? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

 

“എന്റെ മൊഞ്ചത്തിയെ ഞാനല്ലാണ്ട് വേറാര് വായിനോക്കണോന്നാ….?”

 

മറുപടി പറഞ്ഞിരുന്നില്ലേലും അവളുടെ മുഖത്ത് വിരിഞ്ഞ നാണം മതിയായിരുന്നു. പിന്നെ എഴെട്ട് മാങ്ങയും പൊട്ടിച്ചിട്ട് ഞാൻ താഴെക്ക് ചാടി.

 

“ടാ സൂക്ഷിച്ച്….!”

 

ചാടി ഇറങ്ങുമ്പോ കാലൊന്നിടറി വീഴാൻ പോയി, എന്നാലതിന് മുന്നേ കയ്യിലിരുന്ന സഞ്ചിയും താഴെയിട്ട് അവളെന്നെ താങ്ങി നിർത്തിയിരുന്നു.

 

“പേടിച്ചോടി കറുമ്പി…?”

 

“അല്ലേലും എന്നെ പേടിപ്പിക്കാൻ പണ്ടേ നിനക്ക് ഇഷ്ട്ടാണല്ലോ….?”

 

കുറുമ്പ് ചിരിയോടെ ഞാൻ തിരക്കുമ്പോ വാടിയ മുഖത്തോടെ അവൾ മറുപടി തന്നിരുന്നു.

 

“അയ്യേ ഈ കറുമ്പി എന്തായിങ്ങനെ..? ഞാൻ വീണ് പോയൊന്നും ഇല്ലല്ലോ, അതിന് മുന്നേ എന്റെ പെണ്ണ് എന്നെ താങ്ങി നിർത്തിയില്ല…?”

 

“ഞാൻ താങ്ങാൻ വന്നില്ലായിരുന്നേൽ കാണായിരുന്നു….!”

 

വാടിയ മുഖം മാറി പകരം ഗമയോടെ പറഞ്ഞവൾ താഴേന്നൊരു മാങ്ങ എടുത്ത് കടിച്ചു.

 

“കഴുകീട്ട് തിന്നൂടെ കറുമ്പി നിനക്ക്…?”

 

“ഓഹ് ഇനി കഴുകണോങ്കിൽ തന്നെ വീട്ടിൽ പോണ്ടേ…? കൊതി വന്നാൽ അപ്പൊ തന്നെ കഴിച്ചേക്കണം.”

 

തന്റെ ഭാഗം ന്യായികരിച്ചവൾ മുന്നേ നടന്നു. ബാക്കിയുള്ള മാങ്ങയും പെറുക്കി സഞ്ചിലാക്കി അവൾക്ക് പിന്നാലെ ഞാനും. വയലും കഴിഞ്ഞ് ആമ്പൽ കുളവും താണ്ടി പിന്നും നടന്നു. റോഡ് സൈഡിലെ ആദ്യ കുഞ്ഞ് ഇടവഴിയിലേക്ക് അവൾ കേറി.

 

“അഹ്, എന്റെ അഭിപ്രായം ഞാൻ നാളെ പറഞ്ഞാൽ മതിയോ മരംകേറി…?”

 

എന്നും ഇതേ നേരം ഇതേ സ്ഥലത്ത് വച്ച് ചോദിക്കുന്ന ചോദ്യമാണ്. കേട്ട് പഴകിയത് ആയതിനാൽ തന്നെ എനിക്കും പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമുണ്ടായില്ല.

 

“പറയോ, അതോ നാളേം ഇതേ ചോദ്യം തന്നെ ചോദിച്ച് പോവോ…?”

 

ചിരിയോടെ ഞാൻ തിരക്കി.

 

“ഇല്ല നാളെ പറയാം….!”

 

“ഉറപ്പല്ലേ…?”

 

“അഹ് ഉറപ്പ്…!”

 

“അപ്പൊ ശെരി നാളെ കാണാം., ദാ….”

