?താന്തോന്നി? [Rafna] 284

?താന്തോന്നി?

Author :Rafna

 

നാട് മൊത്തം ചീത്ത പേരുള്ള ഇയാൾ എന്ത് ധൈര്യത്തില ഈ അഭിരാമിടെ പിന്നാലെ നടക്കുന്നെ…. പത്താം ക്ലാസ്സ്‌ യോഗ്യത പോലുമില്ലാത്ത താൻ ആണോ എന്നോട് ഇഷ്ട്ടം പറഞ്ഞെ….. ഇതെങ്ങാനും എന്റെ അച്ഛൻ അറിഞ്ഞാലുണ്ടല്ലോ…. തന്റെ തല കാണില്ല…..

ഇതാണ്… നിന്റെയീ ധൈര്യമുണ്ടല്ലോ… അതാണെനിക്ക് ഇഷ്ട്ടം…. ഈ താന്തോന്നിടെ പെണ്ണാവാൻ നിന്നെക്കാൾ യോഗ്യത മറ്റാർക്കുമില്ല…. സ്റ്റിൽ ഐ ലവ് യൂ ബേബി….പിന്നെ കാണാവേ… ചേട്ടന് ലേശം തിരക്കുണ്ട്…..

അവളെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തിക്കൊണ്ട് അത്രയും പറഞ്ഞവൻ ബൈക്കും കൊണ്ട് മുന്നോട്ട് പോയി…….

താന്തോന്നി……

അവൻ പോയെന്ന് കണ്ടതും ചുണ്ടിൽ ഒന്ന് തലോടി അവിടെയായി വിരിഞ്ഞ ചിരിയോടെ അവൾ വീട്ടിലേക്ക് കയറി……..

മനസ്സിൽ മുഴുവൻ അവളെ അച്ചുവേട്ടന്റെ മുഖമാണ്….. പുറമെ ഇഷ്ടമില്ല എന്ന് വരുത്തി എടുക്കുന്നെ ഉള്ളു… ജീവനാണ് തനിക്ക്… അതിന് കാരണവും ഉണ്ട്….

എന്റെ അമ്മയെ രണ്ടു പ്രാവശ്യം മരണത്തിൽ നിന്നും രക്ഷിച്ചത് എന്റെ അച്ചുവേട്ടൻ ആണ്… പിന്നെ ഈ കാണിക്കുന്ന വെറുപ്പും വാക്കുകളും… വെറും അഭിനയം മാത്രമാണ്….. ഇഷ്ട്ടമാണ് പറഞ്ഞാൽ ആ മനസ്സ് സന്തോഷിക്കും… എന്നാ പിന്നെ ഈ എന്നെ ആരും ജീവനോടെ കാണില്ല…. എന്റെ അച്ഛന് ആണേൽ അച്ചുവേട്ടനേ കാണുന്നതേ വെറുപ്പാണ്…..

അമ്മയും അച്ഛനും ഇല്ലാതെ ഈ നാട്ടിൽ ജോലിക്ക് വേണ്ടി എത്തി പെട്ടതായിരുന്നു അച്ചുവേട്ടൻ…… ഇവിടെത്തെ ഏറ്റവും വലിയ പ്രമാണിയായ എന്റെ അച്ചനെ കടത്തി വെട്ടിക്കൊണ്ടാണ് അച്ചുവേട്ടൻ കുറഞ്ഞ കാലം കൊണ്ട് വളർന്നത്…..നാട് അറിഞ്ഞത്….

ഉപദേശിക്കാനും ശിക്ഷിക്കാനും ആരും ഇല്ലാത്തത് കൊണ്ട് ആളുടെ രക്തത്തിൽ ദേഷ്യവും വാശിയും വളർന്നു പന്തലിച്ചിട്ടുണ്ട്…

നാട്ടിൽ എവിടെ അടിയുണ്ടോ അതിൽ അച്ചുവേട്ടൻ ഉണ്ടാകും…..

എന്നോ എന്റെ മനസ്സിലും കയറി കൂടി…. ഇഷ്ട്ടം ആണെന്നല്ല… നീയെന്റെ ആണ് ഞാനെ നിന്നെ കെട്ടു എന്നാണ് ആൾ പറയാറ്…. ആദ്യമൊക്കെ പേടി ആയിരുന്നു ആളെ കാണുന്നത് പോലും… പിന്നെ.. ഞാൻ പറഞ്ഞില്ലേ… ഇഷ്ട്ടപ്പെട്ടു പോയി…. ആ താന്തോന്നിടെ പെണ്ണാവാൻ കൊതിച്ചു പോയി…….

വൈകിട്ട് എന്റെ കൂട്ടുകാരി നിലയുടെ കൂടെ അമ്പലത്തിലേക്ക് ഇറങ്ങിയതാണ്… കൂടെ മുത്തശ്ശിയും ഉണ്ട്…..

എവിടെന്നോ വീശിയടിച്ച കാറ്റിൽ പാറി പറന്ന മുടികളെ വകഞ്ഞു മാറ്റി മുന്നോട്ട് നോക്കിയതാണ്…..

ന്റെ അച്ചുവേട്ടൻ….. അറിയാതെ മുഖം നാണത്താൽ താഴ്ന്നു… നോക്കാതെ സൈഡിലേക്ക് മുഖം തിരിച്ച് നടക്കുമ്പോ എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ കാണുന്നത് ബൈക്ക് പാടത്തേക്ക് മറിഞ്ഞതാണ്…….

ഒരു നിമിഷം എന്താ ഉണ്ടായേ എന്നറിയാതെ നോക്കി നിന്നു……

ന്റെ ദേവി…. അച്ചുവേട്ടൻ…..

മുത്തശ്ശിക്ക് കാലിന് വയ്യാത്തോണ്ട് അവിടെ തറയിൽ ആയി നില പിടിച്ചിരുത്തി…. അവളും കൂടെ വന്നു…..

പിടിച്ച് എണീപ്പിച്ചു…..

എന്തേലും പറ്റിയോ…..?

നിലയാണ് ചോദിച്ചത്…..

ഇല്ല…….പറഞ്ഞോണ്ട് ഇടങ്കണ്ണിട്ട് അഭിരാമിയെ നോക്കി…..

പെട്ടന്ന് അവൾ അവന്റെ കൈ പിടിച്ച് ഉയർത്തി….

മുട്ട് ഉരഞ്ഞിട്ടുണ്ടല്ലോ…പാടം വറ്റി വരണ്ട് കിടപ്പാണ്… അതിൽ കൈ ഇടിച്ചോ…. വെപ്രാളത്തോടെ അവൾ നിലയോട് പറഞ്ഞിട്ട് മുത്തശ്ശിടെ അടുത്തേക്ക് പോയി……

എന്തോ ചോദിച്ച് അറിഞ്ഞോണ്ട് അടുത്തുള്ള പറമ്പിലേക്ക് ഓടി…. വേഗത്തിൽ തിരിച്ച് വന്നപ്പോയേക്കും ആൾ ബൈക്കും കൊണ്ട് പോയിരുന്നു…….

അവൾ ചുണ്ട് കൂർപ്പിച്ച് പോകുന്നവനെ നോക്കി…..

ഇനി പെണ്ണെ വിളിച്ചോണ്ട് വാ…. സംസാരം കേൾക്കാൻ പോലും നിന്ന് തരില്ല ഞാൻ…..

സ്വയം പരിഭവം പറഞ്ഞോണ്ട് കൈയിലെ മുറിയില നിലത്തേക്ക് ഇട്ട് വേഗത്തിൽ അമ്പലത്തിലേക്ക് പോയി….

പോരുന്ന വഴിക്ക് നില എന്തൊക്കെയോ പറയുന്നുണ്ട്… ചിന്ത മുഴുവൻ അച്ചുവേട്ടനിൽ ആയിരുന്നു….. എന്നെ ഒന്ന് കാത്ത് നിൽക്കാമായിരുന്നു…..

പരിഭവം നിറഞ്ഞ മുഖത്തോടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോ ഉമ്മറത്ത് തന്നെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു……..

എവിടെ പോയതാ…..?

ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയതാ ഉണ്ണി…. നിന്റെ കാര്യത്തിൽ എപ്പോഴും അമ്മക്ക് ആധിയാ… കുറച്ച് നേർച്ച ഉണ്ടായിരുന്നു.. വഴിപാടും കഴിപ്പിച്ചു….

അമ്മക്ക് ഈ വയസ്സാം കാലത്ത് ഇവിടെ എങ്ങാനും അടങ്ങി ഇരുന്നാൽ പോരെ…. എന്നിട്ട് കാൽ പോയി ഊര പോയി പറഞ്ഞോണ്ട് നടക്കും……

എനിക്ക് എന്തേലും പറ്റിയാൽ അത് ഞാൻ അങ്ങോട്ട് സഹിക്കും….. നീയേ ഏത് നേരവും ശത്രുക്കൾ ചുറ്റും ഉണ്ടായിട്ടും നാട് ചുറ്റുന്നവൻ ആണ്…. നിന്റെ നല്ലതിന് വേണ്ടിയാ…. അതെങ്ങനെയാ…. നല്ലതൊന്നും നായ്ക്കൾക്ക് പിടിക്കില്ലല്ലോ….

പറഞ്ഞോണ്ട് മുത്തശ്ശി അകത്തേക്ക് പോയി… മുത്തശ്ശി പറയുന്നേ കേട്ടപ്പോ അറിയാതെ ചിരിച്ചു പോയി…. അച്ഛന്റെ കൂർത്ത നോട്ടം കണ്ടപ്പോ ചിരിയൊക്കെ ദൂരേക്ക് കളഞ്ഞോണ്ട് അകത്തേക്ക് ഓടി……

©©

കവലയിൽ ഇരിക്കുമ്പോ ആണ് ശങ്കരൻ വന്നൊണ്ട് വിളിച്ചു കൊണ്ട് പോയത്…..

ഇവനാ അച്ചു…. വൈകിട്ട് പെൺകുട്ടികൾ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോ ശല്യപെടുത്താൻ പോകുന്നവൻ……

ശങ്കരൻ കാണിച്ചു തന്ന അവനെ ഒന്ന് അർജുനൻ നോക്കി… ചുണ്ടിലെ സിഗരറ്റ് ഒന്ന് വലിച്ച് ഊതി നിലത്തേക്ക് ഇട്ട് അത് കാൽ കൊണ്ട് ചവിട്ടി അരച്ചു…. മുണ്ടും മടക്കി കുത്തി അവന്റെ അടുത്തേക്ക് ചെന്നു….

നീയേതാഡാ….. ഇതിനു മുന്നേ ഈ നാട്ടിൽ കണ്ടിട്ടില്ലല്ലോ…..?

അത് ചോദിക്കാൻ നീയാരാ……?

ഹാ… അങ്ങനെ പറഞ്ഞാലോ…. ശങ്കര.. നീ കേട്ടോ ഇത്… എന്നെ അറിയില്ലന്ന്….. അതാ.. അത് കൊണ്ട് മാത്രമാ നീ ഇങ്ങനെയുള്ള വൃത്തികേട് കാണിക്കുന്നേ……

ഞാൻ എന്ത് കാണിച്ചുന്നാ… വെറുതെ ഷോ ഇറക്കാതെ വന്ന വഴി വിട്ടോണം… എന്റെ അച്ഛൻ ആരാണെന്ന് അറിയോ തനിക്ക്……

പിന്നേ….എന്റെ അച്ഛൻ ആരാന്ന് പോലും അറിയില്ല… അത് കൊണ്ട് ബാക്കിയുള്ളവമ്മാരെ അന്നേക്ഷിക്കാൻ അർജുനന് താല്പര്യം ഇല്ലാതാനും…. എന്നാലും തന്തയില്ലായ്മത്തരം കാണിക്കുന്നവരെ ഞാൻ ഇവിടെ വച്ച് പുറപ്പിക്കാറില്ല……

ഞാൻ ഇവിടെ വരേം ചെയ്യും…. പെണ്ണുങ്ങളെ നോക്കേം ചെയ്യും.. ചിലപ്പോ കേറി പിടിച്ചെന്നും വരും….. നീ എന്തോ ചെയ്യും……

മൂക്കിന്ന് രക്തം ഒഴുകി ഇറങ്ങിയതും അവൻ ഒന്ന് തൊട്ട് നോക്കി…… തല കറങ്ങുന്ന പോലെ തോന്നി…. കൈയിലെ രക്തം കണ്ട് അന്താളിച്ചു കൊണ്ട് മുന്നോട്ട് നോക്കി….

കൈ ചുരുട്ടി മൂക്കിന് പഞ്ച് ചെയ്തതാണ്… നിമിഷ നേരം കൊണ്ട് എല്ലാം കഴിഞ്ഞിരുന്നു…..

ഇനി നിന്നെ ഈ നാട്ടിൽ കണ്ട് പോകരുത്…. അത് പോലെ എന്റെ കണ്മുന്നിലും…..കണ്ടാൽ ഇപ്പൊ മൂക്കിന്ന് വന്നത് മറ്റു പലയിടത്ത് നിന്നും ഒഴുക്കും ഈ അർജുനൻ…….

പേടിച്ച് പോകുമ്പോഴും അവന്റെ കണ്ണിൽ പക എരിയുന്നുണ്ടായിരുന്നു…..

©©

Updated: March 22, 2022 — 10:25 pm

14 Comments

  1. പാവം പൂജാരി

    അടിപൊളി kadha ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️

  2. ആഞ്ജനേയദാസ്

    അടിപൊളി…11 പാർട്ട് മാത്രമേ ഉള്ളൂ എങ്കിലും… അതിൽ ഒരുപാട് word content ഉണ്ട് അത് നന്നായി ?????????

  3. Waiting for next part??

  4. ❤️❤️

        1. സൂപ്പർ?????❤️❤️❤️❤️❤️?????

  5. Good beginning ❤️?

  6. ബ്രോ ഇതില് ഇനി ആരുടെയെങ്കിലും വാക്ക് കേട്ടോണ്ട് തിരുത്തൽ വരുത്തരുത്. ഇപ്പോൾ കറെക്റ്റ് ഷേപ്പിൽ ആണ് സ്റ്റോറി.

  7. ആഹാ അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️
    അവരു ലാസ്റ്റ് ഒന്നിക്കണം , പിന്നെ അമ്മായപ്പന് നല്ല ചിമ്മിട്ടൻ പണി കൊടുക്കണം ♥️♥️♥️

  8. Next part kondu theerumallao.kurachu vishadheekarikkamayirunnu.powli kadhayanu.ezhuthunnavanae abhidhimuttu ariyu.

    1. Sry bhudhimuttu anu udeshichath

Comments are closed.