??ജോക്കർ 5️⃣ [??? ? ?????] 3288

പുൽപള്ളി പോലീസ് സ്റ്റേഷൻ

 

ഹർഷന്റെ ഫോൺ റിങ് ചെയ്തു..….

‘Rishika calling….’

“എന്തായി ഋഷിക….???”

“സർ കാർ കണ്ടെത്തിയിട്ടുണ്ട്… പക്ഷേ അഡ്വക്കേറ്റിനെ കുറിച്ചോ ഡ്രൈവറെ കുറിച്ചോ യാതൊരു വിവരവും ഇല്ല….”

“കാർ ലോക്ക്ഡ് ആണോ…”

“അതേ സർ..”

“ഋഷിക അവിടെ തന്നെ ഉണ്ടാവണം… ഞാൻ ഉടനെ എത്താം… അപ്പോഴേക്കും ചുറ്റുവട്ടത്തുള്ള cctv ക്യാമറാസ് ഒക്കെ ഒന്ന് ചെക്ക് ചെയ്യു….”

“ഓക്കേ സർ…”

 

കാർ കണ്ടെത്തിയ വിവരം ഹർഷൻ ഉടൻ തന്നെ റിപ്പോർട്ട് ചെയ്ത്…

SP സച്ചിൻ ASP കാർത്തിക്, കൽപ്പറ്റ ASP അഞ്ജന തുടങ്ങി ജോക്കർ കേസിൽ ഉൾപ്പെട്ട പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വൻ നിര തന്നെ പുൽപ്പള്ളി സ്റ്റേഷൻ ലക്ഷ്യമാക്കി തിരിച്ചു…..

************************************************

Unknown location

റൂമിലെ ഭാരമേറിയ ഇരുമ്പ് വാതിൽ തുറക്കുന്ന ശബ്ദം കെട്ടാണ് അരുന്ധത്തി തല ഉയർത്തിയത് ….

മുപ്പത്തിനോട് അടുപ്പിച്ചു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ…. കണ്ണിൽ കുസൃതിയും ചുണ്ടിൽ ചെറു ചിരിയുമായി മുന്നിൽ ….

 

“എന്താ വക്കീലേ പേടിച്ചു പോയോ…..”

“നീ നീ ആരാ …. എന്തിനാ എന്നെ…..”

“ധൃതിപ്പെടാതെ വക്കീലേ…. നമുക്ക് പരിചയപ്പെടാൻ ഒരുപാടു സമയം ഉണ്ട്…. അതല്ല വിളിക്കാൻ ഒരു പേരു നിർബന്ധം ആണെങ്കിൽ ജോക്കർ എന്ന് വിളിച്ചോളൂ…..”

“ജോക്കർ….” അരുന്ധത്തിയുടെ കണ്ണുകളിൽ ഭയം…..

“അതേ… ജോക്കർ… ഈ നാട് ഇപ്പൊ എന്നെ അങ്ങനെയാ വിളിക്കുന്നത്….വക്കീലിന് വിശക്കുന്നില്ലേ….. നേരം ഉച്ചയായി… ഇത് കഴിക്ക്…”

 

കയ്യിലിരുന്ന പത്രത്തിൽ ചൂട് പുലാവ്….

 

“എനിക്ക് വേണ്ട… എന്നെ.. എന്നെ വെറുതെ വിട്ടാൽ മതി….”

“അതെന്ത് വർത്താനാ..… ഇത്രടം വരെ വന്നിട്ട് ഇത്ര പെട്ടെന്ന് പോകുവാന്നു പറഞ്ഞാൽ…. വക്കീലിന് തിരക്ക് ആയോ പോവാൻ….… രണ്ടീസം ഇവിടെ നിന്നിട്ട് പോകാം….

വക്കീലിന് എന്താ വേണ്ടതെന്നു വെച്ചാൽ പറഞ്ഞാൽ മതി… അടുത്ത സെക്കൻഡിൽ ഇവിടെ എത്തും…… ഇവിടുന്നു പുറത്തു കടക്കുന്നതൊഴിച്ചു…..” അയാളുടെ കണ്ണുകളിൽ ചുകപ്പ് നിറഞ്ഞു…. അരുന്ധതിയുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി….

************************************************

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.