കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്ന് അമ്മച്ചി പതിയെ കണ്ണുകൾ അടച്ചു…. കണ്മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന നെവിന്റെ മുഖം തെളിഞ്ഞു….
അന്ന് ദേവയാനിയുടെ മരണത്തിന് പിന്നിൽ നെവിൻ ആണെന്ന് വർഗീസ് പറഞ്ഞു അറിഞ്ഞപ്പോൾ ഒരു അമ്മ എന്ന നിലയിൽ ഞാൻ വീണ്ടും തോൽക്കുകയായിരുന്നു… ദേഷ്യം ആയിരുന്നില്ല പകരം അറപ്പും വെറുപ്പുമായിരുന്നു നെവിനോട് തോന്നിയത്… അത് കൊണ്ട് തന്നെയാവണം പിന്നീട് നെവിനെ കാണാൻ പോലും കൂട്ടക്കാതിരുന്നത്.
അന്നത്തെ സംഭവത്തിന് ശേഷം ഞാൻ തറവാട്ടിൽ നിന്നും പുറത്തിറങ്ങാതെ ആയി…. മനസ്സും ശരീരവും രോഗി ആയി…
ഏകദേശം ഒന്നര വർഷം കഴിഞ്ഞിട്ടുണ്ടാവും… ഒരു ദിവസം കുഞ്ഞാപ്പേട്ടൻ എന്നെ കാണാൻ വന്നു….. അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു തീർത്തു….
പുലർച്ചയ്ക്ക് എപ്പോഴോ ഉറക്കം കടാക്ഷിച്ച എന്നെ ഉണർത്തിയത് നെവിന്റെ കാൾ ആയിരുന്നു…..
“അമ്മച്ചി……”
“മോനെ……” എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അവനും…..
അന്ന് ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് അവൻ എന്നോട് ചോദിച്ചത് ഒരേ ഒരു കാര്യം ആണ്….
“കഴുത്തിൽ അയാൾ കെട്ടിയ മിന്നു ഇനി വേണോ എന്ന്….”
അന്ന് ഊരി വെച്ചതാണ് ആ മിന്നു……
അതിനു ശേഷം നെവിന്റെ ശ്രമം മുഴുവൻ വർഗീസിന്റെ വിശ്വാസം പിടിച്ചു പറ്റാൻ ആയിരുന്നു…..
നഷ്ടപ്പെടുത്തിയ ആദ്യത്തെ വർഷം ഉൾപ്പെടെ മുഴുവൻ പേപ്പറും പ്രാക്ടിക്കൽസും ഒക്കെ നേടിയെടുക്കുന്നതിന്റെ ഒപ്പം മനപ്പൂർവം ഓരോ ഇൻസിഡന്റ്‌സ് ഉണ്ടാക്കി….
3 ഡ്രഗ് കേസ്, കുടിച്ചു ബോധം ഇല്ലാതെ നിരവധി തവണ ബാറിൽ ബഹളം ഉണ്ടാക്കി, പ്രോസ്റ്റിട്യൂഷൻ കേസ് … പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാ പ്രാവശ്യവും പണം വാരി എറിഞ്ഞു വർഗീസ് നെവിനെ കേസിൽ നിന്നും ഊരി എടുത്തു…..
നാട്ടിലേക്ക് വരുമ്പോഴൊക്കെ വർഗീസിന്റെ കൂടെ കൂടാൻ തുടങ്ങി….തറവാട്ടിലേക്ക് എന്നെ കാണാൻ വരാത്തത്തും… ഞാൻ നെവിനോട് കാണിക്കുന്ന ദേഷ്യവും… വർഗീസിന് സംശയം ഇല്ലായിരുന്നു…. എങ്കിലും നെവിനിൽ നിന്നു കൃത്യമായ അകലം വർഗീസ് പാലിച്ചിരുന്നു….
നെവിൻ ദേവന്റെ സഹായത്തോടെ ഗസ്റ്റ് ഹൗസിൽ വിവിധ സ്ഥലങ്ങളിലായി ഹിഡൻ ക്യാമെറകളും വോയിസ് റെക്കോർഡർസും സ്ഥാപിച്ചു…
പിന്നീടുള്ള ദിവസങ്ങളിൽ ഗസ്റ്റ് ഹൗസിൽ നടന്ന മീറ്റിംഗുകളിൽ നിന്നും മദ്യപിച്ചു ബോധം ഇല്ലാതെ വർഗീസ് വിളിച്ചു പറയുന്ന കാര്യങ്ങളിൽ നിന്നും വർഗീസിന്റെയും കൂട്ടരുടെയും ഇല്ലീഗൽ ഡീലിങ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു… ഒപ്പം ദേവയാനിയെ എന്തിനു ഇല്ലാതാക്കി എന്നതിനു ഉത്തരവും….
Onnum parayanilla.. Super..
?✨?