ചുവന്ന കണ്ണീരുകൾ [സഞ്ജയ്‌ പരമേശ്വരൻ] 90

Views : 2399

ചുവന്ന കണ്ണീരുകൾ

Author :സഞ്ജയ്‌ പരമേശ്വരൻ

പണ്ട് ഈ സൈറ്റിൽ തന്നെ ഇട്ട കഥയാണ്.  വീണ്ടും ഇവിടെ ഇടുന്നത് അന്ന് വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വായിക്കാൻ ആയിട്ട് ആണ്.  അതുകൊണ്ട് ഒരു തവണ വായിച്ചവർ എന്നെ എയറിൽ കയറ്റാൻ വേണ്ടി വീണ്ടും വായിക്കണം എന്നില്ല…

അപ്പൊ വായിക്കാത്തവർ വായിക്കിൻ….  വായിച്ചവർ വീണ്ടും വായിക്കിൻ (എയറിൽ കയറ്റരുത് ).

ചുവന്ന കണ്ണീരുകൾ

-സഞ്ജയ്‌ പരമേശ്വരൻ

രാത്രി ഭക്ഷണത്തിന്റെ പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും ടെലിവിഷന്റെ ശബ്ദം കേൾക്കാം. നെറ്റിയിലെ വിയർപ്പുകണങ്ങൾ സോപ്പ് പത നിറഞ്ഞ തന്റെ കൈകളാൽ അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്. അവിടെല്ലാം സോപ്പ് പത പറ്റിപിടിച്ചിരുന്നു . ഇടയ്ക്ക് അവളുടെ കാതുകൾ ഹാളിലേക്ക് ചെവിയോർക്കുന്നുണ്ട്. ടെലിവിഷന്റെ ശബ്ദമല്ലാതെ മറ്റൊന്നും അവിടെ നിന്നും വരുന്നില്ല. ഒരൽപ്പം സംശയിച്ചു അവൾ അടുക്കളയിൽ നിന്ന് തന്നെ നീട്ടിവിളിച്ചു.

“അപ്പൂ….”

         തിരിച്ച് മറുപടിയൊന്നും കേൾക്കാത്തപ്പോൾ തന്നെ ശാലിനിക്ക് കാര്യം മനസ്സിലായി. അപ്പുക്കുട്ടൻ ഉറങ്ങിയിരിക്കുന്നു. കൈയ്യിലെ ജലാംശം സാരിതലപ്പിൽ തുടച്ചു അവൻ ഹാളിലേക്ക് നടന്നു. പ്രതീക്ഷകൾ തെറ്റിയിരുന്നില്ല; അപ്പുക്കുട്ടൻ നല്ല ഉറക്കത്തിലാണ്. നിഷ്കളങ്കമായി ഉറങ്ങുന്ന അപ്പുക്കുട്ടനെ കണ്ട് ഒരു ചെറു പുഞ്ചിരി ശാലിനിയുടെ മുഖത്ത് വിടർന്നു. അപ്പോൾ തന്നെ ഒരു കപട ദേഷ്യം മുഖത്ത് വരുത്തി ആരോടെന്നില്ലാതെ അവൾ പറഞ്ഞു.

“അമ്മയ്ക്ക് കൂട്ടിരിക്കാൻ അച്ഛൻ ഏൽപ്പിച്ചിട്ട് പോയവനാ…. കിടന്നുറങ്ങുന്ന ഉറക്കം കണ്ടില്ലേ…. അച്ഛൻ വരട്ടെ, ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്.”

             അത്രയും പറഞ്ഞ് ടെലിവിഷൻ നിർത്തി അവൾ തിരികെ അടുക്കളയിലേക്ക് തന്നെ പോയി. അടുക്കളയിലെ പണികൾ എല്ലാം ഒതുക്കി അവൾ തിരികെ വരുമ്പോഴും അപ്പുക്കുട്ടൻ സുഖനിദ്രയിലാണ്.

ശാലിനി : “അപ്പുക്കുട്ടാ…. എണീക്ക്… വാ നമുക്ക് മുറിയിൽ പോയി കിടക്കാം. “

            ശാലിനി പല തവണ കുലുക്കിവിളിച്ചിട്ടും അപ്പു എഴുന്നേറ്റില്ല. അവനിപ്പോഴും നല്ല ഉറക്കത്തിലാണ്. മറ്റു വഴികളൊന്നും ഇല്ലാതെ ശാലിനി തന്നെ അവനെ തൂക്കി ഒക്കത്ത് വച്ച് മുറിയിൽ കൊണ്ടു പോയി കിടത്തി. അപ്പുവിനെ കിടക്കയിൽ കിടത്തി ഒന്ന് മൂരിനിവർന്ന് എളിയിൽ കൈ വച്ച് അവൾ അപ്പുവിനോട് പറഞ്ഞു :

“ഹോ… ചെക്കന് നല്ല കനമായി. ഇനി ഹാളിൽ കിടന്നാൽ മോൻ അവിടെ കിടക്കത്തെ ഒള്ളൂ. എന്നെകൊടെങ്ങാനും പറ്റില്ല. “

         വീട്ടിലെ വെളിച്ചമെല്ലാം കിടത്തി അവൾ കട്ടിലിന് നേരെ നടന്നു . പൂർണ ചന്ദ്രന്റെ ശോഭ നിലാവെളിച്ചമായി ആ മുറിയാകെ പടർന്നിരുന്നു. കട്ടിലിനോട് ചേർന്ന് തന്നെയുള്ള മേശപ്പുറത്ത് നിന്നും ചില്ലിട്ടു വച്ചിരിക്കുന്ന തന്റെ വിവാഹചിത്രം അവൾ എടുത്തു . കട്ടിലിൽ ചാരിയിരുന്ന് ആ ചിത്രവും നോക്കി അവൾ തന്റെ പതിവ് പരാതിപെട്ടി തുറന്നു.

          “ചിരിച്ചോണ്ടിരിക്കണ കണ്ടില്ലേ….. ഇങ്ങനെ ചിരിച്ചോണ്ടിരുന്നാൽ മതിയല്ലോ ; ബാക്കിയുള്ളവർ ഇവിടെ എങ്ങനാ ജീവിക്കണേന്ന് അറിയണ്ടല്ലോ. എത്ര നാളായി ഒന്ന് കണ്ടിട്ട്, ഒന്ന് സംസാരിച്ചിട്ട്. അതെങ്ങനാ ഫോണിന് റെയ്ഞ്ച് ഇല്ലാത്ത സ്ഥലത്ത്ല്ലേ പോയി കിടക്കണത്. പിന്നെ വിളിച്ചാൽ എങ്ങനെ കിട്ടാനാണ്. അന്നേ എന്റെ അച്ഛനും അമ്മയും പറഞ്ഞതാ… വേണ്ട മോളേ….. പട്ടാളക്കാരനാണ്…. ഒറ്റയ്ക്ക് കഴിയേണ്ടിവരും… എന്നോക്കെ. എന്നെ പറഞ്ഞാൻ മതിയല്ലോ. ആം ചിരിയിൽ അങ്ങ് മയക്കിയെടുത്തില്ലേ….. എന്റെ പൊട്ടബുദ്ധി… അത്രേം പറഞ്ഞാൻ മതിയല്ലോ. എത്രയെത്ര നല്ല ചെറുപ്പക്കാര് ആ നാട്ടിൽ ഉണ്ടായിരുന്നതാ… എന്നിട്ടും എന്തിനാ എന്റെ കൃഷ്ണാ ഈ കിഴങ്ങനെ തന്നെ എന്റെ മുന്നിൽ കൊണ്ട്നിർത്തിയേ…. കഷ്ടകാലം, എന്റെ കഷ്ടകാലം, അല്ലാതിപ്പോ എന്താ പറയുക. ഹാ..…”

             ഒരു നെടുവീർപ്പിട്ട് കണ്ണിന്റെ വശത്ത് തളം കെട്ടി നിന്ന കണ്ണീർത്തുളളി ഒപ്പിയെടുത്ത് അവൾ തുടർന്നു.

Recent Stories

The Author

സഞ്ജയ്‌ പരമേശ്വരൻ

6 Comments

  1. Superb bro namude nadukakunna pattalakarude bariyayeyum makkaleyum kamathode nokunnavare konnukalayuka thanne venam thanks bro this story

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you Sujitha 🤩🤩🤩

  2. Nice story njan ippozha vayichae.e kalathu enganathae sambhagal dharalamanu.veettil aanugal illennu kandal ithupolae kamam thalayk pidichavanmar(chila pennugalum moshamalla ketto).inganathae paripadi kanillum. Ithupolae predhikarikkan pennagalae kondu sadhichal a kudhumbham rakshapedum.ennalum e nattilae niyamavum samoohavum vaerae reethiyilae kanoo.athanu e nadinatae shabbavum.

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you Saran…. 🤩🤩🤩

      1. Thanks njanallae parayandae.e kadha nerathae vayikkan sadichattilla. njagalkkellam vayikkanayi veendum konduvannathinu Nanni❤️❤️❤️

        1. സഞ്ജയ്‌ പരമേശ്വരൻ

          🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com