??ജോക്കർ 5️⃣ [??? ? ?????] 3288

ഡോർ തുറന്ന് അകത്തേക്ക് കയറിയ മൻസൂറിനെ നോക്കി വക്കീല് ചിരിച്ചു…..

 

“എന്താ മൻസൂറെ ആഘോഷം ഒന്നും തുടങ്ങിയില്ലേ….”

“ആഘോഷം ഒക്കെ രാത്രി അല്ലെ… അതിനു മുന്നേ വക്കീലിനെ വന്നു കാണണമല്ലോ അതല്ലേ അതിന്റെ ഒരു ശെരി….”

“ആയിക്കോട്ടെ… അപ്പൊ നമ്മളെ ഒന്നും പാർട്ടിക്ക് ക്ഷണിക്കുന്നില്ലേ….”

“വക്കീലിന് എങ്ങനത്തെ പാർട്ടി വേണം എന്ന് പറഞ്ഞാലും നമ്മള് റെഡി ആക്കി തരിലെ…. ഇതിപ്പോ….”

“മനസ്സിലായി… മനസ്സിലായി….”

“നാളെ വൈകിട്ട് താജിൽ ഒരു ടേബിൾ ബുക്ക് ചെയ്യട്ടെ…. വക്കീലിനും ഫാമിലിക്കും…”

“ഏയ്യ്… നാളെ പറ്റില്ല.. നാളെ ഞാൻ വയനാട് വരെ പോകുവാ… ഒരു എസ്റ്റേറ്റ് വില ഒറപ്പിച്ചു വെച്ചിട്ടുണ്ട്…. അതിന്റെ എഗ്രിമെന്റ് ആക്കണം….”

“ആ… വക്കീലിന് എപ്പളാ സമയോം സൗകര്യവും എന്ന് പറഞ്ഞാ മതി…. ഇപ്പൊ ഈ ചെക്ക് പിടിച്ചോ…”

“എത്രയാ…. ”

“പറഞ്ഞതിലും കൂടുതൽ ഉണ്ട്…..”

 

അത് കേട്ടപ്പോ അരുന്ധത്തിയുടെ മുഖം തെളിഞ്ഞു…..

 

“അപ്പൊ ശെരി വക്കീലേ… ഞാൻ ചെല്ലട്ടെ….”

“ഓക്കേ….. ആ പിന്നെ… ഒരു കാര്യം…”

“എന്താ വക്കീലേ…”

“വളരെ കഷ്ടപ്പെട്ട ഇപ്പ്രാവശ്യം ഊരി എടുത്തത്…. അത് കൊണ്ട്…..”

 

“പൊന്നു വക്കീലേ… ഇനി ഈ പണി ചെയ്യരുത് എന്ന് മാത്രം പറയല്ലേ… വേറെ പണി ഒന്നും വശമില്ല… കഞ്ഞി കുടിച്ചു പൊക്കോട്ടെ….”

 

“ആരേം കൊല്ലണ്ടാന്നോ… കേസും കൊണ്ട് വരരുത് എന്നോ ഞാനും പറയൂല…. എനിക്കും കഞ്ഞി കുടിക്കണ്ടേ…. അതികം തെളിവ് ഇട്ടേച്ചു വരരുത് എന്നെ പറഞ്ഞുള്ളു…..” അരുന്ധത്തിയുടെ മുഖത്ത് കാശിനോടുള്ള ആർത്തി തെളിഞ്ഞു കാണാം…

************************************************

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.