 

കൈയിലിരുന്ന സഞ്ചി അവളേൽ ഏൽപ്പിച്ച് ഉള്ളിന്റെ ഉള്ളിൽ നിന്നും അവൾക്കായി മാത്രം ഒരു പുഞ്ചിരിയും സമ്മാനിച്ച് ഞാനും നടന്നു. ആ മുഖത്തെ നിറചിരി കാണാൻ നിക്കാതെ. കുറച്ച് മണിക്കൂറിന്റെ ആയുസ്സേയുള്ളൂ ഈ പിരിയലിന്., എങ്കിലും വല്ലാത്ത സങ്കടം തന്നാണ്. നാളെയവൾ ആ അഭിപ്രായം പറയില്ല, അതവൾക്കും അവളെക്കാൾ നന്നായി എനിക്കും അറിയാം. എങ്കിലും കാത്തിരിപ്പാണ്. സുഖമുള്ള, ഈ ദിവസവും കടന്ന് പോവാനുള്ള കാത്തിരിപ്പ്….!

 

രണ്ടാമത്തെ കുഞ്ഞ് ഇടവഴിയിലേക്ക് ഞാനും കേറി. ഇനി വീട്ടിൽ ചെന്നിട്ടും വേണം, ഉപ്പുപ്പാക്ക് കഞ്ഞി കൊടുക്കാനും മരുന്ന് കൊടുക്കാനുമൊക്കെ. വീട്ടിൽ എന്നെ കൂടാതെ ഇത്താത്ത ഉണ്ടേൽ പോലും അവൾക്കീ വെപ്പും കുടിയും ഒന്നും വശമില്ല. ഞാൻ ചെന്ന് വേണം കഞ്ഞിക്കുള്ള വെള്ളം വെക്കാൻ. രാവിലെത്തേക്കുള്ള എല്ലാം ഉണ്ടാക്കി വച്ചിട്ടാണ് ഇറങ്ങിയതും. മൂന്ന് കൊല്ലം മുന്നേ ഇത്താത്തയുടെ നിക്കാഹ് കഴിഞ്ഞു. പക്ഷെ ഇപ്പോ ബന്ധം പിരിഞ്ഞ് ഞങ്ങളോടൊപ്പം ഇവിടെ തന്നാണ്.

 

“ഇത്ത ഉപ്പുപ്പാക്ക് രാവിലെ ആഹാരം കൊടുത്തായിരുന്നോ….?”

 

ഉമ്മറത്തിരുന്ന് മനോരമ വായിക്കുന്ന ഇത്തയോട് ചോദിച്ച് ഞാനകത്തേക്ക് കേറി.

 

“അയ്യോ ഇല്ലല്ലോ, ആഹാരവും കൊടുത്തില്ല, മരുന്നും കൊടുത്തില്ല…!”

 

എന്നെ നോക്കി ചുണ്ട് കൂർപ്പിച്ച് പറഞ്ഞവൾ മുഖം വെട്ടിച്ച് കളയുമ്പോ ഞാനും ചിരിച്ചു.

 

“എനിക്കിതൊന്നും ഉണ്ടക്കാനറിയില്ല, അത് ശെരിയാ., പക്ഷെ എന്ന് കരുതി സമയത്ത് എന്റുപ്പുപ്പക്ക് ആഹാരം കൊടുക്കാനും മരുന്ന് കൊടുക്കാനുമൊന്നും ഞാൻ മറക്കൂല കേട്ടോ. ഈയ് എന്നും ഇങ്ങനെ ചോദിക്കുമ്പോ എനിക്ക് എന്തോരം വെഷമം ആവുന്നോ….?”

 

“അയ്യോ എന്റെ പൊന്നിത്തത്താ സോറി. ഇനി ചോയ്ക്കില്ല. ഈയ് കഴിച്ചോ…?”

 

“ഞാൻ കഴിച്ചു. നീ ഇതെല്ലാം രാവിലെ ഉണ്ടാക്കി വച്ചിട്ട് ഇറങ്ങിയതല്ലേ ഇവിടുന്ന്., ഇന്നേരം വരെ പച്ച വെള്ളം തൊട്ടിട്ടില്ല. നീ വല്ലതുമെടുത്ത് കഴിച്ചേ ചെറുക്കാ.”

 

“മ്മ്, ഞാനാദ്യം ഉപ്പുപ്പനെ ഒന്ന് കാണട്ടെ.”

 

“ഇനിയിന്ന് കവലയിലോട്ട് പോണുണ്ടോ…?”

 

ഉപ്പുപ്പുന്റെ മുറിയിലേക്ക് കേറുമ്പോ പിന്നീന്ന് അവളുടെ ശബ്ദം കേട്ടു.

 

“അഹ് വൈകിട്ട് പാല് വാങ്ങാൻ പോവും. മനോരമ വരുമ്പോ വാങ്ങിട്ട് വരാം…!”

 

മറുപടിയായി ഒരു പതിഞ്ഞ ചിരി കേട്ടു. എനിക്കറിയില്ല എന്റെ ഇത്താത്തയേ.

 

“ഉപ്പുപ്പാ…..”

 

“അലി.. മോനെ വാ ഇരിക്ക്….!”

 

കട്ടിലിന്റെ ഒരറ്റത്തായി ഞാനുമിരുന്നു.

 

“ഇജ്ജോരുപാട് കഷ്ടപ്പെടുന്നുണ്ട് അല്ലേടാ…?”

 

“എന്റുപ്പുപ്പാ, ഇങ്ങക്ക് ഇതേ ചോയിക്കാനുള്ളൂ..?”

 

മൂന്നോ നാലോ പല്ല് മാത്രോള്ളാ ഉപ്പുപ്പാടെ ചിരി കാണാൻ തന്നെ ഒരു ഭംഗിയാണ്. വാർദ്ധക്യത്തിന്റെ അടയാളം പോൽ ചുളുവുകൾ വീണ വിരലുകളാൽ എന്റെ കവിളിൽ പിച്ചി ഭംഗിയേറിയ ആ പുഞ്ചിരിയും എനിക്കായി ഉപ്പുപ്പ സമ്മാനിച്ചു.

 

“എനിക്കിവിടെന്ത് കഷ്ടപ്പാടാന്റെ അറക്കൽ കുഞ്ഞാലിക്കുട്ടി..”

 

ആ കൈകളിൽ അമർത്തി മുത്തമിട്ട് ഞാൻ പറയുമ്പോ കുടുകുടാ ചിരിച്ചിരുന്നു ഉപ്പുപ്പാ.

 

“ന്റെ റഫിക്കിന്റെ അതേ മുഖമാ അലിയേ അനക്ക്.”

 

“ഓഹ് ഉപ്പുപ്പാ വീണ്ടും സെന്റി ആവാൻ തുടങ്ങിയല്ലോ. ഇനിയിവിടെ നിന്ന ഇങ്ങളെന്നേം കരയിക്കും. ഞാൻ പോയി വല്ലതും കഴിച്ച്, ഉച്ചക്കുള്ളത് ഉണ്ടാക്കിട്ടും വരാം. എന്തേലുമുണ്ടെൽ വിളിക്കേ..”

 

വിറക്കുന്ന ഉപ്പുപ്പാനെ നന്നായി പുതപ്പിച്ച് ഞാൻ അടുക്കയിലോട്ട് ചെന്നു. കഞ്ഞിക്കുള്ള വെള്ളവും വച്ച് രാവിലെ ഉണ്ടാക്കിട്ട് പോയ ദോശയും തലേന്നത്തെ മീൻ കൂട്ടാനും എടുത്ത് കഴിച്ചു. പിന്നീട് ഇത്താത്തയും ഒരുകൈ സഹായിച്ച് കഞ്ഞിക്ക് കൂട്ടാനായി ചമ്മന്തിയും പയറ് തോരനും പപ്പടവും എല്ലാം ഉണ്ടാക്കി വച്ചു.

 

ഉച്ചക്ക് ഉപ്പുപ്പാക്ക് കഞ്ഞിയും മരുന്നും കൊടുത്തു. ഷീണം കൊണ്ടാകം, സ്ഥിരം പോലെ അങ്ങ് മയങ്ങി.

 

“അലി..”

 

“എന്താ ഇത്ത..?”

 

“ഞാൻ പറഞ്ഞ കടയിൽ നീ തിരക്കിയോ, പണിക്കാർക്ക് വല്ലോ ഒഴിവും ഉണ്ടേൽ പോവായിരുന്നു…!”

 

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *