ഇതൊക്ക കണ്ട് താര ആദ്യം ഒന്ന് അമ്പരന്നു പിന്നെ ഒരു ചിരിയോടെ നിലത്ത് കിടക്കുന്ന Kobold warrior സിന്റെ ആറ് ശവങ്ങളിലേക്ക് നോക്കി. ഷാഡോ കൊന്ന അഞ്ചും വരുണും ടീമും കൊന്ന ഒന്നും.
” ManaBeastSummonig ” താര അവയെ നോക്കി മന്ത്രിച്ചു. അന്നേരം അവയുടെ എല്ലാം ബോഡിയിൽ നിന്ന് അസ്ഥികൂടം പുറത്ത് വന്നു പിന്നേ പതിയെ കറുത്ത പുക അതിനെ മൂടി അവസാനം വെള്ള പുക വന്ന് അത് ജീവൻ ഉള്ള ഇളം നീല നിറമുള്ള kobold warrior ആയി മാറി അവ എല്ലാം താരയുടെ മുന്നിൽ മുട്ട് കുത്തി നിന്നു അതിനു ശേഷം എഴുന്നേറ്റു സ്നോയുടെ പുറകിൽ ആയി നില ഉറപ്പിച്ചു.
” wolfpack ” താര വീണ്ടും മന്ത്രിച്ചു അന്നേരം താരയുടെ 49 whitewolf കളും താരയുടെ Kobold warrior ന്റെ പുറകിൽ ആയി അണി നിരന്നു. ഇതൊക്ക കണ്ട് അമ്പരന്ന് നിൽക്കുകയാണ് kobold ചീഫ്.
” ഇതാണ് എന്റെ സൈന്യം. നിന്റെ വെച്ച് നോക്കുമ്പോൾ എണ്ണത്തിൽ കുറവ് ആണ്, സാരമില്ല ഇനിയും 44 പേർക്ക് കൂടി ഉള്ള സ്ഥലം ബാക്കി ഉണ്ട്, അതികം വൈകാതെ നീയും നിന്റെ സൈന്യവും ആ സ്ഥലം ഫിൽ ചെയ്തോളും ” താര ഒരു വന്യമായ ചിരിയോടെ kobold ചീഫ്നോട് പറഞ്ഞിട്ട് കൈ ഒന്ന് ഉയർത്തി മുന്നോട്ടു പോവാൻ ഉള്ള സൈൻ കാണിച്ചു. അന്നേരം Snow യും താരയുടെ kobold warrior സും wolfpack ഉം kobold ചീഫ് ന്റെ നേരെ ചീറി അടുത്തു.
‘ സ്നോ അതിനെ കൊല്ലരുത്, ചീഫ് നമ്മുടെ ആർമിയെ കൊല്ലാതെ ഡിഫന്റ് ചെയ്താൽ മാത്രം മതി ‘ താര kobold ചീഫ് ന് നേരെ പാഞ്ഞ് പോവുന്ന സ്നോയെ നോക്കി മനസ്സിൽ പറഞ്ഞു. അവൾ അത് മനസ്സിലായിട്ട് എന്ന പോലെ തല ആട്ടി. പിന്നെ താരയുടെ kobold warrior നെ ഒറ്റവെട്ടിനു കൊല്ലാൻ പോയ ചീഫ് ന്റെ മുന്നിലേക്ക് അവൾ ചാടിവീണു. ചീഫ് ന്റെ വാൾ അവളുടെ ദേഹത്തു കൊണ്ടു എങ്കിലും അവളുടെ ദേഹത്ത് ഒരു പോറൽ പോലും വീണില്ല. ചീഫ് ഒരു മീറ്ററോളം പുറകിലേക്ക് മാറി പ്പോയി.
താര ഇത് കണ്ട് ഒരു ചിരിയോടെ ലഗസി തുറന്നു പ്രൊഫൈൽ പേജ് നോക്കി.
♥️♥️♥️♥️♥️♥️
Adutha part ennu varum