??ജോക്കർ 5️⃣ [??? ? ?????] 3288

10.00am

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ…

തലേ ദിവസം പോലീസ് ഹോസ്റ്റലിൽ കയറിയ കാര്യം ക്യാമ്പസ്സിൽ ഫ്ലാഷ് ആയിരുന്നത് കൊണ്ടാവണം അശ്രിതയോടൊപ്പം സ്റ്റുഡന്റ്സിന്റെ ഒരു കൂട്ടം തന്നെ പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു….

സച്ചിന്റെ മുന്നിൽ ഇരിക്കുമ്പോഴും അശ്രിതയുടെ മുഖത്ത് ഭയം ലവലേശം പോലും ഇല്ലായിരുന്നു….

 

“എന്താ സർ ചോദിക്കാനുള്ളത്….?? ” അശ്രിത സച്ചിനോടായി ചോദിച്ചു…..

“നിങ്ങൾ ആരാ ????” സച്ചിൻ അശ്രിതയുടെ കൂടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചു….

“എന്റെ പേരു അശോകൻ മാടായി, ഇവളുടെ അച്ഛൻ ആണ്….”

“നിങ്ങൾ ഒന്ന് പുറത്തേക്ക് ഇരിക്കണം…. എനിക്ക് അശ്രിതയോട് മാത്രം ആയിട്ട് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്….”

“പുറത്തു നില്കുന്നതിൽ ബുദ്ധിമുട്ടില്ല…. പക്ഷെ എന്റെ മകളെ എന്തിനാണ് ഇവിടെ വിളിച്ചു വരുത്തിയത് എന്ന് എനിക്ക് അറിയണം….”

“ഓഹോ… അതറിഞ്ഞാലേ താൻ എഴുന്നേൽക്കുള്ളോ …. ” സച്ചിൻ വലിയ ശബ്ദത്തിൽ ഒച്ച വെച്ച് മുന്നിലിരുന്ന ടേബിളിലേക്ക് ആഞ്ഞടിച്ചു…. അശ്രിതയുടെ അച്ഛന്റെ മുഖത്ത് ആപ്പോഴും ചിരി ആയിരുന്നു….

 

“സർ ഇവിടെ കിടന്നു ഒച്ച ഉണ്ടാക്കിയാലോ ടേബിളിൽ അടിച്ചാലോ കണ്ണുരുട്ടിയാലോ പേടിക്കുന്ന കുറെ പേരുണ്ടാവും… ഈ അശോകനെ ആ കൂട്ടത്തിൽ പെടുത്തണ്ട…. പോലീസ്‌കാരെയും പോലീസുകാരുടെ മൂന്നാം മുറയും ഒന്നും എനിക്ക് പുത്തരി അല്ല…”

സച്ചിന്റെ നിയന്ത്രണം വിട്ടു, അശോകന്റെ കഴുത്തിനു നേരെ നീണ്ട സച്ചിന്റെ കയ്യിൽ കാർത്തിക് പിടിത്തമിട്ടു….

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.