുത്ത് കൊണ്ട് പോയതിനൊപ്പം ഇത്ത ഓർമിപ്പിച്ചു. പിന്നെ എഴുന്നേറ്റ് പോയി കൈ കഴുകി വന്നു. ഹാളിലെ വല്യ ക്ലോക്കിലേക്ക് ശ്രദ്ധ പോയതും തിടുക്കപ്പെട്ട് ഞാനിറങ്ങി. സമയം എട്ട് കഴിഞ്ഞിരിക്കുന്നു. സാധാരണ ഈ നേരം മാവിൻ ചുവട്ടിൽ ഞാൻ ഉണ്ടാവേണ്ടത് ആണ്.

 

“ഉപ്പുപ്പാ ഇത്ത ഞാൻ പോയിട്ട് വരാമേ…”

 

പുറത്തെക്കിറങ്ങിയ ശേഷമാണ് ഞാൻ വിളിച്ച് പറയുന്നത് കൂടി. ധൃതിപ്പിടിച്ച് ചെരുപ്പുമിട്ട് ഓടുമ്പോ, കട്ട പൊട്ടി ഞാനൊന്ന് വച്ച് പോയി., ഭാഗ്യം കൊണ്ട് മാത്രം വീണില്ല. ആ ചെരുപ്പും കൈയിൽ പിടിച്ച് ഓടുവായിരുന്നു. മാവിൻ ചോട്ടിൽ അവളിരിക്കുന്നത് കണ്ടപ്പോഴാണ് ശ്വാസം പോലും നേരെ വീണത്.

 

“ഒരുപാട് നേരായോ വന്നിട്ട്…?”

 

കൂടെയിരുന്ന് ഇളകി മാറിയ കട്ട ചെരുപ്പിലേക്ക് തന്നെ തിരുകി കേറ്റുമ്പോ ഞാൻ തിരക്കി.

 

“അഹ്., കുറച്ച് നേരോയി. എന്തേ താമസിച്ചേ…?”

 

“എഴുന്നേൽക്കാൻ അല്പമൊന്ന് വൈകി.”

 

“അതെന്താ ഇന്നലെ രാത്രി ഉറങ്ങീല്ലേ..?”

 

ചെരുപ്പ് ശെരിയാക്കി താഴെക്കിട്ട് ഞാൻ അവളുടെ മുഖത്തേക്ക് ഒരുവേള നോക്കി, അവിടെ സ്ഥിരം കുറുമ്പാണ്.

 

“മ്മ് ഉറങ്ങി, ഒരുപാട് നാൾക്ക് ശേഷം എന്തെന്നില്ലാത്ത സന്തോഷത്തോടെയും സമാധാനത്തോടെയും അതാവാം എഴുന്നേൽക്കാനും വൈകിയത്…!”

 

“ഓഹോ…!”

 

“എന്താ കൈയില്…?”

 

ചുരുട്ടി പിടിച്ച കൈവെള്ള കണ്ട് ഞാൻ തിരക്കി.

 

“കൈ നീട്ട്…!”

 

അവൾക്ക് മുന്നിൽ ഞാനെന്റെ കൈ നീട്ടുമ്പോ അവളൊരു പിടി മഞ്ചാടി മണികൾ എന്റെ കൈയിലേക്ക് ഇട്ടു.

 

“ഓർമ ഉണ്ടോടാ മരംകേറി നിനക്ക്, പണ്ട് ഒന്നും രണ്ടും പറഞ്ഞ് പിണങ്ങുമ്പോ ആ പിണക്കം മാറ്റാൻ ന്റെ പിന്നാലെ കൂടി മഞ്ചാടി മണികൾ തരുമായിരുന്നു നീ…!”

 

ചിരിയോടെ ഞാൻ തലയാട്ടി.

 

“വീട്ടിലുള്ള മഞ്ചാടി മരം കണ്ടപ്പോ അതൊക്കെയോർമ്മ വന്നൂ. അതാ ചുവട്ടിൽ കിടന്നതൊക്കെയും പെറുക്കി കൊണ്ട് വന്നേ.”

 

അവൾ കൂട്ടിച്ചേർത്തു.

 

“ഇന്ന് കാവില് വരുമ്പോ മുണ്ടുടുക്കണേ..!”

 

“ഞാൻ വരണോ കറുമ്പി…?”

 

“അതെന്താ വരണോ ന്നൊരു ചോദ്യം…?”

 

ഒരു പുരികം പൊക്കി പ്രത്യേക രീതിയിൽ അവൾ ചോദിച്ചു.

 

“അല്ല കറുമ്പി രമേശൻ…!”

 

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *