? Fallen Star ? 7 [ Illusion Witch ] 942

 

” wolf പാക്ക് summoning cancel, സ്‌നോ, Warriors തിരികെ വാ ” താര പറഞ്ഞതും wolf പാക്ക് ഗോൾഡൻ ലൈറ്റ് ആയി താരയുടെ കയ്യിൽ ലേക്ക് കയറി പോയി. സ്‌നോയും ബാക്കി ഉള്ള kobold warrior സും ചീഫ് ന്റെ മുന്നിൽ നിന്ന് മാറി താരയുടെ പുറകിൽ വന്ന് നിന്നു. തന്റെ ആർമി മുഴുവൻ മരിച്ചത് കണ്ട് ദേഷ്യത്തിൽ വിറച്ചു നിൽക്കുകയാണ് ചീഫ്. താര മീരയുടെ katana  സ്പെഷ്യൽ സ്‌പേസിലേക്ക് വിട്ടു. അതിന് ശേഷം ചീഫിന്റെ നേരെ നോക്കി കൈ കൊണ്ട് വരാൻ വിളിക്കും പോലെ ആക്ഷൻ കാണിച്ചു. അത് കൂടി കണ്ടതോടെ അയാൾക്ക് ദേഷ്യം അടക്കാൻ ആയില്ല. താര തന്റെ പുതിയ strength പരിശോധിക്കാൻ തീരുമാനിച്ചു, അതാണ് അവൾ വാൾ ഉപയോഗിക്കാതിരുന്നത്.

 

 

” ꬺ᷇?ꞃ᪴ꞇ᛫ ɩ᷇ꞇ᛬ λ᷇ɒ ϻ᪴ỿ́ ɩ̉ ʖ᪴ꞇꞇ́ɰ́ ꬺ́᛫ ɩ̇ ɒ̇ꞇꞇ ʖ᷇ꝑ ? ሪꞇ̇ɥ́ ɒ̇? ꬺ? ꝕꞇ᪴ϻ́ ” പരിചയം ഇല്ലാത്ത ഒരു ഭാഷയിൽ അയാൾ അലറി.

 

 

< mortal, വിഡ്ഢി, എത്ര ധൈര്യം ഉണ്ടായിട്ടാ നീ എന്നെ വെല്ലുവിളിച്ചത്. എന്റെ വാൾ ഉപയോഗിച്ച് ഞാൻ നിന്റെ തൊലി പൊളിച്ചെടുക്കും >  പക്ഷെ അയാൾ പറഞ്ഞത് ഒക്കെ താരക്ക് വ്യക്തമായി മനസ്സിലായി. അവൾ ശരിക്കും അമ്പരന്നു.

 

 

‘ swing’ അമ്പരന്ന് നിന്നിരുന്ന താരയുടെ നേരെ ചീഫ് അയാളുടെ വാൾ വീശി, അത് അന്തരീക്ഷത്തിൽ ഉരഞ് ഒരു ശബ്ദം ഉണ്ടാക്കി. താര പെട്ടന്ന് തന്നെ തല വെട്ടിച് ഒഴിഞ്ഞു മാറി, പക്ഷെ ആ വാൾ അവളുടെ കവിളിൽ ഉരഞ്ഞു ചോര പൊടിഞ്ഞു. ഒപ്പം തന്നെ ചീഫ് ന്റെ ഇടത്തേ കൈ താരയുടെ വയറ്റിൽ പതിഞ്ഞു. അവൾ തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു വീണു. താര അവിടെ നിന്ന് എഴുന്നേറ്റു ചീഫിനെ ഒന്ന് നോക്കി. അയാൾ ഒരു ചിരിയോടെ നിൽക്കുകയാണ്.  അയാൾ ഒരു A ലെവൽ മോൺസ്റ്റർ ആണ് അതും ബോഡി ടൈപ്പ്, അത് കൊണ്ട് തന്നെ B റാങ്ക് ആയ താര അയാളെ അത്ര പെട്ടന്ന് തോൽപ്പിക്കുന്നത് ഇമ്പോസിബിൽ ആണെല്ലോ. താരയും ഒന്ന് ചിരിച്ചു. പിന്നെ ചുണ്ടിൽ പറ്റി ഇരുന്ന ചോര തുള്ളി അവൾ തുടച്ചു. അവൾ star എനർജി ശ്വാസകോശത്തിൽ ശേഖരിച്ച ശേഷം ശ്വാസം ഒന്ന് വലിച് എടുത്തു. Star എനർജി ഒക്സിജനുമായി കലർന്ന് രക്തത്തിൽ കൂടി അവളുടെ ശരീരത്തിൽ റോട്ടേറ്റ് ചെയ്യാൻ തുടങ്ങി. താര അടച്ചു വെച്ചിരുന്ന താരയുടെ കണ്ണുകൾ തുറന്നു. അവളുടെ കൃഷ്ണ മണികൾക്ക് ഇളം ഗോൾഡൻ നിറം വന്നിരിരുന്നു, അതിൽ നിന്ന് ഒരു ഗോൾഡൻ ഗ്ലോ വന്നു. താരയുടെ Aura ആകെ മാറി. Golden wind breathing technique.

 

 

‘ Golden Wind Sword Art Seventh form Swordless Sword’  താര മന്ത്രിച്ചതും താരയുടെ രണ്ടു കൈ കളും ഗോഡൻ നിറമുള്ള ഒരു പ്രകാശം വന്നു, പതിയെ അത് വലിയ രണ്ട് ഗോൾഡൻ സോഡ്കൾ ആയി മാറി.

 

 

അത്ര നേരം പുച്ഛത്തോടെ നോക്കിയിരുന്ന ചീഫ് നിന്റെ മുഖം ആകെ മാറി, ഒരു തരം അമ്പരപ്പും ഞെട്ടലും  ഒക്കെ അതിൽ പ്രതിഫലിച്ചു.

 

 

“λ᷇ɒ….λ᷇ɒ ɥ᪴ⅿ ?᷇ɩ̉ ɩ̉ⳋ́ ?́ɩ́ⅿሪ ꞇ̇ꝙλꞃ ?᷇?ꬺ??? ?᷇ɩ̉ ɩ᪴ỿ́…. ϻ᪴ꬺⅿ  ”

 

 

< എങ്ങനെ….  നിനക്ക് എങ്ങനെയാ Queens Light form ഉപയോഗിക്കാൻ പറ്റുന്നെ??… അപ്പൊ നീ….. Damn >

 

 

ചീഫ് വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. അതിന് ശേഷം വാളിൽ മുറുകെ പിടിച്ചുകൊണ്ട് അയാൾ താരയുടെ നേരെ ഓടി അടുത്തു. അയാളുടെ മുഖത്ത് പെട്ടന്ന് ഉണ്ടായ മാറ്റത്തിന്റെ കാരണം താരക്ക് മനസ്സിലായില്ല എങ്കിലും താരയും fight ന് തയ്യാറായി ചീഫ്ന്റെ നേരെ പാഞ്ഞടുത്തു.

 

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.