ആലോചിക്കുന്നതോറും ദേവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു….
കേസിന്റെ വിധി ഒക്കെ വന്നതിനു ശേഷം നാട്ടിൽ നില്ക്കാൻ പറ്റാതായതോടെ അമ്മയെയും കൂട്ടി ഞാൻ ബാംഗ്ലൂർക് മാറി….
ഏകദേശം ഒന്നര വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം എനിക്ക് ഓഫീസിലേക്കൊരു കൊറിയർ വന്നു….
ഒരു പെൻഡ്രൈവും ഒപ്പം ഒരു കുറിപ്പും….
‘നീതി ഉറപ്പാക്കാൻ കൂടെ നിൽക്കാമെങ്കിൽ വിളിക്കുക….’
പെൻഡ്രൈവിൽ അന്ന് സംഭവിച്ചത് കുഞ്ഞാപ്പേട്ടൻ പറയുന്ന ഒരു ഓഡിയോ ആണ് ഉണ്ടായിരുന്നത്….
ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് സത്യം ആണെന്ന് ബോധ്യം ആയപ്പോൾ നെവിന് ഒപ്പം കൈ കോർത്തു….
ജോലിയോടൊപ്പം തന്നെ നെറ്റ്‌വർക്കിംഗ് കോഴ്സും ശേഷം എത്തിക്കൽ ഹാക്കിങ് കോഴ്സും ഒക്കെ കംപ്ലീറ്റ് ചെയ്തത് വലിയൊരു ലക്‌ഷ്യം മുന്നിൽ കണ്ട് തന്നെയാണ്….
************************************************
Onnum parayanilla.. Super..
?✨?